17.1 C
New York
Thursday, June 30, 2022
Home Cinema ലോകസിനിമയിൽ അത്ഭുതമായി കൈ പിന്നിൽ കെട്ടി, അന്നും ഇന്നും മാറ്റമില്ലാതെ ‘സേതുരാമയ്യരും...

ലോകസിനിമയിൽ അത്ഭുതമായി കൈ പിന്നിൽ കെട്ടി, അന്നും ഇന്നും മാറ്റമില്ലാതെ ‘സേതുരാമയ്യരും സിബിഐ ചിത്രങ്ങളും’ (സിനിമാ ലോകം) – തയ്യാറാക്കിയത്: ഷാമോൻ

തയ്യാറാക്കിയത്: ഷാമോൻ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സിബിഐ 5 : ദ് ബ്രെയ്ൻ ആരാധകരെ നിരാശപ്പെടുത്തിയില്ല എന്നു മാത്രമല്ല, മികച്ച പ്രതികരണങ്ങളുമായി ഇപ്പോഴും മുന്നേറുകയാണ്. മലയാള സിനിമാലോകത്തിന്റെ അഭിനയ കുലപതി ജഗതി ശ്രീകുമാർ മടങ്ങിയെത്തിയ ചിത്രം എന്ന പ്രത്യേകത കൂടിയുള്ള ചിത്രത്തിൽ ഇങ്ങനെയൊരു പുതിയ ഭാഗത്തിൽ റെക്കോർഡുകൾ നേടിയ ഒട്ടനവധി താരങ്ങളും അണിയറ പ്രവർത്തകരുമുണ്ട്. കെ മധു എന്ന സംവിധായകനും, എസ് എൻ സ്വാമിയും മാത്രമല്ല, മുകേഷും ജഗതി ശ്രീകുമാറും ഉൾപ്പെടെയുള്ള താരങ്ങളും അതിൽ പെടും.

മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം വരവിലെ പുതിയ ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞിരുന്നു. സേതുരാമയ്യരു’ടെ നടപ്പും ഭാവവും പ്രായത്തെ വെല്ലും രീതിയിൽ അതേപോലെ തന്നെ മമ്മൂട്ടിയിലുണ്ടെന്നത് വിസ്മയം തന്നെയാണ്. എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. സ്വർ​ഗചിത്ര അപ്പച്ചനാണ് ഇത്തവണ നിർമാണം. മണിച്ചിത്രത്താഴ് പോലെയുള്ള മലയാള സിനിമയിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സ്വർഗചിത്രയുടെ വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ചിത്രം

മമ്മൂട്ടിയോടൊപ്പം രൺജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ,മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട്, ഹരീഷ് രാജു,ഇടവേള ബാബു,ആശാ ശരത്ത്, കനിഹ,മാളവിക മേനോൻ, അൻസിബ,മാളവിക നായർ മായാ വിശ്വനാഥ്,സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം.ജോ., തണ്ടൂർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നു.

സേതുരാമയ്യർ സീരീസിലെ മുൻപിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. 1989-ൽ ജാഗ്രത എന്ന പേരിൽ രണ്ടാംവട്ടവും സേതുരാമയ്യരെത്തി. 2004-ൽ സേതുരാമയ്യർ സിബിഐ, 2005-ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും എത്തി. അഞ്ചുഭാഗങ്ങളും പ്രദർശനവിജയം നേടിയ മലയാളത്തിലെ തന്നെ അപൂർവചിത്രമെന്ന റെക്കോർഡും സേതുരാമയ്യർക്ക് സ്വന്തമാണ്.

13 വർഷങ്ങൾക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാ​ഗമൊരുങ്ങിയപ്പോൾ ആരാധകർ ആഗ്രഹിച്ചതിൽ കൂടുതൽ നൽകാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. തീർച്ചയായും ഇനിയും ഇനിയും ഭാഗങ്ങൾ വന്നാലും ഹൃദയത്തിലേറ്റാൻ കാത്തിരിക്കുന്ന മലയാളികൾക്ക് എന്നും ഹരമാണ് ചിത്രത്തിലെ ഏറെ പ്രശസ്തമായ സേതുരാമയ്യരുടെ അവതരണ സമയത്തുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക്.

പ്രായം ഇനിയും യുവത്വം നഷ്ടപ്പെടുത്താത്ത മെഗാസ്റ്റാർ മമ്മൂട്ടിയും, സൂപ്പർ സ്റ്റാർ തിരക്കഥകളുടെ ശില്പി എസ് എൻ സ്വാമിയും, കെ മധു എന്ന ക്രൈം ത്രില്ലർ സംവിധായകനും ഇനിയും ഒത്തു കൂടട്ടെ, വ്യത്യസ്തമായ, ക്ലൈമാക്സ് ട്വിസ്റ്റുകൾ ഒളിപ്പിച്ച സിബിഐ ഡയറിക്കുറിപ്പിന്റെ ഏടുകൾ ഇനിയും സിനിമയാട്ടെ..! അഭ്രപാളികളിൽ വർണ്ണവസന്തം തീർക്കട്ടെ…!!

തയ്യാറാക്കിയത്: ഷാമോൻ

Facebook Comments

COMMENTS

- Advertisment -

Most Popular

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: