17.1 C
New York
Tuesday, October 3, 2023
Home Special "സ്നേഹമെന്ന ചികിത്സ" (ദേവു എഴുതുന്ന.. 'ചിന്താ ശലഭങ്ങൾ')

“സ്നേഹമെന്ന ചികിത്സ” (ദേവു എഴുതുന്ന.. ‘ചിന്താ ശലഭങ്ങൾ’)

-ദേവു-

സ്നേഹത്തെക്കാൾ മേത്തരമായ ഒരു ശക്തിയും ഈ ഭൂമിയിൽ ഇല്ല എന്നതാണ് വാസ്തവം. സ്നേഹത്തിന് മാത്രമായി മുറിവുകളെ ഉണക്കാൻ ഉള്ള ശക്തിയുണ്ട്.

എന്താണ് സ്നേഹം?

ഒരുവൻ്റെ ആത്മാവിനെ തൊട്ടുണർത്താൻ കഴിയുന്ന അവസ്ഥയാണ് സ്നേഹം. വ്യത്യാസങ്ങളുടെ ഞൊറിവുകളെ, സ്നേഹത്തിന് നേരെയാക്കാൻ കഴിയും.

സ്നേഹിക്കുന്നവരെ അംഗീകരിച്ച്, ഉള്ളത് പങ്ക് വെയ്ക്കാനും, അവരുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ കരുത്തേകി; അവർക്കുള്ള ഏറ്റവും നല്ലത് പ്രാപിക്കാൻ തുണയ്ക്കുന്നു.

ഉള്ളിൽ കത്തി തുടങ്ങുന്ന
ഈ ‘ജ്വാലയിൽ’ മനസ്സിന് സമാധാനം കണ്ടെത്താൻ കഴിയുന്നു!! കുരുടന് കാഴ്ചയും, ബധിരന് കേൾവിയും ഏകുന്നു.

ഒരാളെ സ്നേഹിക്കുമ്പോൾ, നീ ഈ പറഞ്ഞ പോലെ ആയിരിക്കും.

സ്നേഹത്തിന് ഒത്തിരി ആനുകൂല്യങ്ങൾ ഉണ്ട്. സ്നേഹമെന്ന ഔഷധത്തിന്റെ ഗുണം എന്താണ് എന്ന് നോക്കാം.

അകാലികമായ മരണത്തിന്, അസുന്തഷ്ടമായ ദാമ്പത്യത്തിൽ ഏർപ്പെട്ടിരുന്നവരെക്കാൾ ഇരുപത് ശതമാനം കുറവ്,
സന്താഷപൂർണ്ണമായ ദാമ്പത്യത്തിൽ ഏർപ്പെട്ടിരുന്നവർക്ക് ആണെന്ന് ജേർണൽ ഹെൽത്ത് സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി.

പ്രണയിക്കാൻ ഒരാളുണ്ടെങ്കിൽ, ശാരീരിക മർദ്ദം അതിന്റെ പരിധിയിൽ നിൽക്കുക മാത്രമല്ല, ഏതൊരു ദുർഘടമായ അവസ്ഥയെയും, അനായാസം കൈകാര്യം ചെയ്യാൻ അവർക്ക് കഴിയുന്നു എന്ന് അരീസോണ യൂണിവേഴ്സിറ്റിയിലെ മനഃശാസ്ത്രഞ്ജർ കണ്ടെത്തി.

ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് നടത്തിയ ഉൾക്കാഴ്ചയേകിയ ഒരു പഠനത്തിൽ, അവിവാഹിതരായവരിൽ ആണ് വിവാഹിതരെക്കാൾ കൂടുതൽ വിഷാദരോഗം കണ്ടെത്തിയത്.

സ്റ്റോണി ബ്രൂക്കിൽ ഉള്ള സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിൻ്റെ ഗവേഷകർ, മനുഷ്യന്റെ ഫൺക്ഷനൽ എംആർഐ (fMRI) പഠനം നടത്തിയപ്പോൾ, സ്നേഹബന്ധത്തിൽ ഉള്ളയൊരുവൻ, അല്ലാത്തവനേക്കാൾ കൂടുതൽ
വേദന സഹിക്കാൻ ഉള്ള സഹനശക്തി ഉണ്ടെന്ന് കണ്ടെത്തുകയുണ്ടായി.

സ്നേഹത്തിന് അവിശ്വസനീയമായ ഔഷധശക്തി ഉണ്ട്!!

വിശ്വാസിച്ചാലും ഇല്ലെങ്കിലും, ശാരീരികമായ മുറിവുകൾ ഉണക്കാൻ സ്നേഹം നിറഞ്ഞ ഒരു ബന്ധത്തിന് കഴിയും. ഇത് തെളിയിക്കുന്നതിന് വേണ്ടി മാത്രം, ഓഹിയോ, സ്റ്റേറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ ശാസ്ത്രഞ്ജർ ഒരു പഠനം നടത്തി. ഒരുമയോടെ ജീവിക്കുന്ന ദമ്പതികളുടെ മുറിവുകൾ, വിരോധമനസ്സുകളുമായി ജീവിക്കുന്ന ദമ്പതികളെക്കാൾ
വേഗം ഉണങ്ങിയതായി കണ്ടെത്തി.

കുന്നു കൂടി കിടക്കുന്ന സ്വത്തുക്കളെക്കാൾ, ആഴമേറിയ, മേന്മയുള്ള സന്തോഷം സ്നേഹത്തിന് നൽകാൻ കഴിയും.

നീ തന്നെ ചിന്തിച്ച് നോക്കൂ!! സന്തോഷമായി ഇരിക്കുമ്പോൾ ജീവിതം എത്രമാത്രം അർത്ഥവത്തായി നിനക്ക് തോന്നിയിട്ടില്ലേ?

അമേരിക്കൻ ഗണിത ശാസ്ത്രജ്ഞൻ ആയിരുന്ന ഡോക്ടർ ജോൺ നാഷിന്റെ ജീവിതത്തെ ഒപ്പിയെടുത്ത, എ ബ്യൂട്ടിഫുൾ മൈൻഡ് എന്ന ചിത്രത്തിൽ, അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി.” സ്നേഹത്തിന് പരിഹരിക്കാൻ പറ്റാത്ത ഒരു സമവാക്യങ്ങളുമില്ല.”

ഏതൊരു ദുഖത്തെ ആഴ്ത്തി കളയാനും, മുറിവുകളെ ഉണക്കാനും, നിന്റെ അസ്ഥിത്വത്തിനെ തന്നെ അർത്ഥവത്താക്കാനും ഉള്ള കഴിവ്, സ്നേഹം എന്ന സർവ്വരോഗസംഹാരിക്ക് കഴിയും. ഇതിനോട് ശാസ്ത്രം പോലും യോജിക്കുന്നു. സ്നേഹം എന്ന ആശയത്തെ കണ്ടെത്തിയാൽ, അതിനേ തുറന്ന മനസ്സോടെ സ്വീകരിച്ചു, അതിന്റെ മഹത്വത്തിൽ നനഞ്ഞു കുളിച്ചു കയറുകയാണ് വേണ്ടത്.

ഇങ്ങനെ ആണ് സ്നേഹം ഇന്നൊരു ചികിത്സാ രീതിയായി തന്നെ മാറിയിരിക്കുന്നത്.

ഏറ്റവും കഠിനമായ ഹ്രൃദയത്തെ അലിയിക്കാനും, അതിലേറ്റിരിക്കുന്ന ആഴമേറിയ മുറിവുകളെ ഉണക്കാനും, ആകുലതകൾ നിറഞ്ഞ ഒരു മനസ്സിന്റെ കണ്ണുനീർ ഒപ്പാനും സ്നേഹത്തിന് കഴിയും.

അവസാനമായി, സ്നേഹത്തിന് എല്ലാ മുറിവുകളേയും ഉണക്കാൻ കഴിയും!!

സ്നേഹപൂർവ്വം
-ദേവു-

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള സെന്റർ 2023 – ലെ അവാർഡു ജേതാക്കളെ പ്രഖ്യാപിച്ചു

നിസ്വാർത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവരും തങ്ങളുടെ പ്രവർത്തന മേഘലകളിൽ പ്രതിഭ തെളിയിച്ചവരുമായ എട്ട് ഇന്ത്യൻ അമേരിക്കൻ മലയാളികളെ കേരള സെന്റർ 2023 ലെ അവാർഡ് ജേതാക്കളായി പ്രഖ്യാപിച്ചു. ഒക്ടോബർ 28...

👬👫കുട്ടീസ് കോർണർ 👬👫 (പതിനാറാം വാരം)

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക്(A)ദിനവിശേഷങ്ങൾ, (B)കുസൃതി ചോദ്യങ്ങളും ഉത്തരവും, (C)പൊതു അറിവും കൂടാതെ (D)ഒരു സ്റ്റാമ്പിന്റെ കഥ കൂടി വായിക്കാം.... ട്ടോ 😍 എന്ന് സ്വന്തം ശങ്കരിയാന്റി. 👫A) ദിന വിശേഷങ്ങൾ ഒക്ടോബർ മാസത്തിലെ ദിനങ്ങൾ ഒക്ടോബർ 1 -...

*കൗതുക വാർത്തകൾ* ✍റാണി ആന്റണി മഞ്ഞില

🌻മരിയാന ട്രെഞ്ച്. ​സമുദ്രത്തിനടിയിൽ ലോകത്തിലെ ഏറ്റവും ആഴമുള്ള ഗർത്തമാണ് മരിയാന ട്രെഞ്ച്. കരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയെപ്പോലും ഉള്ളിലൊതുക്കാനാകുന്ന മഹാ ആഴം. ജപ്പാൻ, ഫിലിപ്പീൻസ്, പാപുവ ന്യൂഗിനിയ എന്നീ രാജ്യങ്ങൾക്കിടയിൽ 2500 കിലോമീറ്റിലധികമായി സമുദ്രത്തിനടിയിൽ...

ജേക്കബ് തരകന് (കുഞ്ഞുമോൻ) അന്ത്യാഞ്ജലി

ന്യു ജേഴ്‌സി: പുനരൈക്യ പ്രസ്ഥാനത്തിലൂടെ 1930 ൽ മലങ്കര കത്തോലിക്കാ സ്ഥാപനത്തിന് ഊടും പാവും നൽകിയ ആർച്ച് ബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ്, ബിഷപ്പ് അലോഷ്യസ് (കൊല്ലം), മാർ തെയോഫിലോസ്, ഡീക്കൻ അലക്‌സാണ്ടർ...
WP2Social Auto Publish Powered By : XYZScripts.com
error: