17.1 C
New York
Wednesday, March 29, 2023
Home Cinema സിനിമ ലോകം തയ്യാറാക്കുന്നത്: സജു വർഗീസ് (ലെൻസ്മാൻ)

സിനിമ ലോകം തയ്യാറാക്കുന്നത്: സജു വർഗീസ് (ലെൻസ്മാൻ)

സജു വർഗീസ് (ലെൻസ്മാൻ)✍

◾വിജയരാഘവനും കെപിഎസി ലീലയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘പൂക്കാലം’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, സുഹാസിനി തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സൂപ്പര്‍ ഹിറ്റായ ‘ആനന്ദ’ത്തിന് ശേഷം സംവിധായകന്‍ ഗണേഷ് രാജ് ഒരുക്കുന്ന സിനിമയാണ്. സ്നേഹ സമ്പന്നമായൊരു കുടുംബത്തിലെ ആഘോഷത്തിന്റെ വസന്തകാലം സമ്മാനിച്ചുകൊണ്ട് എത്തിയിരിക്കുന്ന ‘മനസ്സിലും പൂക്കാലം’ ഗാനം കൈതപ്രത്തിന്റെ രചനയില്‍ സച്ചിന്‍ വാര്യര്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്നതാണ്. ജോണി ആന്റണി, അരുണ്‍ കുര്യന്‍, അനു ആന്റണി, റോഷന്‍ മാത്യു, അബു സലീം, ശരത് സഭ, അരുണ്‍ അജിത് കുമാര്‍, അരിസ്റ്റോ സുരേഷ്, അമല്‍ രാജ്, കമല്‍ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ്, രഞ്ജിനി ഹരിദാസ്,സെബിന്‍ ബെന്‍സണ്‍, ഹരീഷ് പേങ്ങന്‍, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജന്‍, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോന്‍, കൊച്ചു പ്രേമന്‍, നോയ് ഫ്രാന്‍സി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹന്‍,ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുത വിളക്കും’ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടുന്നു. ഒരു മുഴുനീള ഹാസ്യ ചിത്രമായിരിക്കും പാച്ചുവും അത്ഭുതവിളക്കും എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. അഖില്‍ സത്യന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഇന്നസെന്റ്, ഇന്ദ്രന്‍സ്, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രത്തിന്റെ നിര്‍മാണവും വിതരണവും നിര്‍വഹിക്കുന്നത്. തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ശരണ്‍ വേലായുധന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഗോവയും എറണാകുളവുമാണ്. സത്യന്‍ അന്തിക്കാടിനൊപ്പം അസോസിയേറ്റ് ആയും അഖില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് സംഗീതം.

◾സൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. നവാഗതനായ സിന്റോ സണ്ണിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന് ‘പാപ്പച്ചന്‍ ഒളിവിലാണ്’ എന്നാണ് പേരിട്ടിരിക്കുന്നത്. സിന്റോ സണ്ണിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. ജിബു ജേക്കബ്ബിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു പോരുകയായിരുന്നു സിന്റോ സണ്ണി. ഒരു നാട്ടില്‍ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. സിനിമക്ക് ആവശ്യമായ മാറ്റങ്ങളും ചേരുവകളും ചേര്‍ത്തുകൊണ്ട് തികഞ്ഞ ഫാമിലി കോമഡി ഡ്രാമയായിട്ടാണ് ചിത്രം എത്തിക്കുക. ജിബു ജേക്കബ് ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി അഭിനയിക്കുന്നു. ചിത്രത്തിലെ നായികയായി ദര്‍ശനയാണ് എത്തുക. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് നിര്‍മ്മിക്കുന്നത്. ‘മേ ഹൂം മുസ’ എന്നീ ചിത്രത്തിനു ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്നതാണ് ഇത്. ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീര്‍, ശ്രിന്ധ, ജോളി ചിറയത്ത്, ശരണ്‍ രാജ് എന്നിവര്‍ക്കൊപ്പം ‘കടത്തല്‍ക്കാരന്‍’ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ഷിജു മാടക്കരയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിച്ച ‘നന്‍പകല്‍ നേരത്ത് മയക്കം’ ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ ഇടംപിടിച്ചു. പ്രധാനപ്പെട്ട അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളുടെ പട്ടികയിലാണ് നന്‍പകല്‍ സ്ഥാനം നേടിയത്. പട്ടികയില്‍ ആദ്യത്തെ സ്ഥാനമാണ് ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്. ഇന്ത്യയില്‍ നിന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ സ്ഥാനം നേടിയ ഏക ചിത്രമാണിത്. ജംബോ, എ ഹ്യൂമസ് പൊസിഷന്‍, ഡൊമസ്റ്റിക്, ദി ഷോ എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് നന്‍പകല്‍ നേരത്ത് മയക്കം ഇടംപിടിച്ചത്. മമ്മൂട്ടിയുടെ ജയിംസ് എന്ന കഥാപാത്രത്തിനുണ്ടായ അസാധാരണമായ മാറ്റത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. തമിഴ്നാടിനെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയത്. മമ്മൂട്ടി കമ്പനി എന്ന പേരില്‍ താന്‍ പുതുതായി ആരംഭിച്ച നിര്‍മ്മാണ കമ്പനിയിലൂടെ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്തത്. മമ്മൂട്ടിക്ക് പുറമേ അശോകന്‍, രമ്യാ പാണ്ഡ്യന്‍, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വത് അശോക്കുമാര്‍, സഞ്ജന ദിപു തുടങ്ങിയവര്‍ വേഷമിട്ടു.

വിജയ് നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’യില്‍ ബാബു ആന്റണിയും. ലിയോയില്‍ താനുണ്ടെന്ന കാര്യം ബാബു ആന്റണി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. കശ്മീരിലേക്ക് പോകുന്ന ചിത്രവും ബാബു ആന്റണി പങ്കുവച്ചു. മലയാളി താരം മാത്യുവും ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ലിയോയുടെ ചിത്രീകരണം കശ്മീരില്‍ പുരോഗമിക്കുകയാണ്. ഷൂട്ടിങ് ലൊക്കേഷനിലേയ്ക്ക് പോകവെ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ.എം. വിജയനെ കണ്ടുമുട്ടിയെന്നും ബാബു ആന്റണി കുറിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഐ.എം. വിജയനൊപ്പമുള്ള ചിത്രവും ബാബു ആന്റണി പങ്കുവെച്ചു. ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിചേരുന്നത്. സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. മാസ്റ്ററിന് ശേഷം വിജയ്യും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അനിരുദ്ധ് സംഗീതം ഒരുക്കുന്നു. സെപ്റ്റംബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ റിലീസിനെത്തും.

സജു വർഗീസ് (ലെൻസ്മാൻ)✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — “ആരോഗ്യ വീഥി”

കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം...

മലയാളി മനസ്സ് “ബാല സാഹിത്യവേദി”

ഇന്നത്തെ ബാല സാഹിത്യവേദി നയിക്കുന്നവർ:  ദേവി മനു, ശ്രീകല മോഹൻദാസ്, വിജയ. പി.കെ. ************************************************************** ചിൽ ചിൽ ചങ്ങാതി (കവിത) ✍ദേവി മനു  മരംക്കേറാനറിയാം ചാഞ്ചാടാനറിയാം ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് കരണ്ട് തിന്നുന്നാളാണ് കാണാനെന്തൊരു ചേലാണ് ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് പൂപോലുള്ളൊരു വാലാണ് പുറകിൽ വരകൾ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

നന്നാകൽ, സ്വയം മാറ്റത്തിലൂടെ ...................................................................... ഒരാളുടെ സ്വഭാവമെന്നത് ഒരു പ്രത്യേക ജനിതക പ്രക്രിയയാണ്. ആരും ഒരു ദിവസം കൊണ്ടു മാത്രം നന്നാകുകയോ, മോശമാകുകയോ ചെയ്യുന്നില്ല. മാർഗ്ഗദർശികളുടെയും പ്രബോധകരുടെയും ഇടപെടലിനും സ്വാധീനത്തിനും ഒരു പരിധി വരെ മാറ്റങ്ങൾ...

*ശുഭദിനം* | 2023 | മാർച്ച് 29 | ബുധൻ ✍ കവിത കണ്ണന്‍

1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: