ഫിലഡൽഫിയ: നോർത്ത് ഈസ്റ്റ് റീജിയൻ ചർച് ഓഫ് ഗോഡ് വാർഷിക കൺവെൻഷൻ മെയ് 26 മുതൽ 28 വരെ എബനേസർ ചർച്ച് ആഡിറ്റോറിയത്തിൽ ( 2605 Welsh Rd , Philadelphia , PA ) നടക്കും. അനുഗ്രഹീത വചന പ്രഭാഷകൻ പാസ്റ്റർ അനീഷ് ഏലപ്പാറ പ്രസംഗിക്കും.
26നു റീജിയൻ പ്രസിഡണ്ട് റെവ. ഫിന്നി തോമസ് ഉദ്ഘാടനം നിർവഹിക്കും .
വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6 :30നു പൊതുയോഗവും , ശനിയാഴച്ച 4 മണിക്ക് ലേഡീസ് വാർഷിക സമ്മേളനവും, ഞാറാഴ്ച രാവിലെ 10നു റീജിയണനിലെ സഭകളുടെ സംയുക്ത സഭായോഗവും നടക്കും. റീജിയൻ ഗായകസംഗം ഈ മീറ്റിങുങ്ങുകളിൽ ഗാനശ്രുശ്രുഷ നിർവഹിക്കും.
റീജിയൻ ഭാരവാഹികളായി റെവ. ഫിന്നി തോമസ് (പ്രസിഡന്റ്), റെവ സാബു ജോർജ് (വൈസ് പ്രസിഡന്റ് ) ഇവാ ഷാജി മാത്യു ( സെക്രട്ടറി) , ബിനോയ് മാത്യു (ട്രഷറർ ) , ഡാനി ബെഞ്ചമിൻ (യൂത്ത് കോർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കുന്നു
സിസ്റ്റേഴ്സ് ജിജി തോമസ്, ഏലിയാമ്മ തോമസ് , തങ്കമ്മ വർഗീസ്, രൂത്ത് ലാൽ എന്നിവർ ലേഡീസ് മിനിസ്ട്രി ഭാരവാഹികളാണ്.