17.1 C
New York
Friday, July 1, 2022
Home Special മനുഷ്യമനസ്സിന്റെ ഇരുട്ടറ- ദുഷ്ടത (✍ദേവു എഴുതുന്ന ചിന്താശലഭങ്ങൾ)

മനുഷ്യമനസ്സിന്റെ ഇരുട്ടറ- ദുഷ്ടത (✍ദേവു എഴുതുന്ന ചിന്താശലഭങ്ങൾ)

-ദേവു-

പ്രസിദ്ധമായ ഒരു ഇന്ത്യൻ പഴഞ്ചൊല്ലുണ്ട്. ഒരു വണ്ടിയിൽ നിന്നും അഞ്ചടി, ഒരു കുതിരയിൽ നിന്നും പത്തടി, ആനയിൽ നിന്നും നൂറടിയും മാറി നിൽക്കുക. എന്നാൽ ഒരു ദുഷ്ടനിൽ നിന്ന് എത്ര അകലം പാലിക്കണം എന്നതിന് ഒരളവുമില്ല.

ദുഷ്ടത എന്നത് ശാസ്ത്രത്തിന്റെ പരിധിയിൽ പ്പെടുന്ന ഒന്നല്ല. ദുഷ്ടതയെ അറിയാമെങ്കിലും, അതിന്റെ നേരെ എതിർ ദിശയിൽ മനശാസ്ത്രം ഒറ്റപ്പെട്ട് നിൽക്കുന്നു.

എന്ത് കൊണ്ട് ആണ് ചിലർ അത്യാർത്തി പൂണ്ടവരും, കൗശലക്കാരും, അനുകമ്പയില്ലാത്തവരുമായി കാണപ്പെടുന്നത്?

കാലം കണ്ട പല ദുഷ്ടന്മാരുടെയും കഥകൾ ചരിത്രത്തിൽ എഴുതി ചേർത്തിരിക്കുന്നത് രക്തത്തിൽ മുങ്ങിയ തൂലിക കൊണ്ടാണ്. ദൈനംദിന ജീവിതത്തിൽ, നാം പരിചയപ്പെടുന്ന പല വ്യക്തികളും ദുഷ്ടന്മാരുടെ ഗണത്തിൽപ്പെട്ടവരാണെന്ന് അവരുടെ പ്രവർത്തികൾ മൂലം സ്പഷ്ടമായി നമ്മുക്ക് തോന്നാറുണ്ട്.

ദുഷ്ടത ചെയ്യുന്ന പലർക്കും തങ്ങളുടെ പ്രവർത്തികൾ അവസരാനുയോജ്യമായതിനാൽ, അതവരെ നന്മയുടെ വശത്താക്കുന്നു എന്നും, ഇതിലൊന്നും വലിയ കാര്യമില്ല എന്നുമാണ് പറയുന്നത്.

ഹെയർ എന്ന മനഃശാസ്ത്രഞ്ജൻ ദുഷ്ടതയെ പറ്റി പറയുന്നത്, മനോരോഗിയായി ഒരുവനിൽ കണ്ട് വരുന്ന രണ്ടു സ്വഭാവരീതിയുടെ വൃന്ദമാണ്. ചുറ്റുമുള്ളവരുടെ അവകാശങ്ങളെയും, വികാരങ്ങളെയും തെല്ലും പരിഗണിക്കാതെ, വിട്ട് മാറാത്ത,
കഠോരമായ, പശ്ചാത്താപം ഇല്ലാത്ത, സാമൂഹ്യവിരുദ്ധമായ അലങ്കാരമാതൃകാ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവരാണ്.

വളർന്ന് കൊണ്ടിരിക്കുന്ന ശാസ്ത്ര ഗവേഷണങ്ങൾ, വസ്തുതകൾ കൊണ്ട് തന്നെ ശഠിക്കുന്നത്, പതിവ് കുറ്റവാളികളിൽ പാരമ്പര്യമായി കിട്ടിയിരിക്കുന്ന ഒരു സ്വഭാവരീതി നിറഞ്ഞിരിക്കുന്നു എന്നതാണ്.

മനുഷ്യത്വമില്ലായ്മയാണ് ദുഷ്ടതയുടെ ഹൃദയം (Dehumanisation ,Bandura, 1982; Pines & Solomon,1977; Zimbardo, 1969; Zimbardo,2007). മനുഷ്യൻ എന്നോ, അല്ലെങ്കിൽ മനുഷ്യൻ എന്ന പരിഗണന തന്നെ കൊടുക്കാതെ, മൃഗത്തെ പോലെയാണ് ഇവർ മറ്റുള്ളവരെ കാണുന്നത്.  ബുദ്ധിയെ ബാധിക്കുന്ന തിമിരമായി മാറുന്ന ദുഷ്ടത, മറ്റുള്ളവരെ നമ്മെ പോലെ കാണാനും, കരുതാനും പറ്റാത്ത അന്ധതയിലേക്ക് നയിക്കുന്നു. വംശഹത്യ, കൂട്ടക്കൊലകൾ, ബലാത്സംഗം, തീവ്രവാദ നയങ്ങളിലും , അപര്യാപ്തമായ തെളിവിൻമേൽ എത്തിച്ചേർന്ന എതിരാഭിപ്രായങ്ങളിലും, ഇത്തരത്തിൽ ഉള്ള ഒരു പ്രക്രിയയാണ് കാണുവാൻ സാധിക്കുന്നത്.( Martin, Philip 2011)

ദുഷ്ടന്മാരുടെ സ്വഭാവരീതികൾ

മറ്റുള്ള എല്ലാ കുറ്റവാളികളെക്കാൾ ഏറെ അപകടകാരികളാണ് ഇവർ. ഇരപിടിച്ച് തിന്നുന്ന ജന്തുക്കളുടെ മാതിരി, അക്രമങ്ങൾ ഇവരിൽ കണ്ട് വരുന്നു. താളം തെറ്റിയ മനോരോഗ അടയാളങ്ങൾ (psychopath), അഹന്തയും (egoism), ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്ന വാസനാവൈകൃതം(sadistic), ആത്മരതിപരമായ നിലപാട്( narcistic) ഇവരുടെ സ്വഭാവ രീതിയുടെ പ്രത്യേകതകൾ ആണ്. ഈ ദുർഗുണങ്ങൾ എല്ലാം തന്നെ മനുഷ്യ മസ്തിഷ്കത്തിന്റെ ഏറ്റവും ഇരുൾ നിറഞ്ഞ ഗർത്തങ്ങൾ ആണ്. ഈ സ്വഭാവ രീതികളെല്ലാം, ചില പ്രത്യേക കുറ്റവാളികളുടെ വ്യക്തിത്വങ്ങളിൽ ഗവേഷണാർത്ഥം കണ്ടെത്തുകയുണ്ടായി.

കോപ്പെൻഹേഗേൻ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ ” ഇരുൾ നിറഞ്ഞ വ്യക്തിത്വം” ഉള്ളവർ എല്ലായ്പ്പോഴും സ്വന്തം ഇഷ്ടം, സുഖം എന്നിവയ്ക്ക് മറ്റാരേക്കാൾ ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ്.

പരിമാണസംബന്ധമായ അതിരുകൾ പരിശോധിച്ചാൽ, അപകടകാരിയായ മനോരോഗിയെ നേരിട്ടുള്ള നിരീക്ഷണത്തിൽ തിരിച്ചറിയാൻ കഴിയും. ദീർഘദർശനം സ്ഥിരപ്പെടുത്തുന്ന പഠനങ്ങൾ പറയുന്നത്, മാനസിക ജല്പകരായവർ രചനാത്മകരായവർ അല്ല.

ദുഷ്ടനിൽ സ്നേഹം ഇല്ല. അത് കൊണ്ട് തന്നെ അവർക്ക് നാണമില്ല. അവർക്ക് സ്നേഹം വേണം എന്ന് പറയാൻ ഉള്ള ശക്തി ഉണ്ടെങ്കിലും, അവർക്ക് അതിന്റെ ആവശ്യമില്ല. അവർക്ക് സ്നേഹം കൊടുക്കാൻ ഉള്ള കഴിവ് ഉണ്ടെങ്കിലും, മറ്റുള്ളവർക്ക് കൊടുക്കാൻ അവരിൽ സ്നേഹം ഇല്ല.

എന്ത് കൊണ്ട് ആണ് ചിലർ ദുഷ്ടരായി മാറുന്നത്?

ബോമിസ്റ്റെർ പറയുന്നത്, ദുഷ്ടതയുടെ അല്ലെങ്കിൽ മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ ഒരുവൻ ദുഷ്ടനായി വാഴ്ത്തപ്പെടാൻ ഉള്ള നാല് മുഖ്യ കാരണങ്ങളാണ്. ഒറ്റപ്പെട്ടോ, അതോ കൂട്ടമായോ ഈ കാരണങ്ങൾ ഒരു സാധാരണ അല്ലെങ്കിൽ നല്ലൊരു മനുഷ്യനേയും ഒരു ദുഷ്കൃത്യം ചെയ്യാൻ പ്രേരിപ്പിക്കുന്നു.

# സ്വത്ത്/ പണം സമ്പാദനത്തോടുള്ള ആഗ്രഹം

# തൻ്റെ അഹന്തയ്ക്ക് വെല്ലുവിളി ഉയരുമ്പോൾ

# ആദർശവാദം
# മറ്റുള്ളവരുടെ വേദനയിൽ സന്തോഷം മാത്രമല്ല, അഭിമാനം കണ്ടെത്തുക. എന്നിട്ട് അവരുടെ ഇരകളുടെ മേൽ കുറ്റം ചുമത്തുക.

മറ്റുള്ള കാരണങ്ങൾ:-

# അധികാരം ഉപയോഗിച്ച് തന്റെ ഇഷ്ടം നേടാനും മറ്റുള്ളവരെ നിയന്ത്രിക്കാനും ഉള്ള അതിയായ ആഗ്രഹം

# കോപം
# ദുശീലങ്ങൾക്ക് അടിമയായിട്ടുള്ളവർ

# ധനികനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം

# വിരസത
# തീർത്തും ചീത്തയായ, അവഹേളനപരമായ നർമ്മോക്തിയുള്ളവർ

# നല്ലതും ചീത്തയും തിരിച്ചറിയാൻ, പക്വത ഇല്ലാത്ത സ്വഭാവരീതി
# വിദ്യാഭ്യാസമില്ലായ്മ മൂലം, സമൂഹത്തിൽ നിന്നും പഠിക്കുന്ന ദുശ്ശീലങ്ങൾ

# അസന്തുഷ്ടി
# ദുഷ്ടന്മാരുടെ സഹവാസം
# സ്നേഹം കിട്ടാതെ വളർന്നവർ, ദുഷ്ടന്മാരാൽ വളർത്തപ്പെട്ടവർ

# ഒറ്റപ്പെട്ട് പോയവർ, ഏകാന്തത അനുഭവിക്കുന്നവർ, അവഗണന നേരിട്ടവർ
# കാരണം ഇല്ലാതെ മറ്റുള്ളവരുടെ നിന്ദ്യമായ വാക്കുകൾ നേരിടേണ്ടി വന്നവർ

# മൗലിക അവകാശങ്ങൾ
# മോഹഭംഗങ്ങളും, നഷ്ടസ്വപ്നങ്ങളും
# പ്രതീക്ഷാഭംഗങ്ങൾ

വർഷങ്ങളായി മറ്റുള്ളവരിൽ നിന്നും ചൂഷണം നേരിടേണ്ടി വരുമ്പോൾ, ഇങ്ങനെയുള്ളവർ ദുഷ്ടന്മാരായി പരിണമിക്കുന്നു.

നിന്റെ വീട്ടിൽ അരുതാത്ത ആളുകൾ വന്ന് കയറുമ്പോൾ, സ്വമേധയാ നിന്റെ വീട്ടിൽ അശാന്തി, അസന്തുഷ്ടി, ഉണ്ടാവുകയും സമാധാനം, സ്നേഹം, വിശ്വാസം, അനുഗ്രഹങ്ങൾ എന്നിവ കാണാതാവുകയും ചെയ്യുന്നു. അതേ, ദുഷ്ടൻ തൻ്റെ ദുഷ്ടത ഉപയോഗിച്ച് ഇതൊക്കെ കട്ടെടുക്കുന്നു.

“ജീവനെ തളച്ചിടാൻ കഴിവുള്ള വ്യക്തിപരമായ, സാമൂഹികമായ ഏതൊരു ചുറ്റുപാടും നാശഹേതുകമാണ്. അത് കൊണ്ട് തന്നെ അതിന്റെ ഫലമായി ദുഷ്ടതയുടെ ഉറവകൾ ഉണ്ടാകുന്നു.” (Fromm Man For Himself p. 216)

“മനുഷ്യന്റെ വളർച്ചയ്ക്കും, ഉയർച്ചക്കും എതിരായുള്ള പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മാത്രമാണ് അവനിലെ ദുഷ്ടത പൂത്തുലയുന്നത്. ദുഷ്ടതയ്ക്ക് ഒരിക്കലും സ്വതന്ത്രമായി നിലനിൽക്കാൻ കഴിയില്ല. നന്മയില്ലാത്ത, ജീവനറ്റ തരിശ് നിലങ്ങളിൽ ആണ് ദുഷ്ടത വളരുന്നത്.” (Erich Fromm. Man For Himself: An Inquiry into the Psychology of Ethics. p.218) (International Erich Fromm Society )

ദുഷ്ടൻ ആയി പിറന്ന് വീണവർ വിരളമാണ്. നിന്റെ ചിന്തകളെയും പ്രവർത്തികളെയും അത് ചുറ്റിലും ഉണ്ടാക്കുന്ന ഓളങ്ങളെയും പറ്റി നീ ചിന്തിക്കുന്നു എങ്കിൽ, നീ പൊതുവേ നന്മയുള്ള ഒരു വ്യക്തിയാണ്. ചിലപ്പോഴൊക്കെ തെറ്റിന്റെ വഴിയിൽ നീ സഞ്ചരിച്ചിരുന്നാൽ പോലും, ഇപ്പോഴോ, ഈ നിമിഷത്തിലോ, വരും ദിവസങ്ങളിലോ മാറാൻ ഉള്ള കഴിവ് നിന്നിൽ തന്നെ ഉണ്ട്. നിന്റെ തിരഞ്ഞെടുപ്പുകൾ നിന്റെ ജീവിതത്തെ മെനഞ്ഞെടുക്കുന്നു. ഇനിയുള്ള കാലം നന്മയുടെ ചുവടുകൾ വെച്ച് മുന്നോട്ട് നീങ്ങാൻ ഉള്ള തീരുമാനവും നിന്നിൽ നിന്നും ആണ് ഉണ്ടാകേണ്ടത് .

ദുഷ്ടന് അവൻ്റേതായ ശിക്ഷ ഉണ്ട്. ഇപ്പോൾ അല്ലെങ്കിലും, വരും ദിവസങ്ങളിൽ അവൻ ചെയ്തു കൂട്ടിയ കർമ്മങ്ങളുടെ സദ്യ, അവൻ്റേ ഇലയിൽ കാലം വിളമ്പും.

സ്നേഹപൂർവ്വം
-ദേവു-

Facebook Comments

COMMENTS

- Advertisment -

Most Popular

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...

കാട്ടുപന്നികളുടെ ഉന്മൂലനത്തിനായി എല്ലാ പഞ്ചായത്തുകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിക്കണം

കൃഷിക്കും സ്വത്തിനും ജീവനും ഭീഷണിയായ കാട്ടുപന്നികളുടെ ഉന്മൂലനത്തിനായി ജൂലൈ പതിനഞ്ചിന് മുന്‍പ് എല്ലാ പഞ്ചായത്തുകളിലും ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: