17.1 C
New York
Wednesday, August 17, 2022
Home Special 'കർമ്മപഥത്തിൽ ' (ദേവു എഴുതുന്ന ചിന്താ ശലഭങ്ങൾ)

‘കർമ്മപഥത്തിൽ ‘ (ദേവു എഴുതുന്ന ചിന്താ ശലഭങ്ങൾ)

-ദേവു-

ഒരൊറ്റ നോട്ടത്തിൽ ആരെങ്കിലും നിന്റെ പെരുമാറ്റം ശ്രദ്ധിച്ചാൽ, ഏത് ലക്ഷ്യത്തിൽ എത്താൻ വേണ്ടി ആണ് നീ പ്രയത്നിക്കുന്നത്, എന്ന്  മനസ്സിലാക്കാൻ അവർക്ക് കഴിയുമോ?

ഉത്തരം അല്ല, എന്നാണെങ്കിൽ അതിനെ തിരുത്തുക.

അർത്ഥവത്തായ പൂർണ്ണതയിലേക്ക് ഏതൊരു ലക്ഷ്യത്തിനും എത്തി ചേരാൻ മാസങ്ങളോ, വർഷങ്ങളോ വേണ്ടി വന്നേക്കും. ചിലപ്പോൾ എത്ര ആത്മാർത്ഥതയോടെ പരിശ്രമിച്ചാലും അലച്ചിൽ മാത്രമാണ് ഫലം. ലക്ഷ്യത്തിൽ എത്താൻ ഉള്ള അവരുടെ പ്രചോദനത്തിന് മങ്ങൽ ഏറ്റിരിക്കുന്നു എന്നതാണ് ഇതിന് കാരണം.

നല്ല ഫലം ഉണ്ടാകണം എങ്കിൽ ലക്ഷ്യത്തിൽ എത്താൻ വേണ്ടി ഉള്ള പ്രവർത്തി ഉണ്ടാകണം. ഒരിക്കലും അതിനായി മുതിരാത്ത നിന്റെ നിലപാട് മാത്രമെ അതിനെതിരായുള്ള ഏറ്റവും വലിയ ശത്രുവാകുന്നുള്ളൂ.

നിന്റെ പ്രവർത്തിയെ നീതീകരിക്കുകയും, യുക്തിപൂർവ്വമായി അളന്ന്, സരളമായി വിശദീകരിച്ച് നോക്കൂമ്പോൾ, അവയൊക്കെ ലക്ഷ്യത്തെ മുൻനിർത്തിയുള്ള നീക്കങ്ങൾ ആണോ? ഉചിതമായ ഒരു പ്രവർത്തിക്ക്, പ്രത്യക്ഷ ബന്ധങ്ങളെ കാണിക്കേണ്ട വാഗ്വിസ്താരം ആവശ്യം ഇല്ല.

വിജയത്തിൻ്റെ അടിസ്ഥാനത്തിലേക്ക് ഉള്ള താക്കോൽ ആണ് പ്രവർത്തി.
വാക്കുകൾ പ്രചോദനം നൽകുമെങ്കിലും, മാറ്റങ്ങൾ ഉണ്ടാകുന്നത് പ്രവർത്തിയിലൂടെ ആണ്. നിന്റെ പ്രവർത്തിയും വാക്കുകളും രണ്ട് ദിശയിൽ ആണെങ്കിൽ നിന്റെ വാക്കുകളുടെ വില നഷ്ടപ്പെടുന്നു.

നീ ആരാണ് എന്ന് അറിയണം എങ്കിൽ, ചോദിക്കേണ്ട, പ്രവർത്തിക്കുക! അത്ര തന്നെ!!

പ്രവർത്തി നിന്നെ നിർവച്ചിച്ച്, നിന്റെ ചിത്രം എഴുതുന്നു. ആഗ്രഹിക്കുന്നത് കൊണ്ട് മാത്രം എങ്ങും എത്തി ചേരാൻ പറ്റുകയില്ല. പ്രവർത്തിയില്ലാത്ത
ആശയങ്ങൾ ഉപയോഗശൂന്യമാണ്. അത് കൊണ്ട് ലക്ഷ്യം മുൻനിർത്തി ഉള്ള നീക്കങ്ങൾ ആലോചിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുക.

പ്രവർത്തി വാക്കുകളെക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു. പക്ഷേ കർമ്മഫലം നിറഞ്ഞ വാക്കുകൾ എന്നും അഭിമാനത്തോടെ പറയാവുന്നതാണ്. എല്ലാ പ്രവർത്തികളിലും അതിന്റേതായ ആനന്ദവും എന്നാൽ മൂല്യവും അടങ്ങിയിട്ടുള്ളതുമാണ്.

ആളുകളെ, അവരുടെ പ്രവർത്തികൾ കൊണ്ട് അളന്നാൽ, അവരുടെ വാക്കുകൾ കൊണ്ട് നീ കബളിപ്പിക്കപ്പെടില്ല. വാക്ക് വിരുദ്ധ പ്രവർത്തികളിൽ ഏർപ്പെടുന്നവരിൽ നിന്ന് എന്നും അകലം പാലിക്കുക. ‘അതാണവർ’ എന്ന് അവർ തന്നെ നമ്മുക്ക് കാട്ടിത്തരുന്നു.
വാക്കുകൾ ‘പ്രാധാന്യത്തെ’ ചൂണ്ടിക്കാട്ടുന്നു.

ഒരുവൻ്റെ ഉദ്ദേശം അവൻ്റെ ആത്മാവിനെ തുറന്നു കാട്ടുന്നു.
പ്രവർത്തി ഒരുവൻ്റെ വ്യക്തിത്വം വെളിപ്പെടുത്തുമ്പോൾ, വാക്കുകൾ ഒരുവൻ ആരാണെന്നും, അവൻ ആരാകാൻ ആഗ്രഹിക്കുന്നു എന്നതിനും തെളിവാണ്.

പ്രതിജ്ഞാബദ്ധമായ പ്രവർത്തികൾ ( Committed action) ഒരു വ്യക്തി തുടർച്ചയായി ചെയ്തു പോരുന്നവയും,ആ സ്വഭാവ രീതികൾ ഉത്തമീകരിക്കപ്പെട്ട അനന്തരഫലങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. (Gardner & Moore, 2007). പ്രതിജ്ഞാബദ്ധമായ പ്രവർത്തികൾ ഉണ്ടാകുന്നത് ഒരുവനിൽ അടങ്ങിയിട്ടുള്ള വ്യക്തിപരമായ മൂല്ല്യങ്ങൾ കൊണ്ട് ആണ്.

മൂല്ല്യങ്ങൾ ( Values) എന്നാൽ, ഒരുവൻ, തൻ്റെ വ്യക്തിത്വത്തിന്റെ ഭാഗമായി കാണാൻ ആഗ്രഹിക്കുന്നതും, ആചരിച്ചു പോരുന്നതുമായ ധാർമ്മിക ഗുണങ്ങൾ ആണ് (Harris, 2009). ഈ മൂല്ല്യങ്ങൾ ഏതൊരു അവസ്ഥയിലും അവന് മാർഗ്ഗദീപമാകുന്നു. വ്യക്തിപരമായ അനുഷ്ഠാനങ്ങളിൽ, പ്രതിജ്ഞാബദ്ധസഹജമായ പ്രവർത്തികൾ അനായാസമായി പ്രകടിപ്പിക്കാൻ കഴിയുന്നു.

മൂല്ല്യങ്ങൾ നിറഞ്ഞ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക്, ആ കർമ്മനിർവ്വഹണത്തിൽ വേണ്ടി വരുന്ന അവരുടെ വ്യക്തിപരമായ മൂല്ല്യങ്ങൾ എഴുതി വെക്കുന്നത് പ്രചോദനം നൽകുന്നു. അതിന് ഉചിതമായ ഹ്രസ്വകാല, ദീർഘകാല ( short term/ long term) ലക്ഷ്യങ്ങൾ ഉന്നം വയ്ക്കുന്നു.

# എന്താണ് നിന്റെ യഥാർത്ഥ ലക്ഷ്യം?
# ഈ ലക്ഷ്യ സഫലീകരണത്തിന് എന്ത് പ്രാധാന്യമാണ് നിനക്കുള്ളത്?
# ഈ ലക്ഷ്യത്തിൽ ആരാണ് ഉൾപ്പെട്ടിരിക്കുന്നത്?
# ഈ ലക്ഷ്യം നീ എങ്ങനെ നേടി എടുക്കും?
# ഈ ലക്ഷ്യത്തിൽ എത്താൻ വേണ്ടി നിനക്ക് എത്ര കാലാവധിയാണ് ആവശ്യം?

ലക്ഷ്യങ്ങൾ എപ്പോഴും സ്പഷ്ടവും, മൂല്ല്യം നിർണ്ണയിക്കാവുന്നതും, ഉചിതവും, പ്രായോഗികവും, കാലപരിധിയിൽപ്പെട്ടതും ആയിരിക്കണം (Meyer, 2003). ലക്ഷ്യങ്ങൾ നിർണ്ണയിക്കുന്ന വേളയിൽ എപ്പോഴും
SMART എന്ന സംക്ഷേപം ഓർക്കുക.

#Specific. – വ്യക്തതയുള്ള
#Measurable – അളക്കത്തക്ക
#Attainable. – സാദ്ധ്യമായ
#Relevant. – ഉചിതമായ
#Timely. – കാലോചിതമായ

ലക്ഷ്യങ്ങൾ എപ്പോഴും മുകളിൽ വിവരിച്ച സ്വഭാവരീതിയുടെ അടിസ്ഥാനത്തിൽ ഉള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആയിരിക്കണം.

ഇങ്ങനെയുള്ള ലക്ഷ്യങ്ങൾ പ്രാപിക്കാൻ ഉള്ള പാത അനായാസമാക്കുന്നു. ഇതിന് ഒപ്പം ഉണ്ടാകാവുന്ന പ്രശ്നങ്ങളും അവയെ നേരിടാൻ ഉള്ള മാർഗ്ഗങ്ങളും അതേസമയം ഉൾക്കൊള്ളിക്കണം.

ലക്ഷ്യത്തിൽ എത്താൻ ഉള്ള പ്രയാണത്തിൽ സ്വയം കരുണ കാണിക്കാൻ മറക്കരുത്. ചില ലക്ഷ്യങ്ങൾ പ്രാപിക്കാൻ കഴിയാതെ പോകുന്നത് സ്വാഭാവികമാണ്. പ്രായോഗികമായി ചിന്തിച്ചാൽ, ആ അവസ്ഥയിൽ സ്വയം കരുണ കാണിക്കാൻ കഴിയും. അപ്രതീക്ഷിതമായി സംഭവിച്ചതിനോട്, ആത്മസംയമനത്തോടുള്ള സമീപനം മുന്നോട്ട് ഉള്ള യാത്രയിൽ ലക്ഷ്യപ്രാപ്തി കണ്ടെത്താൻ സഹായിക്കും.

അവസാനമായി, വ്യക്തി മൂല്ല്യങ്ങൾ നിറഞ്ഞ ലക്ഷ്യങ്ങളിൽ എത്തി ചേരാൻ സഹായിക്കുന്ന സ്വഭാവ രീതികൾ കണ്ടെത്തുക. നിന്റെ വികാര വിചാരങ്ങൾക്ക് എതിരെയുള്ള വിഘ്നങ്ങളും, സമ്മർദ്ദങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരു പദ്ധതി മുൻപേ ആലോചിച്ചു വെക്കുക. വെല്ലുവിളി ഉയരുമ്പോൾ ഈ പ്രയോഗങ്ങൾ നിന്റെ കാലുകൾക്ക് ഉറപ്പേകും.

ഇതര സ്വഭാവരീതികൾ നടപ്പിലാക്കൽ പ്രക്രിയയ്ക്ക് (Implementation intentions) മുമ്പുള്ള കരുതലുകൾ സൃഷ്ടിക്കുന്നു (Gollwitzer, 1999). നടപ്പിലാക്കൽ ഉദ്ദേശങ്ങൾ ലളിതമായി പറഞ്ഞാൽ കാരണവും പ്രഭാവവും (cause and effect) മാത്രം ആണ്. അത് കാര്യങ്ങൾ വിപരീതമായി ഭവിക്കുന്ന അവസ്ഥയുമായി നമ്മെ പൊരുത്തപ്പെടാൻ സഹായിക്കുന്നു.

കാര്യങ്ങളെ പുനഃപരിശോധിക്കുക. ചില ലക്ഷ്യങ്ങൾ വളരെ എളുപ്പമാണ്, മറ്റ് ചിലത് ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ്. മുന്നോട്ട് പോകണമെങ്കിൽ, അവയിൽ ചിലതിനെ തിരുത്തേണ്ടത് അനിവാര്യമായി വരും. മാർഗ്ഗങ്ങളെ അവസരോചിതമായി തിരുത്തി എഴുതുക എന്നത് സ്വാഭാവികമാണ്.

സ്വയം നിർവചിക്കാൻ ആകുകയും, എത്രത്തോളം ഭംഗിയായി ലക്ഷ്യപ്രാപ്തിയടയാൻ ഉള്ള തിരിച്ചറിവും, ഏതവസ്ഥയിൽ ആയാലും നിന്നെ വിജയത്തിൽ കൊണ്ട് എത്തിക്കും.

ഏത് ലക്ഷ്യത്തിൽ എത്തിച്ചേരാനും അതിനു വേണ്ടി ഉള്ള പ്രവർത്തികൾ അനിവാര്യമാണ്. ചിലപ്പോൾ അത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യമാണ്. വിജയം വരിക്കുന്നവൻ അതിന് വേണ്ടി ഉള്ള പരിശ്രമം ഒരിക്കലും കൈവിടാറില്ല.

നമ്മുടെ ഓരോ പ്രവർത്തിയും അനന്തതയുടെ ഏതോ കമ്പികളിൽ ശ്രുതി മീട്ടാറുണ്ട്.

നിന്റെ പ്രവർത്തികൾ വളരെ ഉച്ചത്തിൽ സംസാരിക്കുന്നത് കൊണ്ട് നീ പറയുന്നത് മറ്റുള്ളവർക്ക് കേൾക്കാൻ കഴിയാതെ വരുന്നു!!

സംസാരിക്കേണ്ട! പ്രവർത്തിക്കുക!!

പറയണ്ട! കാണിച്ച് കൊടുക്കുക!!

വാക്ക് കൊടുക്കണ്ട! തെളിയിച്ചു കൊടുക്കുക!!

സ്നേഹപൂർവ്വം
-ദേവു-

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: