17.1 C
New York
Sunday, October 1, 2023
Home Cinema 🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ്

🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ്

സജു വർഗീസ് (ലെൻസ്മാൻ)

◾മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബസൂക്ക’. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. ഡിനോ ഡെന്നിസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ക്രൈം ഡ്രാമ ജോണറില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കകയാണ്. ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലൂടെയാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ തരത്തിലുള്ള ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് ‘ബസൂക്ക’യുടെ അവതരണം. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍, ജഗദീഷ്, ഷറഫുദ്ദിന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ഡീന്‍ ഡെന്നിസ്, സ്ഫടികം ജോര്‍ജ്, ദിവ്യാ പിള്ള എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മലയാളത്തില്‍ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് മമ്മൂട്ടിയെ നായകനാക്കി ‘ബസൂക്ക’ സംവിധാനം ചെയ്യുന്ന ഡീനോ ഡെന്നിസ്. കൊച്ചി, കോയമ്പത്തൂര്‍, ബാംഗ്ളൂര്‍ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.

◾കഴിഞ്ഞ വര്‍ഷം ടോളിവുഡില്‍ നിന്നും വന്ന് അപ്രതീക്ഷിത ഹിറ്റായ ചിത്രമായിരുന്നു കാര്‍ത്തികേയ 2. ഭാരതീയ മിത്തിനെ അടിസ്ഥാനമാക്കിയ ഈ ചിത്രം 200 കോടിയോളം നേടി. ഇതിലെ നായകന്‍ നിഖില്‍ വീണ്ടും ഒരു പീരിയിഡ് ആക്ഷന്‍ ത്രില്ലറുമായി എത്തുന്നു. ‘സ്വയംഭൂ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു യോദ്ധാവിന്റെ റോളാണ് നിഖിലിന് എന്നാണ് സൂചന. നിഖിലിന്റെ ജന്മദിനത്തിലാണ് സിനിമയുടെ ഫസ്റ്റലുക്ക് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. ഒരു യുദ്ധകളത്തില്‍ കുന്തവും, പരിചയുമായി യുദ്ധ സന്നദ്ധനായി നില്‍ക്കുന്ന പോര്‍വീരനായി നിഖിലിനെ ഇതില്‍ കാണാം. കടുവയുടെ ചിഹ്നമുള്ള കൊടിയും പാശ്ചാത്തലത്തിലുണ്ട്. ഭരത് കൃഷ്ണമാചാരിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സ്വയംഭൂ എന്നാല്‍ ‘സ്വയം ജനിച്ചത്’ അല്ലെങ്കില്‍ ‘ബാഹ്യ ശക്തിയില്ലാതെ ജനിച്ചത്’ എന്നാണ് അര്‍ത്ഥമാക്കുന്നത്. ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. അതേ സമയം നിഖില്‍ ഇപ്പോള്‍ സ്പൈ എന്ന ഒരു ചിത്രം ചെയ്യുകയാണ്. അതിനൊപ്പം തന്നെ രാം ചരണ്‍ പ്രധാന വേഷത്തില്‍ എത്തുന്ന ദ ഇന്ത്യ ഹൌസില്‍ ഒരു പ്രധാന വേഷത്തില്‍ നിഖില്‍ എത്തുന്നുണ്ട്.

◾കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രമാണ് ‘മാമന്നന്‍’. ഉദയനിധി സ്റ്റാലില്‍ നായകനാകുമ്പോള്‍ പ്രധാനപ്പെട്ട കഥാപാത്രമായി ഫഹദും ‘മാമന്നനി’ലുണ്ട്. വിജയ് യേശുദാസും ശക്തിശ്രീ ഗോപാലനും ചിത്രത്തിനായി പാടിയ മനോഹരമായ ഒരു ഗാനം പുറത്തുവിട്ടു. ‘മാമന്നന്‍’ ജൂണ്‍ 29ന് പ്രദര്‍ശനത്തിനെത്തിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഡബ്ബിംഗ് പുരോഗമിക്കുകയാണെന്നും ചിത്രത്തിന്റെ ചെറിയൊരു ഭാഗം ചിത്രീകരിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാരി സെല്‍വരാജാണ് ചിത്രത്തിന്റെ സംവിധാനം. മാരി ശെല്‍വരാജിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉദയനിധി സ്റ്റാലിന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജിയാന്റ് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വര്‍മ്മ സംവിധാനം നിര്‍വഹിച്ച ‘കൊള്ള’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജൂണ്‍ 9ന് ചിത്രം തിയറ്ററുകളില്‍ എത്തും. രണ്ടു പെണ്‍കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ത്രില്ലര്‍ സ്വഭാവത്തില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. രജീഷ് നിര്‍മിക്കുന്ന ചിത്രത്തില്‍ രജിഷ വിജയന്‍, പ്രിയാ വാര്യര്‍, വിനയ് ഫോര്‍ട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ ദുരൂഹത ഉളവാക്കുന്ന ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഒരു കെട്ടിടത്തിലുണ്ടാകുന്ന മോഷണവും അതുമായി ബന്ധപ്പെട്ടുള്ള കേസന്വേഷണവുമാണ് പ്രമേയം. ഡോക്ടര്‍മാരായ ജാസിം ജലാലും നെല്‍സണ്‍ ജോസഫും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. ലച്ചു രജീഷ് സഹനിര്‍മാതാവാണ്. അലന്‍സിയര്‍, പ്രശാന്ത് അലക്സാണ്ടര്‍, ജിയോ ബേബി, ഷെബിന്‍ ബെന്‍സന്‍, പ്രേം പ്രകാശ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍.

◾മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ‘ഗുണ്ടുര്‍ കാരം’ എന്നാണ് പേരിട്ടിരിക്കുന്നത്. ത്രിവിക്രം ശ്രീനിവാസാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷനും പ്രധാനം നല്‍കുന്ന ഒരു ചിത്രമായിരിക്കും ഗുണ്ടുര്‍ കാരം എന്ന് വ്യക്തമാക്കി ടീസറും പുറത്തുവിട്ടിട്ടുണ്ട്. ഇതിഹാസ നടനും അച്ഛനുമായ കൃഷ്ണയ്ക്കാണ് ചിത്രത്തിന്റെ ടീസര്‍ മഹേഷ് ബാബു സമര്‍പ്പിച്ചിരിക്കുന്നത്. പുജ ഹെഗ്ഡെ നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എസ് തമനാണ്. മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നവി നൂലിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം. ആര്‍ആര്‍ആര്‍’ എന്ന മെഗാഹിറ്റിനു ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന ചിത്രത്തിലും നായകന്‍ മഹേഷ് ബാബുവാണ്. പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് ചിത്രം ഒരുക്കുക. ‘സര്‍ക്കാരു വാരി പാട്ട’ എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.

◾പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രൊജക്റ്റ് കെ’യില്‍ കമല്‍ഹാസനും ഒരു പ്രധാന വേഷത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. നാഗ് അശ്വിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചനും ദീപിക പദുക്കോണും ചിത്രത്തില്‍ വേഷങ്ങളിലുണ്ട്. 20 ദിവസമാണ്രേത കമല്‍ഹാസന്‍ പ്രഭാസിന്റെ ചിത്രത്തിനായി ഡേറ്റ് നല്‍കിയിരിക്കുന്നത്. നെഗറ്റീവ് റോളില്‍ ആയിരിക്കും കമല്‍ഹാസന്‍ ചിത്രത്തില്‍ എത്തുകയെന്നും 150 കോടി രൂപയോളം ചിത്രത്തിനായി വാങ്ങിക്കുന്നുവെന്നും സോഷ്യല്‍ മീഡിയ വാര്‍ത്തകളില്‍ പറയുന്നു. എന്നാല്‍ ‘പ്രൊജക്റ്റ് കെ’യുടെ ചിത്രീകരണം ഇതിനകം തന്നെ 70 ശതമാനത്തോളം പൂര്‍ത്തിയായതിനാല്‍ കമല്‍ഹാസന്‍ എത്തുന്നുവെന്ന വാര്‍ത്ത അവിശ്വസനീയമെന്നാണ് ഒരു വിഭാഗം പറയുന്നത്. ചിലപ്പോള്‍ വോയിസ് ഓവറോയിട്ടോ അതിഥി കഥാപാത്രമായിട്ടോ ‘പ്രൊജക്റ്റ് കെ’യുമായി കമല്‍ഹാസന്‍ സഹകരിച്ചേക്കാമെന്ന് മറ്റു ചിലര്‍. എന്തായാലും ‘പ്രൊജക്റ്റ് കെ’ പ്രവര്‍ത്തകരുടെ ഔഗ്യോഗിക അറിയിപ്പ് വരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. നിരവധി ഹിറ്റ് ഗാനങ്ങള്‍ നല്‍കിയ സന്തോഷ് നാരായണനായിരിക്കും പാട്ടുകള്‍ ഒരുക്കുക. ചിത്രം അടുത്ത വര്‍ഷം ജനുവരിന് 12ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.

◾ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ മലയാളം വെബ് സീരീസ്, ‘കേരളാ ക്രൈം ഫയല്‍സ് – ഷിജു, പാറയില്‍ വീട്, നീണ്ടകര’ യുടെ ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ജൂണ്‍ 23 നു ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കുന്ന സീരീസില്‍ അജു വര്‍ഗീസ്, ലാല്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ‘കേരള ക്രൈം ഫയല്‍സ് – ഷിജു പാറയില്‍ വീട് നീണ്ടകര’. ബിഗ് ബോസ് ഹൗസില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ അജു വര്‍ഗീസിനും ലാലിനും ഒപ്പം സൂപ്പര്‍ താരം മോഹന്‍ലാലാണ് ട്രെയിലര്‍ അനാവരണം ചെയ്തത്. അഹ്‌മദ് കബീര്‍ ആണ് സംവിധാനം ചെയ്യുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ രാഹുല്‍ റിജി നായരാണ് വെബ്സീരീസ് നിര്‍മ്മിച്ചിരിക്കുന്നത്. ജൂണ്‍ 23 നു കേരള ക്രൈം ഫയല്‍സ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. കാഴ്ചക്കാരെ അന്വേഷണാത്മക പോലീസ് നടപടിക്രമങ്ങളുടെ ലോകത്തേക്ക് എത്തിക്കുന്ന കേരള ക്രൈം ഫയല്‍സ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നിവയുള്‍പ്പെടെ ഒന്നിലധികം ഭാഷകളില്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു. ഒരു ലൈംഗിക തൊഴിലാളിയുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന പോലീസുകാരായാണ് അജുവും ലാലുമെത്തുന്നത്.

◾കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തുന്ന ‘ശേഷം മൈക്കില്‍ ഫാത്തിമ’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘ടട്ട ടട്ടര’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആണ്. ഇതാദ്യമായാണ് മലയാളത്തില്‍ അനിരുദ്ധ് സാന്നിധ്യം അറിയിക്കുന്നത്. ഹിഷാം അബ്ദുല്‍ വഹാബ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. തല്ലുമാലയ്ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് മനു സി കുമാര്‍ ആണ്. ദി റൂട്ട് , പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഫുട്ബാള്‍ മത്സരത്തെ ഏറെ സ്നേഹിക്കുന്ന മലബാര്‍ മണ്ണിലെ ഒരു വനിതാ അനൗണ്‍സര്‍ ആയാണ് കല്യാണി ചിത്രത്തില്‍ എത്തുന്നതെന്നാണ് വിവരം. സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്,ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയ താരങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

🟥 സജു വർഗീസ് (ലെൻസ്മാൻ)✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സഹകരണ സൊസൈറ്റിയില്‍പണം നിക്ഷേപിച്ചവര്‍ക്ക് 13 കോടി നഷ്ടം; വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം

തിരുവനന്തപുരം: മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം. തിരുവനന്തപുരം ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുള്ള ശിവകുമാറിന്റെ വീട്ടില്‍ പ്രതിഷേധിച്ചത്.കിള്ളിപ്പാലം, വെള്ളായണി, വലിയതുറബ്രാഞ്ചുകളിലെ നിക്ഷേപകരുടെ...

പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല; വിലക്ക് ഇന്ന് മുതൽ നിലവിൽ വരും

പഴനി: പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക് ഇന്ന് മുതൽ നിലവിൽ വരും. ക്ഷേത്രത്തിനുള്ളിലേത് എന്ന പേരില്‍ മൊബൈൽ ഫോണ്‍ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ്ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പുതിയ നടപടി. ക്ഷേത്ര...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ പ്രസിഡന്റും മകനും കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന്പരാതിക്കാരൻ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽപരാതിക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമമെന്ന് പരാതി.ബാലകൃഷ്ണനാണ്ബാങ്കിന്റെമുൻപ്രസിഡന്റ്എൻ.ഭാസുരാംഗനും മകനുമെതിരെപരാതിയുമായിരംഗത്തെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബാലകൃഷ്ണൻ മാറനല്ലൂർ പൊലീസിൽ പരാതി നൽകി. ബാങ്കിന് സമീപം ഭാസുരാംഗനും മകനും ചേർന്ന്ബാലകൃഷ്ണനുമായി...

വയോജന ദിനത്തില്‍ നൂറ്റൊന്ന്കാരി ശോശാമ്മയ്ക്ക് പത്തനംതിട്ട ജില്ലയുടെ ആദരം: ജില്ലാ കളക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു

മോളെന്നെ കാണാന്‍ വന്നതില്‍ ഒത്തിരി സന്തോഷം. എല്ലാവരേയും ഈശ്വരന്‍ രക്ഷിക്കും എന്നു ജില്ലാ കളക്ര്‍ ഡോ.ദിവ്യ എസ് അയ്യരോടു പറയുമ്പോള്‍ ശോശാമ്മ സക്കറിയയുടെ കണ്ണുകളില്‍ ആനന്ദാശ്രു പൊഴിയുകയായിരുന്നു. ലോക വയോജന ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ്...
WP2Social Auto Publish Powered By : XYZScripts.com
error: