17.1 C
New York
Wednesday, March 29, 2023
Home Cinema സിനിമ ലോകം ✍സജു വർഗീസ് (ലെൻസ്മാൻ)

സിനിമ ലോകം ✍സജു വർഗീസ് (ലെൻസ്മാൻ)

✍സജു വർഗീസ് (ലെൻസ്മാൻ)

🟥ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ലിയോ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ആകാംക്ഷ ജനിപ്പിക്കും വിധം 2.48 മിനിട്ട് ദൈര്‍ഘ്യമുള്ള ടീസറോടെയാണ് ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നായക കഥാപാത്രത്തിന്റെ പേര് എന്ന നിലയിലാണ് ടൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. ടീസറില്‍ ചോക്കലേറ്റും വാളും ഒരേ സമയം നിര്‍മ്മിക്കുന്ന നായകനെ കാണാം. തൃഷയാണ് ചിത്രത്തിലെ നായിക, 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്യും തൃഷയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്‌കിന്‍, മന്‍സുര്‍ അലിഖാന്‍, ഗൗതം വാസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് മാത്യു തോമസും ചിത്രത്തില്‍ വേഷമിടുന്നു. ലോകേഷ് കനകരാജിനൊപ്പം രത്നകുമാര്‍, ധീരജ് വൈദി എന്നിവരാണ് തിരക്കഥയൊരുക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീതം അനിരുദ്ധ് രവിചന്ദര്‍. ഒക്ടോബര്‍ 19ന് ചിത്രം തിയേറ്ററുകളിലെത്തും.

🟥 പ്രമുഖ ചലച്ചിത്ര സംവിധായകന്‍ വിശാല്‍ ഭരദ്വാജിന്റെ പുതിയ സിനിമ ഫുര്‍സാത്ത് യൂട്യൂബില്‍ റിലീസ് ചെയ്തു. ആപ്പിള്‍ ഡോട്ട് കോമിലും ആപ്പിളിന്റെ യൂട്യൂബ് പേജിലുമാണ് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണായ ഐഫോണ്‍ 14 പ്രോയിലാണ് ഈ സിനിമ മുഴുവന്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇഷാന്‍ ഖട്ടറും വാമിഖ ഗബ്ബിയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. പൂര്‍ണ്ണമായും ഐഫോണ്‍ 14 പ്രോയില്‍ ചിത്രീകരിച്ച ഫുര്‍സാത്ത് തീര്‍ത്തും ബോളിവുഡ് ശൈലിയില്‍ ഫാന്റസിയും സയന്‍സ് ഫിക്ഷനും ഒക്കെ ചേര്‍ത്തുള്ള പ്രണയകഥയാണ് പറയുന്നത്. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവായ വിശാല്‍ ഭരദ്വാജിന്റെ നേതൃത്വത്തില്‍, പ്രശസ്ത ബോളിവുഡ് സാങ്കേതിക പ്രവര്‍ത്തകര്‍ ഈ ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. ഒരു നോണ്‍-കൊമേഴ്‌സ്യല്‍ ചിത്രമായിട്ടും വളരെ സമ്പന്നമായ ദൃശ്യങ്ങളാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മരുഭൂമിയിലും, വെള്ളത്തിലും, മനോഹരമായ ഗാനരംഗങ്ങളും, ബോളിവുഡിലെ പതിവ് തട്ടുപൊളിപ്പന്‍ പാട്ട് രംഗവും ഒക്കെ ചിത്രത്തിലുണ്ട്.

🟥 സുരാജ് വെഞ്ഞാറമൂടും ബേസില്‍ ജോസഫും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘എങ്കിലും ചന്ദ്രികേ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. സുഹൃത്തുക്കള്‍ക്ക് ഇടയിലെ വിവാഹത്തെയും പ്രണയത്തെയും ചുറ്റിപ്പറ്റിയുള്ള സിനിമയാണ് ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നല്‍മ്മത്തിന് പ്രധാന്യം നല്‍കി കൊണ്ടുള്ള ഫീല്‍ ഗുഡ്- ഫാമിലി- കോമഡി എന്റര്‍ടെയ്നര്‍ ആയിരിക്കും ചിത്രമെന്നും ട്രെയിലര്‍ ഉറപ്പ് നല്‍കുന്നു. ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളില്‍ എത്തും. നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖര്‍ ആണ് ‘എങ്കിലും ചന്ദ്രികേ’ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സൈജു കുറുപ്പും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആദിത്യന്‍ ചന്ദ്രശേഖരനും അര്‍ജുന്‍ നാരായണനും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. തന്‍വി റാം, അഭിരാം രാധാകൃഷ്ണന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നിരഞ്ജന അനൂപാണ് നായിക. ‘ചന്ദ്രിക’ എന്ന ടൈറ്റില്‍ റോളില്‍ ആണ് താരം എത്തുക. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

🟥 ഉദയകൃഷ്ണ, ബി ഉണ്ണികൃഷ്ണന്‍, മമ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി 9 ന് ആണ്. റിലീസിന് ദിനങ്ങള്‍ മാത്രം ശേഷിക്കെ രണ്ടാമത്തെ ടീസര്‍ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ചിത്രത്തിലെ വന്‍ താരനിരയെ അണിനിരത്തിയിട്ടുണ്ട്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. രണ്ടര മണിക്കൂര്‍ ആണ് ദൈര്‍ഘ്യം. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.

🟥 മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്രിസ്റ്റി എന്ന ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. ‘പാല്‍മണം തൂകുന്ന രാത്തെന്നല്‍..’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. കപില്‍ കപിലനും കീര്‍ത്തന വൈദ്യനാഥനും ആണ് ഗായകര്‍. വിനായക് ശശികുമാറിന്റേതാണ് വരികള്‍. നവാഗതനായ ആല്‍വിന്‍ ഹെന്റി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റി. രഞ്ജിത്ത് ശങ്കര്‍, ജീത്തു ജോസഫ്, ജെകെ, വേണു, സലിം അഹമ്മദ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവപരിചയമുള്ള ആളാണ് ആല്‍വിന്‍ ഹെന്റി. റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യനും കണ്ണന്‍ സതീശനും ചേര്‍ന്നാന്ന് ക്രിസ്റ്റി നിര്‍മ്മിക്കുന്നത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്‍, മുത്തുമണി, ജയ എസ് കുറുപ്പ്, വീണ നായര്‍, മഞ്ജു പത്രോസ്, സ്മിനു സിജോ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

✍സജു വർഗീസ് (ലെൻസ്മാൻ)

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — “ആരോഗ്യ വീഥി”

കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം...

മലയാളി മനസ്സ് “ബാല സാഹിത്യവേദി”

ഇന്നത്തെ ബാല സാഹിത്യവേദി നയിക്കുന്നവർ:  ദേവി മനു, ശ്രീകല മോഹൻദാസ്, വിജയ. പി.കെ. ************************************************************** ചിൽ ചിൽ ചങ്ങാതി (കവിത) ✍ദേവി മനു  മരംക്കേറാനറിയാം ചാഞ്ചാടാനറിയാം ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് കരണ്ട് തിന്നുന്നാളാണ് കാണാനെന്തൊരു ചേലാണ് ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് പൂപോലുള്ളൊരു വാലാണ് പുറകിൽ വരകൾ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

നന്നാകൽ, സ്വയം മാറ്റത്തിലൂടെ ...................................................................... ഒരാളുടെ സ്വഭാവമെന്നത് ഒരു പ്രത്യേക ജനിതക പ്രക്രിയയാണ്. ആരും ഒരു ദിവസം കൊണ്ടു മാത്രം നന്നാകുകയോ, മോശമാകുകയോ ചെയ്യുന്നില്ല. മാർഗ്ഗദർശികളുടെയും പ്രബോധകരുടെയും ഇടപെടലിനും സ്വാധീനത്തിനും ഒരു പരിധി വരെ മാറ്റങ്ങൾ...

*ശുഭദിനം* | 2023 | മാർച്ച് 29 | ബുധൻ ✍ കവിത കണ്ണന്‍

1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: