17.1 C
New York
Thursday, September 28, 2023
Home Special അനുകമ്പ- നിന്റെ ശ്രേഷ്ഠമായ പതിപ്പ് (ദേവു എഴുതുന്ന.. ചിന്താ ശലഭങ്ങൾ"

അനുകമ്പ- നിന്റെ ശ്രേഷ്ഠമായ പതിപ്പ് (ദേവു എഴുതുന്ന.. ചിന്താ ശലഭങ്ങൾ”

-ദേവു-

മദർ തെരേസ, മാർട്ടിൻ ലൂഥർ കിംഗ്, സെന്റ് ഫ്രാൻസിസ് ഓഫ് അസ്സീസ്സീ, നെൽസൺ മണ്ടേല, മഹാത്മാഗാന്ധി, രാജാ റാം മോഹൻ റോയ്, ഫ്ലോറെൻസ് നൈറ്റിംഗേൾ അയ്യങ്കാളി….. അങ്ങനെ പോകുന്നു ലിസ്റ്റ്. ഇവരാരും ഇല്ലാത്ത ഒരു ലോകത്തെ പറ്റി ചിന്തിക്കാമോ?

ഇവരാരും ഇല്ലായിരുന്നെങ്കിൽ അനുകമ്പയുടെ പല ഉദാഹരണങ്ങളും ലോകത്തിന് ഇല്ലാതെ പോയേനെ. യുദ്ധഭൂമിയിൽ നിന്ന് മുറിവേറ്റവരെയും, ആളിക്കത്തുന്ന തീയിൽ നിന്നും ആളുകളെയും രക്ഷിക്കാൻ ശ്രമിച്ചവരെയൊന്നും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല.

ജീവവായു പോലെയാണ് അനുകമ്പ!!

ലാറ്റിൻ ഭാഷയിൽ നിന്നും ആണ് Compassion അഥവാ
“കഷ്ടപ്പാടിലും ഒന്നിച്ച് ” എന്ന അർത്ഥമുള്ള അനുകമ്പ എന്ന വാക്ക് ഉണ്ടായത്.

മറ്റുള്ളവർ സന്തോഷമായിരിക്കാൻ അനുകമ്പയോടെ പ്രവർത്തിക്കുക. നീ സന്തോഷമായിരിക്കാനും അനുകമ്പയോടെ ജീവിക്കുക എന്നാണ് ദലൈലാമ പറഞ്ഞത്. എന്ന് വെച്ചാൽ, കൊടുക്കുന്നവനും ലഭിക്കുന്നവനും മാനസികമായ ലാഭം അനുകമ്പയുണ്ടാക്കുന്നു എന്നാണ്.

സംസ്ക്കാരമുള്ള, അർത്ഥവത്തായ, ഒരു സമൂഹത്തെ വാർത്തെടുക്കെണം എങ്കിൽ അനുകമ്പ എന്ന അത്യാവശ്യ ഘടകത്തിന്റെ ധാരണ കൂടാതെ പറ്റില്ല.

ജന്മനാ മനുഷ്യരിൽ അനുകമ്പയുടെ കണിക ഉണ്ടെന്നുള്ളത് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

അനുകമ്പ എന്നത് വേദനയുടെ ആഴങ്ങളിൽ കൂടി സമഷ്ടി സ്നേഹത്തെ ( Empathy) അറിഞ്ഞ് പ്രവർത്തിക്കുക എന്നതാണ്. അനുകമ്പയും സമഷ്ടി സ്നേഹവും ഒരേ ചില്ലയിൽ നിന്നും ഉണ്ടാകുന്ന പൂക്കൾ ആണ്. അത് മറ്റുള്ളവരെ ആഖ്യാനിക്കാനും അവരുടെ അനുഭവങ്ങളെ അടുത്ത് അറിയാനും സഹായിക്കുന്നു.

അനുകമ്പയ്ക്ക് അത്യാവശ്യമായ മൂന്ന് അടിസ്ഥാന ഘടകങ്ങളെ പറ്റി
Cassell (2009) ഇപ്രകാരം പറയുന്നു:-

# ” നമ്മുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായ കാര്യങ്ങൾ തീവ്രത ഏറിയതാണ്”

#”വേദന അനുഭവിക്കുന്നവർ അത് സ്വയം ഏൽപ്പിച്ചതല്ല, മറിച്ച് കരുണയില്ലാത്ത അന്യായമായ ഒരു അവസരമാണ് വിധി അവർക്ക് എതിരെ വിധിച്ചത്”

# “കഷ്ടപ്പാട് അനുഭവിക്കുന്നവരുടെ വേദന അതേയളവിൽ സ്വയം അനുഭവപ്പെടുന്ന നിലപാട് ”

ഒരുവനിൽ ഉണ്ടാകേണ്ട അനുകമ്പത, കഷ്ടപ്പാട് അനുഭവിക്കുന്നവൻ്റെ വേദനയുടെ ആഴങ്ങളും, നിസ്സഹായതയും എത്രത്തോളം ശക്തമായി മറ്റൊരാൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും. അതിന്
ഒരളവിലുള്ള അവബോധം, കരുതൽ, സമഷ്ടി ബോധം അവനിൽ അത്യന്താപേക്ഷിതമാണ്.

അനുകമ്പയുടെ രണ്ടു വിധങ്ങൾ ഉണ്ട്

# മറ്റുള്ളവരോട് തോന്നുന്ന അനുകമ്പ
# സ്വയം തോന്നുന്നത് (Self Compassion):- സ്വയം തോന്നുന്ന അനുകമ്പ

ഇവ രണ്ടും ഒരുവൻ്റെ പ്രാവർത്തികമാക്കുമ്പോൾ സ്വയം മനസ്സിലാക്കാനും, കരുതാനും, കുറവുകളെ അംഗീകരിച്ചു ഒരുവന് സ്വന്തം വ്യക്തിത്വത്തെ സ്വീകരിക്കാനും കഴിയുന്നു. ഇതിനെ പറ്റി ഞാൻ പിന്നീട് ഒരിക്കൽ വിശദമായി എഴുതാം.

അനുകമ്പ ഇല്ലാത്ത വിവേകം നിഷ്ക്കരുണമാണ്! വിവേകമില്ലാത്ത അനുകമ്പ വിഡ്ഡിത്തം ആണ്!!

അനുകമ്പ ഇത്രയേറെ പ്രാധാന്യം അർഹിക്കുന്നുണ്ടോ?

അർത്ഥവത്തായ ബന്ധങ്ങൾക്കും , പ്രശ്നപരിഹാരത്തിനും, ആരോഗ്യത്തിനും സുസ്ഥിതിക്കും അനുകമ്പ വഴി ഒരുക്കുന്നു. മറ്റൊരുവൻ്റെ വികാരവിചാരങ്ങളെ അവൻ്റെ കണ്ണുകളിൽ കൂടി കാണുവാനും സഹായിക്കുന്നു.

മാനസികമായി അനുകമ്പ എത്രത്തോളം ആവശ്യമാണ്?

മേത്തരമായ സന്തോഷം, നല്ല ആരോഗ്യത്തിന്, മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന്, മാനസികാരോഗ്യത്തിന്, നല്ല സാമൂഹിക ബന്ധങ്ങൾ ഉണ്ടാകുന്നതിന് വേണ്ടിയൊക്കെ അനുകമ്പ ആവശ്യമാണ്.

അനുകമ്പ ഒരു ശക്തിയാണ്!!

ജാഗ്രത, സമഷ്ടി ബോധം, കഷ്ടത നിറഞ്ഞ സാഹചര്യത്തോട്- ധൈര്യത്തോടെ ഉള്ള സമീപനം,
സഹനശക്തി, ലക്ഷ്യത്തിന് ഒത്ത കരുതലും, കരുത്തും ദൃഢാഗ്രഹവും മെനഞ്ഞെടുക്കുന്നു. ജീവിതത്തിൽ സംയമനം പാലിക്കുന്നതിനായി ഇവയെല്ലാം അനിവാര്യമാണ്.

അനുകമ്പയുടെ പ്രഭാവം ജീവിതത്തിന്റെ എല്ലാ മേഖലകളിലും അനുഭവപ്പെടുന്ന ഒന്നാണ്.

അവയിൽ ചിലത് ആണ്:-

# വ്യക്തിബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഉള്ള ഏറ്റവും നല്ല ഭാവി പ്രവചനമാണ് അനുകമ്പ എന്ന് ഒരു പഠനം കണ്ടെത്തുകയുണ്ടായി.

# കൊടുക്കുന്നവർ അനുഭവിക്കുന്ന സന്തോഷവും അതിന്റെ ആഴവും

# അനുകമ്പയുള്ളവരുടെ ആയുസ്സ് കൂടും

# അർത്ഥവത്തായൊരു ജീവിതം അനുകമ്പ വഴിയൊരുക്കുന്നു.

എങ്ങനെ അനുകമ്പ പ്രാവർത്തികമാക്കാൻ കഴിയും?

ഇതിന് ഉതകുന്ന പല രീതികൾ ഉണ്ട്. അവയിൽ ചിലത് ചുവടെ ചേർക്കുന്നു.

#കരുണയോട് കൂടി സംസാരിക്കുക
# തെറ്റ് ചെയ്താലതിന് മാപ്പ് പറയുക
# ന്യായം വിധിക്കാതെ അന്യനെ കേൾക്കാൻ ഉള്ള സന്നദ്ധത
# മറ്റുള്ളവർക്ക് പ്രചോദനം കൊടുക്കുക
# ഒരു പ്രവർത്തിയിലൂടെ മറ്റൊരാളെ സഹായിക്കുക
# മറ്റാരാളുടെ വിജയത്തിൽ സന്തോഷിക്കുക
# മറ്റുള്ളവരെ, അവരായി തന്നെ സ്വീകരിക്കുക
# മറ്റുള്ളവരുടെ തെറ്റുകൾ പൊറുക്കുക
# ബഹുമാനം കൊടുക്കുക
# നന്ദിയും, പ്രശംസയും അംഗീകാരവും വേണ്ടവിധം കൊടുക്കുക
# ക്ഷമാശീലം പാലിക്കുക

ആതുരസേവന രംഗത്ത് ജോലിചെയ്യുന്നവർ പലപ്പോഴും
മാനസിക സമ്മർദ്ദം അനുഭവപ്പെടാറുണ്ട്. ഇതിന് , അനുകമ്പ ക്ലേശം ( Compassion fatigue) എന്ന് പറയും. ഇത് മൂലം, വികാരക്ഷയം തോന്നുകയും വേദനയിൽ കൂടി കടന്ന് പോകുന്നവരിൽ നിന്ന് അകലം പാലിക്കുകയും ചെയ്യുന്ന സ്ഥിതിയിൽ കൊണ്ട് എത്തിക്കുന്നു. തന്മൂലം ആവശ്യക്കാർക്ക്, സമഷ്ടി ബോധവും, അനുകമ്പ കുറയാനും കാരണമാകുന്നു.

ഈ സാഹചര്യം അനുഭവിക്കുന്നവർ, Mindfulness അഥവാ പരിപൂർണ്ണ ശ്രദ്ധയെ പരിശീലിച്ചാൽ സഹായകം ആകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

മറ്റുള്ളവരോട് അനുകമ്പയോടെ പെരുമാറുന്നത് നല്ലതാണ് എങ്കിലും, ആദ്യം സ്വയം അനുകമ്പ കാണിക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം അർഹിക്കുന്നത്. നിറഞ്ഞ ഒരു പാത്രത്തിന് മാത്രമേ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാൻ കഴിയൂ എന്ന് മറക്കരുത്.

അനുകമ്പ തന്നെ ആണ് അതിന്റെ പ്രതിഫലവും!

സ്നേഹപൂർവ്വം
-ദേവു-

FACEBOOK - COMMENTS

WEBSITE - COMMENTS

3 COMMENTS

  1. 🙏🌹, വേറൊന്നും പറയാനില്ല, നല്ല അറിവ് പകർന്നു തന്നതിന് നന്ദി.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കണ്ണൂർ സ്ക്വാഡ് ചോർന്നു; ഓൺലൈനിൽ എച്ച്ഡി പതിപ്പ്.

മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് തിയേറ്ററിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ചോർന്നു. ചിത്രത്തിന്റെ എച്ച്ഡി പതിപ്പാണ് വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ചോർന്നിരിക്കുന്നത്. നവാഗതനായ റോബി വർഗീസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു...

ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം.

ചെന്നൈ: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. കുംഭകോണം പാപനാശത്താണ് സംഭവം. സ്ഥലത്ത് മൊബൈൽ ഫോണുകളുടേയും വാച്ചുകളുടേയും റിപ്പയർ കട നടത്തിയിരുന്ന കോകില(33)യാണ് മരിച്ചത്. ചാർജ് ചെയ്ത് കൊണ്ട് ഫോണിൽ...

അടഞ്ഞ വാതിലുകള്‍ (കഥ)✍ബെന്നി സെബാസ്റ്റ്യൻ

ഉത്രാടപ്പാച്ചിലിലാണ് ചുററു പാടുമുള്ള നാട്ടുവഴികള്‍, ഉച്ചയൂണും കഴിഞ്ഞ് വെറുതെ പുറത്തേയ്ക്കിറങ്ങി. വിശാലമായ മുററത്തിനുമപ്പുറം ഗെയിററ്, അതിനുമപ്പുറം വെയിലു തിളയ്ക്കുന്ന റോഡ് , വെറുതെ ഗെയിററില്‍ കവിള്‍ ചേര്‍ത്തു നിന്നു. ഉച്ചസമയമായതുകൊണ്ട് റോഡ് വിജനമാണ്, വീട്ടില്‍ നിന്നും കുട്ടികളുടെ...

‘പുതുപ്പള്ളിയിലെ പുതുമണവാളൻ’ ✍ സുനിൽ വല്ലാത്തറ, ഫ്ലോറിഡാ

അങ്ങനെ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പു കൊടിയിറങ്ങി. ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ പുതുമണവാളനായി. ചാണ്ടി ഉമ്മൻ ശെരിക്കൊന്നു ഉറങ്ങിയിട്ട് അൻപതു ദിവസത്തിൽ ഏറെയായി. പിതാവിന്റെ വിലാപ യാത്രയിൽ ഒപ്പം കൂടിയ കേരളത്തിലെ പതിനഞ്ചിൽ പരം വാർത്ത...
WP2Social Auto Publish Powered By : XYZScripts.com
error: