17.1 C
New York
Sunday, May 28, 2023
Home Special 😀😀ചിരിക്കാം! ചിരിപ്പിക്കാം! 😀😀(4) '1970 കാലഘട്ടം'.

😀😀ചിരിക്കാം! ചിരിപ്പിക്കാം! 😀😀(4) ‘1970 കാലഘട്ടം’.

ചിരി ഒരു ചെറിയ കാര്യമല്ല.  വിശേഷ ബുദ്ധിയുള്ള മനുഷ്യർക്ക്‌ മാത്രം ഉള്ള കഴിവാണ് നർമ്മബോധവും ചിരിയും! ആ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുവാൻ മലയാളി മനസ്സ് കോപ്പി എഡിറ്റർ ശ്രീമതി മേരി ജോസി മലയിൽ ആരംഭിച്ച പുതിയ പംക്തിയാണ്‌..

“ചിരിക്കാം! ചിരിപ്പിക്കാം!”

ഇന്നത്തെ ചിരിവിരുന്ന് ഒരുക്കുന്നത് മലയാള സിനിമയിലെ പ്രശസ്ത നടനായിരുന്നു അന്തരിച്ച സി.ഐ പോളിന്റെ സഹോദരൻ ..

സി .ഐ. ജോയ്✍️ തൃശ്ശൂർ.

1970 കാലഘട്ടം. അന്നെനിക്ക് പതിമൂന്ന് വയസ്സ് പ്രായം. അപ്പന് ബിസിനസ് ആയതുകൊണ്ട് വീട്ടിൽ ബിസിനസ് ആവശ്യത്തിനും പേഴ്സണൽ ആവശ്യത്തിനുമായി ഒരു വാനും കാറും ഉള്ള സമയം. മൂത്ത ജേഷ്ഠന്മാർ ഒക്കെ കുടുംബസമേതം തറവാടിന് അടുത്തുതന്നെയുള്ള വീടുകളിലാണ് താമസം. ഞായറാഴ്ച രണ്ടാമത്തെ ചേട്ടൻ സ്കൂട്ടറിൽ (ലാമ്പി വൺ ഫിഫ്റ്റി) വന്ന് അത് അവിടെ വെച്ച് എന്തോ ദൂരയാത്രയ്ക്കായി കാറും എടുത്തു കൊണ്ടുപോയി. സൈക്കിൾ ബാലൻസ് ഉണ്ടെങ്കിലും കുറച്ചുനാളായി ഈ സ്കൂട്ടർ ഒന്ന് ഓടിച്ചു നോക്കണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു. അപ്പോഴാണ് അമ്മ പറയുന്നത് ആ സ്കൂട്ടർ ഒന്ന് ഷെഡിലേക്ക് കയറ്റിവച്ചേക്കു എന്ന്. ‘രോഗി ഇച്ഛിച്ചതും പാല് വൈദ്യൻ കൽപ്പിച്ചതും പാല് ‘എന്ന് പറഞ്ഞതുപോലെ ഇതിലും നല്ലൊരു അവസരം ഇത് ഓടിക്കാൻ ഇനി ഒത്തു വരില്ല എന്ന് കരുതി സ്കൂട്ടറിന്റെ താക്കോൽ എടുത്ത് തിരിച്ചു ചവിട്ടി സ്റ്റാർട്ട് ആക്കി. സ്റ്റാർട്ട് ആയ സ്ഥിതിക്ക് കുറച്ചു ദൂരം റോഡിലൂടെ ഓടിക്കാം എന്നു കരുതി. ഞായറാഴ്ച ആയതുകൊണ്ട് റോഡിൽ തിരക്കൊന്നുമില്ല. സുന്ദരമായി മുന്നോട്ടു ഓടിച്ചു. അപ്പോഴുണ്ട് ഒരു കൂട്ടുകാരൻ അവിടെ നിൽക്കുന്നു. ‘ങ്ഹാ നീ സ്കൂട്ടർ 🛵ഓടിക്കാൻ പഠിച്ചോ? ഞാനും കയറിക്കോട്ടേ ‘ എന്ന്. സ്കൂട്ടർ നിർത്തി രണ്ടുപേരുംകൂടി കയറി കുറച്ചു ദൂരം കൂടി സന്തോഷമായി😄😀 മുന്നോട്ടു പോയി. ആദ്യമായിട്ടാണ് രണ്ടുപേരും സ്കൂട്ടറിൽ കയറിയതെങ്കിലും നല്ല തഴക്കം വന്ന പോലെയായിരുന്നു എന്‍റെ ഡ്രൈവിംഗ്.പെട്ടെന്ന് ഒരു കാരണവുമില്ലാതെ സ്കൂട്ടർ നിന്നു.കുംഭചൂടിൽ ഉരുകിയൊലിച്ച ഞങ്ങൾ രണ്ടു പേരും കൂടി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സ്കൂട്ടർ സ്റ്റാർട്ട് ആകുന്നില്ല.അഞ്ചു മിനിറ്റ് നേരത്തെ സന്തോഷം സന്താപത്തിനു വഴിമാറി.😒😪 വെയിലത്ത് മുറ്റത്തിരുന്ന സ്കൂട്ടർ തള്ളി ഷെഡിനകത്ത് കയറ്റി വയ്‌ക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളു.പോയ ബുദ്ധി ഇനി പിടിച്ചാൽ കിട്ടില്ലല്ലോ?

ശ്ശോ മിനക്കേട് ആയി!🙄😒
ചിലപ്പോൾ വണ്ടിയിൽ പെട്രോൾ ഇല്ലാത്തതാണോ? ആ നാളുകളിൽ മിക്കവാറും ഞായറാഴ്ചകളിൽ പെട്രോൾ പമ്പ് അടഞ്ഞു കിടക്കും. അതുപോലെ ഇത് തുറക്കുന്നതും ഇന്നത്തെ പോലെ ഒന്നും അല്ല. രാവിലെ ഒരു പതിനൊന്നു മണി എങ്കിലുംആകും.അതുകൊണ്ട് എപ്പോഴും അപ്പൻ കാർഷെഡിലെ അലമാരിയിൽ ഒരു ക്യാനിൽ 5 ലിറ്റർ പെട്രോൾ കരുതി വയ്ക്കാറുണ്ട് അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ. എനിക്ക് പെട്ടെന്നത് ഓർമ്മ വന്നു. പൊരിവെയിലത്ത് കൂട്ടുകാരനെ സ്കൂട്ടർ നോക്കാൻ ഏൽപ്പിച്ച് ഞാൻ ഓടി പിടഞ്ഞു വീട്ടിൽ വന്ന് ഷെഡ്ഡിലെ അലമാരിയിൽനിന്നും ക്യാനുമായി ആരും കാണാതെ തിരിച്ചോടി. സ്കൂട്ടറിന്റെ രണ്ട് സീറ്റിനും ഇടയിലെ പെട്രോൾ ടാങ്ക് താക്കോലിട്ടു തുറന്ന് ചോർപ്പ് ഒന്നും എടുക്കാത്തത് കൊണ്ട് കുറേ പുറത്തും കളഞ്ഞു ബാക്കി ടാങ്കിലും ഒരുവിധം ഒഴിച്ച് ടാങ്ക് പൂട്ടി.വീണ്ടും സ്റ്റാർട്ട് ആക്കി നോക്കി. സ്കൂട്ടർ പിണങ്ങി തന്നെ. സൂര്യൻ ഏതാണ്ട് തലയ്ക്ക് മുകളിൽ എത്തി. ഹതാശരായി പതുക്കെ രണ്ടുപേരുംകൂടി സ്കൂട്ടർ വഴി മുഴുവൻതള്ളി കൊണ്ടുവന്നു ആരും കാണാതെ ഷെഡ്ഡിൽ കയറ്റിവെച്ചു. പുറത്തു തൂകിയ പെട്രോൾ ഒക്കെ തുണിയെടുത്ത് നന്നായി തുടച്ചു നീക്കി,എന്നെ കണ്ടാൽ കിണ്ണം കട്ടവൻ എന്ത് തോന്നുമോ എന്ന ഭാവത്തോടെ താക്കോൽ പ്രാർത്ഥന മുറിയിലെ രൂപ കൂടിനടുത്ത് കൊണ്ടുവെച്ചു.😒🙄

ദൂരയാത്ര കഴിഞ്ഞ് വന്ന ചേട്ടനും കുടുംബവും ഏകദേശം നാലു മണിയോടെ തിരികെ എത്തി കാർ ഷെഡിൽ കയറ്റിയിട്ട് അമ്മയോട് വിശേഷങ്ങൾ ഒക്കെ പറഞ്ഞുകൊണ്ടിരുന്നു. ചേട്ടൻ സ്കൂട്ടറിന് അടുത്തേക്ക് പോകുന്ന സമയം അങ്ങനെ എണ്ണിയെണ്ണി ഇരുന്നു ഞാൻ. ഉദ്വേഗജനകമായ നിമിഷങ്ങൾ 🙄😒
ഇപ്പോൾ ‘ജോയ്’😡 എന്ന ഉച്ചത്തിലുള്ള ചേട്ടൻറെ വിളിക്ക് കാതോർത്തിരുന്ന ഞാൻ കേട്ടത് സ്കൂട്ടർ സ്റ്റാർട്ട് ആയി അകന്നകന്നു പോകുന്ന ശബ്ദമാണ്. ഇതെന്തു മറിമായം? പൊരിവെയിലത്ത് ഒന്നൊന്നര മണിക്കൂർ ശ്രമിച്ചിട്ടും സ്റ്റാർട്ട് ആകാത്ത സ്കൂട്ടർ എങ്ങനെ സ്റ്റാർട്ട് ആയി? മനസ്സിനു സമാധാനം ആയെങ്കിലും🥰😂 ഇതിന്റെ ഗുട്ടൻസ് അറിഞ്ഞിട്ടു തന്നെ കാര്യം എന്ന് കരുതി പിറ്റേ ദിവസം തന്നെ സുഹൃത്തിനെയും കൂട്ടി ചേട്ടൻറെ പരിചയത്തിൽ അല്ലാത്ത വർക്ക്ഷോപ്പ്കാരനെ തേടി പോയി കാര്യം അന്വേഷിച്ചറിഞ്ഞു .ഞങ്ങൾ പെട്രോളൊഴിച്ചു, പക്ഷേ നോബ് തിരിച്ച് പെട്രോൾ ഓണാക്കി കൊടുത്തില്ല അതാണ് പറ്റിയത് എന്ന് മനസ്സിലാക്കി.പത്തമ്പത് വർഷം മുമ്പ് നടന്ന കാര്യം.!

ജീവിതത്തിൽ പിന്നീട് പല തരം ടു വീലറുകളും ഫോർ വീലറുകളും ബെൻസ് അടക്കം ഞാൻ ഓടിച്ചു. പക്ഷേ അന്ന് അനുഭവിച്ച അത്രയും ടെൻഷൻ ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ല. അന്ന് പറ്റിയ അമളി ഇന്ന് എഴുതാൻ ഒരു അവസരം ഒത്തുവന്നു. ഇന്ന് ആ മോഡലിൽ ഉള്ള സ്കൂട്ടറുകൾ തന്നെ ഇല്ല. ഞാനും സുഹൃത്തും അന്ന് കൊണ്ട വെയിലും അതിലുപരി അനുഭവിച്ച ടെൻഷനും ഓർത്താൽ ഹോ!ഭയങ്കരം 😜

സി .ഐ. ജോയ്✍
തൃശ്ശൂർ.

***************************************************************

ഈ പംക്തിയിലേക്ക് ലേഖനം അയക്കാൻ താല്പര്യമുള്ളവർ നിങ്ങളുടെ ഫോട്ടോയും അഡ്രസ്സും അടക്കം mmcopyeditor@gmail.com എന്ന ഇമെയിലിൽ അല്ലെങ്കിൽ 8547475361 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ അയക്കുക. തെരഞ്ഞെടുക്കുന്നവ മലയാളി മനസ്സ് പ്രസിദ്ധീകരിക്കുന്നതാണ്.

മേരി ജോസി മലയിൽ

കോപ്പി എഡിറ്റർ

മലയാളി മനസ്സ് (U. S. A.)

 mmcopy editor@gmail.com

8547475361 

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാക്കാത്തോട് പാലം നവീകരിക്കുന്നു.

കോട്ടയ്ക്കൽ:ആര്യവൈദ്യശാലയ്ക്കു സമീപത്തെ കാക്കാത്തോട് പാലം വീതി കൂട്ടി നവീകരിക്കാൻ ഭരണാനുമതി ലഭിച്ചു. 5 കോടി രൂപ ചെലവഴിച്ചാണ് മരാമത്ത് വകുപ്പ് പാലം പുതുക്കിപ്പണിയുന്നത്. വർഷങ്ങളുടെ പഴക്കമുള്ള പാലത്തിൽ നിർമിച്ചതിനുശേഷം അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. കൈവരികൾക്കും തൂണിനുമെല്ലാം...

അപകടമേഖലയായ നദിയുടെ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം: ഉല്ലസിക്കുന്നവർ വെള്ളത്തിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയുന്നില്ല

കേരളത്തിലെ നദികളിലെ അപകടം നിറഞ്ഞ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . പണ്ട് വെച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാലപ്പഴക്കം, വെള്ളപൊക്കം മൂലം നശിച്ചു . വേനല്‍ കാലത്ത് ആണ്...

കലയുടെ വിസ്മയമൊരുക്കി അരങ്ങ് 2023 കുടുംബശ്രീ ജില്ലാതല കലോത്സവം;ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റാന്നി അങ്ങാടി സിഡിഎസിന്

പത്തനംതിട്ട കുടുംബശ്രീയുടെ ജില്ലാതല കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമയില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. നാടോടി നൃത്തം, സംഘ നൃത്തം, തിരുവാതിര, നാടകം, ഫാന്‍സിഡ്രസ്, അലാമിക്കളി, തുടങ്ങിയ 36...

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ
WP2Social Auto Publish Powered By : XYZScripts.com
error: