17.1 C
New York
Wednesday, August 17, 2022
Home US News കാൽഗറി സെന്റ്.മേരീസ് ഓർത്തഡോക്സ്‌ ഇടവകയുടെ 'Summer Fun Fair 2022' കാർണിവൽ വൻ വിജയം

കാൽഗറി സെന്റ്.മേരീസ് ഓർത്തഡോക്സ്‌ ഇടവകയുടെ ‘Summer Fun Fair 2022’ കാർണിവൽ വൻ വിജയം

വാർത്ത: ജോസഫ് ജോൺ കാൽഗറി.

കാൽഗറി: കാൽഗറി സെന്റ്.മേരീസ് ഓർത്തഡോക്സ്‌ ഇടവക, ദേവാലയ നിർമ്മാണവുമായി ബന്ധപെട്ട് “Summer Fun Fair 2022” കാർണിവൽ നടന്നു. July 30 -2022 ശനിയാഴ്ച Irvin School Play Field, 412 Northmount Dr, NW വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. രാവിലെ 11 മണി മുതൽ പ്രോഗ്രാം ആരംഭിച്ചു.

കാർണിവലിന്റെ പ്രധാന ആകർഷണമായ ക്രിക്കറ്റ് ടൂർണമെന്റ് രാവിലെ 11 മണിക്ക് പ്രാർത്ഥനയോട് കൂടി ആരംഭിച്ചു. ആറു ടീമുകൾ ഒരുമിച്ച ടൂർണമെന്റിൽ ‘Super Giants Calgary’ ‘അന്നമ്മ അബ്രഹാം മെമ്മോറിയൽ ട്രോഫി ‘കരസ്ഥമാക്കി. ‘Travancore Titans രണ്ടാംസ്ഥാനം നേടി. Hafis Kattoodi(FinalMatch), Jackson Samson, Kartik, Nikhil Chandran, Sajith, Jot Gill, Zulfiqar Hussain (League Matches) എന്നിവർ മാൻ ഓഫ് ദി മാച്ചിന് അർഹരായി.

വിവിധ സ്റ്റാളുകളിൽ നടത്തിയ ‘ഫൂഡ് ഫെസ്ടിവൽ’ പ്രത്യേക ആകർഷണമായിരുന്നു. വിവിധതരം നോർത്ത് ഇന്ത്യൻ , കേരള, കനേഡിയൻ ഭക്ഷണങ്ങൾ ഫുഡ് ഫെസ്റ്റിവെലിൽ ഒരുക്കിയിരുന്നു. പലതരം കലാ കായിക വിനോദങ്ങൾ കാർണിവലിന്ററ മാറ്റ് കൂട്ടുകയുണ്ടായി.

സമീപ പ്രദേശങ്ങളിലെ കമ്മ്യൂണിറ്റികളിൽ നിന്നായി ഏകദേശം 500 ഓളം ആളുകൾ പ്രോഗ്രാമിൽ പങ്കെടുത്തു. വൈകിട്ട് 7 മണിക്ക് നടന്ന സമ്മാനദാന സമ്മേളനത്തിന് ആൽബെർട്ട ട്രാൻസ്പോട്ടേഷൻ മിനിസ്റ്റർ പ്രസാദ് പാണ്ട മുഖ്യ അതിഥിയായിരുന്നു. കമ്മ്യുണിറ്റിക്ക് വേണ്ടി ഓർത്തോഡോക്സ് പള്ളി നടത്തുന്ന എല്ലാപ്രവർത്തനങ്ങളെയും മന്ത്രി അഭിനന്ദിച്ചു. ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികളായവർക്കുള്ള ട്രോഫിയും മറ്റു സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു.

2002 ൽ ഒരു Congregation ആയി തുടങ്ങിയ കാൽഗറി സെന്റ്.മേരീസ് ഓർത്തോഡോക്സ് ഇടവക 2014 ൽ സ്വന്തമായി വസ്തു വാങ്ങിയിരുന്നു. ഉടൻ തുറന്ന ദേവാലയ നിർമ്മാണം ആരംഭിക്കാനുള്ള ആഗ്രഹത്തിലാണ് ഇടവക. ഏകദേശം നൂറിലധികം കുടുംബങ്ങൾ ഇടവകയിൽ പ്രവർത്തിക്കുന്നുണ്ട്. കാനഡയിലും ഇന്ത്യയിലുമായി വിവിധ തരത്തിലുള്ള സാമൂഹ്യ സാമ്പത്തിക സഹായങ്ങൾ ഈ ഇടവക നടത്തി വരുന്നു.

ഇടവക ജനങ്ങളുടെ പ്രാർത്ഥനയുടെയും കൂട്ടായപ്രവർത്തനത്തിന്റെയും ഫലമാണ് കാര്ണിവലിന്റെ വിജയം എന്ന് ഇടവക വികാരി ഫാ:ജോർജ് വർഗ്ഗീസ് പറഞ്ഞു. ഇടവക ട്രസ്റ്റീ ഐവാൻ ജോൺ, സെക്രട്ടറി ലിജു മാത്യു ,അശോക് ജോൺസൺ, ജെസ്സി വർഗീസ്‌ തുടങ്ങിയവരാണ് കാർണിവലിന് നേതൃത്വം നൽകിയത്. പങ്കെടുത്ത എല്ലാവർക്കും അശോക് ജോൺസൺ നന്ദി അർപ്പിച്ചു.

വാർത്ത: ജോസഫ് ജോൺ കാൽഗറി.

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: