17.1 C
New York
Friday, July 1, 2022
Home Cinema 'ഇര' സ്ത്രീലിംഗമല്ല (ഷാമോൻ തയ്യാറാക്കിയ 'സിനിമാ ലോകം')

‘ഇര’ സ്ത്രീലിംഗമല്ല (ഷാമോൻ തയ്യാറാക്കിയ ‘സിനിമാ ലോകം’)

ഷാമോൻ

ഓർക്കുക, വേട്ടക്കാർ ആരുമാവാം. അതിനു സ്ത്രീ പുരുഷ വ്യത്യാസമില്ല. അതിനാൽ തന്നെ എല്ലാ അടുപ്പത്തിലും ഒരകലം സൂക്ഷിക്കുക. മികച്ച സന്ദേശവുമായി മലയാളി മനസ്സുകൾ കീഴടക്കാൻ ഒരു ചലച്ചിത്രം വരുന്നു.

‘ഇര’ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു പെണ്ണിന്റെ ചിത്രമാണ് ആദ്യം മനസ്സിലെത്തുക.പക്ഷേ, എത്രയോ ആണുങ്ങള്‍ തനി ‘ഇര ‘കളായി തീരുന്നുണ്ട്?. ‘ഇര ‘ സ്ത്രീലിംഗമല്ല എന്ന അരമണിക്കൂര്‍ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഹ്രസ്വ സിനിമകളില്‍ ഒട്ടനവധി പുരസ്‌കാരങ്ങള്‍ നേടിയ സതീഷ് പി. കുറുപ്പ് ആണ്.

പലപ്പോഴും പൊതു ഇടത്തിലേക്ക് കടന്നു വരുമ്പോൾ അത് സ്ത്രീ ആയാലും, പുരുഷൻ ആയാലും സ്വീകരിച്ചാനയിക്കാൻ ധാരാളം പേർ കാണും. അതെല്ലാം സത്യസന്ധമായ സ്വീകരണമാണെന്ന് ദയവായി കരുതാതിരിക്കുക. കാരണം ചുറ്റും കാപട്യങ്ങൾ മുഖംമൂടി ധരിച്ച് വിലസുന്നുണ്ട്. അത് തിരിച്ചറിയാൻ വൈകിയാൽ പിന്നെ പലതും തിരിച്ചു പിടിക്കാൻ പ്രയാസമാണ് എന്ന ഓർമ്മപ്പെടുത്തലാണ് സിനിമയുടെ ഇതിവൃത്തം.

ഈ ചിത്രത്തിന്റെ നിര്‍മാതാവു കൂടിയായ കെ.എസ്. നായര്‍ ഉണ്ണിമേനോന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിജുരാജ്, ഗീതാ നായര്‍, കുമാരി അനാമിയ അഞ്ചല്‍, ഡോ .അനിതാ ഹരി, പ്രവീണ്‍, അനന്തകുമാര്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

ഛായാഗ്രഹണം: വിപിന്‍ ചന്ദ്രബോസ്. എഡിറ്റിംഗ്: നവിന്‍ ജോണ്‍സണ്‍. സംഗീതം: രാജേഷ് വി.ബി. സഹസംവിധാനം : മനു വാമദേവന്‍. സംവിധാന സഹായി: ബി. എ.സുരേഷ് ബാബു. പ്രൊഡക്ഷന്‍ മാനേജര്‍: ബാഗിയോ രാമചന്ദ്രന്‍. സ്റ്റുഡിയോ: അമല ഡിജിറ്റല്‍. പി ആര്‍ ഒ :റഹിം പനവൂര്‍.

ജൂൺ 19 ഞായറാഴ്ച (നാളെ) തിരുവനന്തപുരം ലെനിൽ സിനിമാസിൽ രാവിലെ ഒമ്പതരയ്ക്ക് ഈ കുഞ്ഞു സിനിമയുടെ പ്രിവ്യൂ ഒരുക്കിയിട്ടുണ്ട്. മാറിയകാലത്തിന്റെ ഈ സിനിമയെ ഏവരും പ്രോത്സാഹനം നൽകണമെന്നും, അഭിനയ പരിശീലനം നേടിയ മികച്ച അഭിനേതാക്കളാണ് ചിത്രത്തിലുള്ളതെന്നും സംവിധായകൻ സതീഷ് പി കുറുപ്പ് പറഞ്ഞു.

ഷാമോൻ

Facebook Comments

COMMENTS

- Advertisment -

Most Popular

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...

കാട്ടുപന്നികളുടെ ഉന്മൂലനത്തിനായി എല്ലാ പഞ്ചായത്തുകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിക്കണം

കൃഷിക്കും സ്വത്തിനും ജീവനും ഭീഷണിയായ കാട്ടുപന്നികളുടെ ഉന്മൂലനത്തിനായി ജൂലൈ പതിനഞ്ചിന് മുന്‍പ് എല്ലാ പഞ്ചായത്തുകളിലും ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍...

ഫൊക്കാന കണ്‍വെന്‍ഷന്‍ ചിരിയരങ്ങ് രാജു മൈലപ്ര നയിക്കും; ജെയ്‌ബു മാത്യുവും തോമസ് തോമസും കോർഡിനേറ്റർമാർ

  ജൂലൈ ഏഴ് മുതല്‍ പത്ത് വരെ ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ വെച്ച് നടത്തപ്പെടുന്ന ഫൊക്കാന കണ്‍വെന്‍ഷനിലെ ചിരിയരങ്ങിന്റെ ചെയര്‍മാനായി പ്രശസ്ത സാഹിത്യകാരന്‍ രാജു മൈലപ്രയെ നോമിനേറ്റ് ചെയ്തതായി കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്...

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി ഇന്ന് വയനാട്ടിൽ എത്തും. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: