17.1 C
New York
Tuesday, October 3, 2023
Home Cinema 🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)

🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)

സജു വർഗീസ് (ലെൻസ്മാൻ)

YouTube player

‘തിറയാട്ടം’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്നു. ‘മണ്ണിന്റെ മണമുള്ള’ എന്നു തുടങ്ങുന്ന ഗാനം മധു ബാലകൃഷ്ണന്‍ ആണ് ആലപിച്ചത്. സജീവ് കിളികുലം വരികള്‍ കുറിച്ച് സംഗീതം പകര്‍ന്നു. മനോരമ മ്യൂസിക് ആണ് തിറയാട്ടത്തിലെ പാട്ട് പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ചത്. ‘മണ്ണിന്റെ മണമുള്ള മനസ്സുമായി.. മഴ നനയും നിലാവിന്റെ നാലുകെട്ടില്‍.. വെറുതെയിരുന്നു കിനാവുകാണും ദ്രാവിഡരാജകുമാരന്‍….’. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ ഈ ഗാനത്തിനു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. സജീവ് കിളികുലം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘തിറയാട്ടം’. രാഖി എ.ആര്‍. ചിത്രം നിര്‍മിക്കുന്നു. പ്രശാന്ത് മാധവ് ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്.

YouTube player

സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആതിരയുടെ മകള്‍ അഞ്ജലി’. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. ഒരു സന്തോഷ് പണ്ഡിറ്റ് ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഘടകങ്ങളെല്ലാം ചേര്‍ന്നതായിരിക്കും പുതിയ ചിത്രമെന്ന് ട്രെയ്ലര്‍ പറയുന്നു. ഏഴ് മിനിറ്റ് ആണ് ട്രെയ്ലറിന്റെ ദൈര്‍ഘ്യം. ഏപ്രിലില്‍ ചിത്രീകരണം ആരംഭിച്ച ചിത്രമാണിത്. സംവിധാനത്തിനൊപ്പം തിരക്കഥയും ഒപ്പം നിര്‍മ്മാണവും സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. നൂറോളം പുതിയ അഭിനേതാക്കളാണ് ചിത്രത്തിലൂടെ എത്തുന്നതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു- ഒരു സ്ത്രീയുടെ ജീവിതത്തില്‍ അവര്‍ ഏറ്റവും പ്രതിസന്ധി നേരിടുന്നത് 37- 47 പ്രായത്തിലാണ്. ആ സമയത്ത് അവര്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ കഥ. നല്ല പാട്ടുകളും മറ്റ് വാണിജ്യ ഘടകങ്ങളുമുള്ള ചിത്രമാണിത്, സന്തോഷ് പണ്ഡിറ്റ് പറഞ്ഞിരുന്നു. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. 2011 ല്‍ കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി സന്തോഷ് പണ്ഡിറ്റിന്റെ രംഗപ്രവേശം. തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, കാളിദാസന്‍ കവിതയെഴുതുകയാണ് തുടങ്ങി എട്ട് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2019 ല്‍ പുറത്തെത്തിയ ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍ക്കു ശേഷം എത്തുന്ന സന്തോഷ് പണ്ഡിറ്റ് ചിത്രമാണ് ഇത്.

YouTube player

തികഞ്ഞ കമ്യുണിസ്റ്റായ വട്ടക്കുട്ടായില്‍ ചേട്ടായിയുടേയും, രാഷ്ട്രീയത്തെ അടിമുടി എതിര്‍ക്കുന്ന മകന്‍ ബെന്നിയുടേയും കഥ പറയുന്ന ‘തീപ്പൊരി ബെന്നി’യുടെ രസികന്‍ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ ജഗദീഷും അര്‍ജുന്‍ അശോകനുമാണ് ചിത്രത്തില്‍ അച്ഛനും മകനുമായെത്തുന്നത്. സെപ്റ്റംബര്‍ 22നാണ് സിനിമയുടെ റിലീസ്. അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെയും അവരുടെ ജീവിതത്തിലെ തമാശകളുടേയും കഥ പറയുന്ന ചിത്രമൊരുക്കുന്നത് വന്‍വിജയം നേടിയ ‘വെള്ളിമൂങ്ങ’, ‘ജോണി ജോണിയെസ് അപ്പാ’ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ജോജി തോമസും, ‘വെളളിമൂങ്ങ’യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേര്‍ന്നാണ്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറാണ് സിനിമയുടെ നിര്‍മാണം നിര്‍വ്വഹിക്കുന്നത്. ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായികയായ പൊന്നില എന്ന കഥാപാത്രമായെത്തുന്നത്. ടി.ജി.രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂര്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്.

ദ് കശ്മീര്‍ ഫയല്‍സിനു ശേഷം പുതിയ ചിത്രവുമായി വിവേക് രഞ്ജന്‍ അഗ്നിഹോത്രി. ‘ദ് വാക്‌സിന്‍ വാര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്ത്യയിലെ ആദ്യ ബയോ സയന്‍സ് സിനിമയാണെന്നാണ് അവകാശവാദം. സിനിമയുടെ ട്രെയിലര്‍ എത്തി. ഐ ആം ബുദ്ധ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പല്ലവി ജോഷിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 28 ന് തിയറ്റര്‍ റിലീസായി ചിത്രം എത്തും. നിര്‍മാതാവായ പല്ലവി ജോഷി ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞയുടെ വേഷത്തിലാണ് എത്തുന്നത്. ലോകത്തെയാകെ പിടിച്ചുകുലുക്കിയ മഹാമാരിയായ കോവിഡും അതിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്റെ കണ്ടുപിടിത്തവും ഒക്കെയാണ് ദ് വാക്‌സിന്‍ വാര്‍ പ്രമേയമാക്കുന്നത്. ഒരു യഥാര്‍ഥ കഥയായിരിക്കും ചിത്രം പറയുന്നത് എന്നും ടീസറില്‍ നിന്നും വ്യക്തമാണ്. നാനാ പടേക്കര്‍, അനുപം ഖേര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. സപ്തമി ഗൗഡ, പരിതോഷ് സാന്‍ഡ്, സ്‌നേഹ മിലാന്‍ഡ്, ദിവ്യ സേത്ത് എന്നിവരാണ് ചിത്രത്തില്‍ മറ്റ് അഭിനേതാക്കള്‍. ഹിന്ദിക്കു പുറമെ ഇംഗ്ലിഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാഠി, തെലുങ്ക്, തമിഴ്, കന്നട എന്നിവ ഉള്‍പ്പടെ പത്തലധിധികം ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക.

സണ്ണി വെയ്നെയും ലുക്മാനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാസ് സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ടര്‍ക്കിഷ് തര്‍ക്ക’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസങ്ങളില്‍ ലുക്മാനും സണ്ണി വെയ്നും തമ്മില്‍ അടിയുണ്ടാക്കുന്ന 36 സെക്കന്റുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൂടെയുള്ളവര്‍ പിടിച്ചു വെച്ചിട്ടും അടിയുണ്ടാക്കാന്‍ നില്‍ക്കുന്ന താരങ്ങളാണ് വീഡിയോയിലുള്ളത്. താരങ്ങള്‍ തമ്മില്‍ ഈഗോ പ്രശ്നങ്ങളാണ് അടിക്ക് കാരണമെന്നും, എന്നാല്‍ അതൊന്നുമല്ല പുതിയ സിനിമയുടെ പ്രൊമോഷന്‍ ആണിതെന്നുമുള്ള ഒരുപാട് ചര്‍ച്ചകള്‍ അതിനെത്തുടര്‍ന്ന് ഉണ്ടായിരുന്നു. പുതിയ സിനിമയുടെ പ്രഖ്യാപനം വന്നതോട് കൂടി അത്തരം ചര്‍ച്ചകളെല്ലാം അവസാനിച്ചിരിക്കുകയാണ് ഇപ്പോള്‍. നാദിര്‍ ഖാലിദും, അഡ്വ. പ്രദീപ് കുമാറും ചേര്‍ന്ന് ബിഗ് പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ബി. കെ ഹരിനാരായണനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. ചിത്രം ഈ വര്‍ഷം നവംബറില്‍ റിലീസ് ചെയ്യും.

വിനയ് ഫോര്‍ട്ട് നായകനായെത്തുന്ന കോമഡി എന്റര്‍ടെയ്നര്‍ ‘സോമന്റെ കൃതാവ്’ ടീസര്‍ ശ്രദ്ധനേടുന്നു. വിനയ്യുടെ വ്യത്യസ്തമായ ഗെറ്റപ്പ് തന്നെയാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. സീമ ജി. നായരുടെ കൗണ്ടര്‍ ടീസര്‍ കൂടുതല്‍ രസകരമാക്കുന്നു. കുട്ടനാട്ടുകാരനായ കൃഷി ഓഫിസറായി വിനയ് ഫോര്‍ട്ട് എത്തുന്നു. കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് നായിക. രോഹിത് നാരായണന്‍ ആണ് സംവിധാനം. തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍, മനു ജോസഫ്, ജയന്‍ ചേര്‍ത്തല, നിയാസ് നര്‍മ്മകല, സീമ ജി. നായര്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തിലെ നാടന്‍ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലനത്തില്‍ പങ്കെടുപ്പിച്ചവരില്‍ നിന്നും തിരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. രഞ്ജിത്ത് കെ. ഹരിദാസ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു.

ആര്‍ഡിഎക്‌സിനു ശേഷം ഷെയ്ന്‍ നിഗം നായകനായി എത്തുന്ന പുതിയ ചിത്രം ‘ഖുര്‍ബാനി’യുടെ ടീസര്‍ എത്തി. റൊമാന്റിക്ക് ചിത്രമാകും ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. നവാഗതനായ ജിയോ വി ആണ് തിരക്കഥയും സംവിധാനവും. ആര്‍ഷ ബൈജു ആണ് നായികയായി എത്തുന്നത്. യഥാര്‍ത്ഥ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല എന്ന ടാഗ് ലൈനോടെയാണ് ഖുര്‍ബാനിയുടെ ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. ചാരുഹാസന്‍, സൗബിന്‍ ഷാഹിര്‍, ഹരിശ്രീ അശോകന്‍, ജോയ് മാത്യു, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടര്‍, ഹരീഷ് കണാരന്‍, സുനില്‍ സുഖദ, മന്‍രാജ്, രാജേഷ് ശര്‍മ്മ, ജെയിംസ് ഏലിയ, അജി, കോട്ടയം പ്രദീപ്, സതി പ്രേംജി, നന്ദിനി, നയന, രാഖി തുടങ്ങി താരനിരയും ചിത്രത്തിലുണ്ട്. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ ആണ് നിര്‍മാണം. സുനോജ് വേലായുധന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും.

സജു വർഗീസ് (ലെൻസ്മാൻ)

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള സെന്റർ 2023 – ലെ അവാർഡു ജേതാക്കളെ പ്രഖ്യാപിച്ചു

നിസ്വാർത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവരും തങ്ങളുടെ പ്രവർത്തന മേഘലകളിൽ പ്രതിഭ തെളിയിച്ചവരുമായ എട്ട് ഇന്ത്യൻ അമേരിക്കൻ മലയാളികളെ കേരള സെന്റർ 2023 ലെ അവാർഡ് ജേതാക്കളായി പ്രഖ്യാപിച്ചു. ഒക്ടോബർ 28...

👬👫കുട്ടീസ് കോർണർ 👬👫 (പതിനാറാം വാരം)

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക്(A)ദിനവിശേഷങ്ങൾ, (B)കുസൃതി ചോദ്യങ്ങളും ഉത്തരവും, (C)പൊതു അറിവും കൂടാതെ (D)ഒരു സ്റ്റാമ്പിന്റെ കഥ കൂടി വായിക്കാം.... ട്ടോ 😍 എന്ന് സ്വന്തം ശങ്കരിയാന്റി. 👫A) ദിന വിശേഷങ്ങൾ ഒക്ടോബർ മാസത്തിലെ ദിനങ്ങൾ ഒക്ടോബർ 1 -...

*കൗതുക വാർത്തകൾ* ✍റാണി ആന്റണി മഞ്ഞില

🌻മരിയാന ട്രെഞ്ച്. ​സമുദ്രത്തിനടിയിൽ ലോകത്തിലെ ഏറ്റവും ആഴമുള്ള ഗർത്തമാണ് മരിയാന ട്രെഞ്ച്. കരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയെപ്പോലും ഉള്ളിലൊതുക്കാനാകുന്ന മഹാ ആഴം. ജപ്പാൻ, ഫിലിപ്പീൻസ്, പാപുവ ന്യൂഗിനിയ എന്നീ രാജ്യങ്ങൾക്കിടയിൽ 2500 കിലോമീറ്റിലധികമായി സമുദ്രത്തിനടിയിൽ...

ജേക്കബ് തരകന് (കുഞ്ഞുമോൻ) അന്ത്യാഞ്ജലി

ന്യു ജേഴ്‌സി: പുനരൈക്യ പ്രസ്ഥാനത്തിലൂടെ 1930 ൽ മലങ്കര കത്തോലിക്കാ സ്ഥാപനത്തിന് ഊടും പാവും നൽകിയ ആർച്ച് ബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ്, ബിഷപ്പ് അലോഷ്യസ് (കൊല്ലം), മാർ തെയോഫിലോസ്, ഡീക്കൻ അലക്‌സാണ്ടർ...
WP2Social Auto Publish Powered By : XYZScripts.com
error: