എല്ലാവർക്കും നമസ്കാരം.
ഡിസംബർ എത്തിക്കഴിഞ്ഞു. ക്രിസ്മസ് ഒരുക്കങ്ങളൊക്കെ തുടങ്ങിയോ എല്ലാവരും.
വ്യത്യസ്തമായ രുചി കൊണ്ടും നിറം കൊണ്ടും ആകൃതി കൊണ്ടും മധുരരസം കൊണ്ടും നമുക്കേവർക്കും പ്രിയപ്പെട്ടതാണ് ബംഗാളി മധുരപലഹാരങ്ങൾ. ഈ ക്രിസ്മസിന് ഒരു ബംഗാളി മധുരം തയ്യാറാക്കിയാലോ.
എന്നാൽ നമുക്ക് തുടങ്ങാം.
റോഷ് ബൊരാ
ആവശ്യമായ സാധനങ്ങൾ 👇
🌸വറുത്ത സേമിയ – 300ഗ്രാം
🌸നെയ്യ് – 1 ടീസ്പൂൺ
🌸പാല് – 500 മിലി
🌸പഞ്ചസാര – 500 കി ഗ്രാം
🌸വെള്ളം – 200 മി ലി
🌸ഏലയ്ക്ക – രണ്ടെണ്ണം ചതച്ചത്
🌸നാരങ്ങാനീര് – രണ്ടു ടീസ്പൂൺ
🌸പനിനീര് – രണ്ടു ടീസ്പൂൺ
🌸കുങ്കുമപ്പൂവ് – രണ്ടു നുള്ള്
🌸പാൽപ്പൊടി – 50 ഗ്രാം
🌸സോഡ ബൈ കാർബ്-1/4 ടീസ്പൂൺ
🌸നട്ട് പൗഡർ – 30 ഗ്രാം
🌸ഏലയ്ക്ക പൊടിച്ചത് – 1/2 ടീസ്പൂൺ
🌸ഫുഡ് കളർ – രണ്ടു നുള്ള്
🌸പാല് – 20 മി ലി
🌸എണ്ണ വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം 👇
🌸പാൽ തിളപ്പിക്കുക
🌸ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി സേമിയ ചേർത്ത് ചെറുതായി ചൂടാക്കുക (ഞാൻ വറുത്ത സേമിയ ആണ് എടുത്തത്, വറുക്കാത്തതാണെങ്കിൽ ശരിക്കും വറുത്തെടുക്കുക)
🌸 അതിലേക്ക് പാലൊഴിച്ച് കട്ടിയാവുന്നത് വരെ തുടർച്ചയായി ഇളക്കുക. സ്റ്റൗവ് ഓഫ് ചെയ്തു പത്തു മിനിറ്റ് മൂടി വയ്ക്കുക.
🌸 പഞ്ചസാരയും വെള്ളവും ചേർത്ത് പാനി തയ്യാറാക്കി ഏലയ്ക്ക ചതച്ചത്, നാരങ്ങാനീര്, പനിനീര്, കുങ്കുമപ്പൂവ് ഇവ ചേർത്ത് നന്നായി തിളപ്പിക്കുക. പാനി ഒട്ടുന്ന പാകമായാൽ സ്റ്റൗവ് ഓഫ് ചെയ്യാം.
🌸 തയ്യാറാക്കിയ സേമിയ, പാൽപ്പൊടി, സോഡ ബൈ കാർബ്, ഏലയ്ക്കപൊടി ഇവ ഒന്നിച്ചാക്കി മയത്തിൽ കുഴച്ചെടുക്കുക.
🌸ചെറിയ ഭാഗം മാവ് മാറ്റി അതിലേക്ക് പാല്, നട്ട് പൗഡർ, ഫുഡ് കളർ ഇവ ചേർത്ത് നന്നായി കുഴച്ച് മാറ്റി വയ്ക്കുക. ഫില്ലിംഗ് തയ്യാറായി. ചെറിയ ഉരുളകളാക്കി ഉരുട്ടി വയ്ക്കുക.
🌸മാവിനെ കുറച്ചു വലിയ ഉരുളകളാക്കി പരത്തി ചെറിയ ഉരുള വച്ച് പതിയെ കവർ ചെയ്യുക. കുഞ്ഞു സിലിണ്ടർ ഷേപ്പിൽ ആയിരിക്കും. അതുപോലെ മുഴുവൻ മാവു കൊണ്ടും ഉണ്ടാക്കാം.
🌸എണ്ണ ചൂടാക്കി ഗോൾഡൻ ബ്രൗൺ കളറിൽ വറുത്തു കോരി തയ്യാറാക്കിയ പഞ്ചസാര പാനി യിലേക്ക് ഇട്ടു വയ്ക്കുക.
🌸 രണ്ടു മണിക്കൂറിനു ശേഷം സെർവ് ചെയ്യാം
🌸ജ്യൂസി ടേസ്റ്റി റോഷ് ബൊരാ തയ്യാർ
✍തയ്യാറാക്കിയത്: ദീപാ നായർ (deepz) ബാംഗ്ലൂർ