17.1 C
New York
Tuesday, October 4, 2022
Home US News ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

റിപ്പോർട്ട്: ശാലു പുന്നൂസ്

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ നിന്ന് ലാഭം ലഭിക്കുന്ന മൊത്തം തുകയും ഡോക്ടർ ഗോപിനാഥ് മുതുകാട് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് നൽകുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

പ്രതീക്ഷിച്ചതിൽ കൂടുതൽ ആളുകൾ കുടുംബമായി എത്തുകയും, ബഡി ബോയ്സിന്റെ ഓണത്തിൽ പങ്കാളികളാവുകയും ചെയ്തു.  മജീഷ്യൻ മുതുകാടിന്റെ ഒരു മണിക്കൂർ നീണ്ടുനിന്ന പ്രസംഗവും മാജിക് ഷോയും ഏവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും വികാര നിർഭയരാക്കുകയും ചെയ്തു,

ബഡി ബോയ്സിന്റെ ഓണലക്ഷ്യം എന്താണെന്ന് മനസ്സിലാക്കി, ചോദിക്കാതെ തന്നെ നിരവധി ആളുകൾ ചാരിറ്റിയിലേക്കുള്ള സംഭാവനകൾ ആ വേദിയിൽ വച്ചുതന്നെ കൈമാറുകയും ചെയ്തു.

വർണ്ണശബളമായ ഘോഷയാത്രയോടുകൂടിയായിരുന്നു പരിപാടികളുടെ തുടക്കം. മജീഷ്യൻ ഗോപിനാഥ് മുതുകാടിനെ കാണുവാനും പ്രസംഗം കേൾക്കുവാനും വളരെ നേരത്തെതന്നെ ആളുകൾ കുടുംബമായി എത്തിച്ചേർന്നു. സജു വർഗ്ഗീസ് (ലെൻസ്മാൻ  പ്രത്യേകം മോടിപിടിപ്പിച്ചു ഒരുക്കിയ കമനീയ വാഹനത്തിൽ മഹാബലി തമ്പുരാൻ എത്തിച്ചേർന്നയുടൻ ആർപ്പുവിളിയും ആരവങ്ങളും ഉയർന്നു. ചെണ്ട – വാദ്യ മേളങ്ങളുടെയും, കേരളീയ വേഷത്തിൽ താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും അകമ്പടിയിൽ മഹാബലിത്തമ്പുരാനെയും വിശിഷ്ടാതിഥികളെയും ഓഡിറ്റോറിയത്തിനുള്ളിലേക്ക് ആനയിച്ചു.

തുടർന്നുനടന്ന ഓണാഘോഷ പരിപാടികൾ ചീഫ് ഗസ്റ്റ് ഡോ. ഗോപിനാഥ്‌ മുതുകാടും, മറ്റ് വിശിഷ്ടാതിഥികളും ചേർന്ന് ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം നടത്തി. തോമസുകുട്ടി വർഗീസ് ആലപിച്ച പ്രാർത്ഥനാഗാനത്തോട് പബ്ലിക്ക് പ്രോഗ്രാം ആരംഭിച്ചു.

ഫിലാഡൽഫിയ പ്രിസണിലെ ഡെപ്യൂട്ടി കമ്മീഷണർ സേവ്യർ ബ്യുഫോർട്ട് മസോളം, ഗുരു നിത്യ ചൈതന്യ യതിയുടെ ശിഷ്യൻ സ്വാമി മുക്താനന്ദ യതി, റവ. എം.കെ. കുറിയാക്കോസ്, റവ. റജി യോഹന്നാൻ, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി, ന്യൂയോർക്ക് പോർട്ട് അതോറിറ്റി പോലീസ് ഉദ്യോഗസ്ഥനും ലുറ്ററന്റ് റാങ്കിലുള്ള ആദ്യത്തെ ഇൻഡ്യാക്കാരനും മലയാളിയുമായ നോബിൾ വർഗീസ്, ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയൻ ആർ വി പി ബൈജു വർഗീസ്, ഫോമാ നാഷണൽ കമ്മറ്റി മെമ്പറും ബഡി ബോയ്സ് സ്ഥാപക അംഗവുമായ അനു സ്കറിയാ, മാപ്പ് പ്രസിഡന്റ് തോമസ് ചാണ്ടി എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

”യു എൻ”-ൽ ബാലാവകാശ പ്രസംഗം നടത്തി ലോകശ്രദ്ധ പിടിച്ചുപറ്റിയ അമേരിക്കൻ മലയാളി വിദ്യാർത്ഥിനി എയ്മിലിൻ തോമസ് ന് ബഡി ബോയ്സ് ന്റെ ആദരവുകളടങ്ങിയ പ്ലാക്ക് പ്രൊഫ. ഗോപിനാഥ്‌ മുതുകാട് സമ്മാനിച്ചു. ചാരിറ്റി പ്രോഗ്രാമിൽ ലഭിച്ച തുക കൈമാറൽ ചടങ്ങിന് കൊച്ചുമോൻ വയലത്ത്, റോയി അയിരൂർ എന്നിവർ നേതൃത്വം നൽകി .

തുടർന്ന് നടന്ന കൾച്ചറൽ പ്രോഗ്രാമിൽ നിമ്മി ദാസിന്റെ ഉടമസ്ഥതിയിലുള്ള ഭരതം ഡാൻസ് അക്കാദമിയിലെ പ്രതിഭകളായ കുട്ടികളുടെയും, കെസ്സിയ വർഗീസ്, കെയ്‌റ്റിലിൻ വർഗീസ് എന്നിവരുടെയും നൃത്തങ്ങൾ വളരെ നയനമനോഹരങ്ങളായിരുന്നു. ഫിലാഡൽഫിയായിലെ അനുഗ്രഹീത ഗായകരെ അണിനിരത്തി പഴയകാല ഓർമ്മകളെ തൊട്ടുണർത്തുന്ന മാധുര്യമൂറുന്ന സെലക്ഷൻ ഗാനങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ബിനു ജോസഫ് മല്ലപ്പള്ളിയുടെ നേതൃത്വത്തിൽ നടന്ന “സംഗീത മഴ” അവതരണത്തിലും ശബ്ദമാധുര്യത്തിലും ഏറെ മികവ് പുലർത്തി. വർണ്ണശബളമായ ഘോഷയാത്രയുടെ ക്രമീകരണങ്ങൾക്കും, മനോഹരമായ അത്തപ്പൂക്കളമൊരുക്കുന്നതിനും ലിസി തോമസ്, ഷൈല രാജൻ, സൂസൻ സാബു, മറിയാമ്മ ജോർജ്ജ്, എന്നിവർ നേതൃത്വം നൽകി. റോഷൻ പ്ലാംമൂട്ടിലിന്റെ അതിസുന്ദരനായ മഹാബലി തമ്പുരാൻ ഏവരുടെയും ശ്രദ്ധ പിടിച്ചടക്കി

റേച്ചൽ ഉമ്മൻ അമേരിക്കൻ നാഷണലാന്തവും, ശാലിനി ഇന്ത്യൻ നാഷണലാന്താവും ആലപിച്ച പ്രോഗ്രാമിന് രാജു ശങ്കരത്തിൽ പബ്ലിക്ക് പ്രോഗ്രാം എം.സി യായും തോമസുകുട്ടി വർഗീസ് കൾച്ചറൽ പ്രോഗ്രാം എം.സി ആയും പ്രവർത്തിച്ചു. ശാലു പുന്നൂസ് സ്വാഗതവും, സിജു ജോൺ നന്ദിയും പറഞ്ഞു.

നാടൻ ഓണസദ്യയുടെ അതേ സ്വാദിൽ മല്ലു കഫെ തയ്യാറാക്കിയ ഓണ സദ്യയ്ക്ക് ശേഷം അടിച്ചുപൊളി പാട്ടുകൾക്കൊപ്പം കാണികളെ ഇളക്കിമറിക്കുന്ന നൃത്തച്ചുവടുകളുമായി അരങ്ങുതകർത്ത ജിത്തു കൊട്ടാരക്കരയുടെ ഫ്യുഷൻ ഡാൻസോടുകൂടി 2022 ലെ ബഡി ബോയ്സിന്റെ ഓണാഘോഷങ്ങൾക്ക് തിരശീല വീണു .

ആയിരക്കണക്കിന് ഡോളർ ആഘോഷങ്ങളുടെ പേരിൽ ധൂർത്തടിച്ച് കളയാതെ സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന ആളുകളെ ഓർത്ത്, നമുക്ക് ദൈവം നൽകിയിരിക്കുന്ന ആ അനുഗ്രഹങ്ങൾ അർഹരായ മറ്റുള്ളവർക്കും കഴിയുന്ന രീതിയിൽ ഉപകാരപ്പെടുത്താൻ ശ്രമിക്കണം എന്ന സന്ദേശമാണ് ബഡി ബോയ്സ് ഓണം എല്ലാവർക്കും നൽകുന്ന സന്ദേശം.

റിപ്പോർട്ട്: ശാലു പുന്നൂസ്

Facebook Comments

COMMENTS

- Advertisment -

Most Popular

അറിയുന്നില്ലേ.. നീ (കവിത)

എന്നെ അറിയുന്നില്ലേ നീ മകനെ... ഈ അമ്മ ചെയ്തൊരു കുറ്റമെന്ത്? താലാട്ടി, പാലൂട്ടി വളർത്തിയതോ... തലയിലും, താഴത്തും വെക്കാഞ്ഞതോ? അറിയുന്നില്ലേ നീ മകനെ.. കണ്ണാ ഇന്നമ്മ ഒത്തിരി അകലെയല്ലേ... ഓർമ്മയുണ്ടോ നീ വീണതും, മുറിഞ്ഞതും. വാരീയെടുത്തതും ഉമ്മ തന്നതും. ഇഷ്ട്ടങ്ങളെല്ലാം നൽകിയില്ലേ.. നിനക്കു മോഹിച്ച പെണ്ണിനെ മംഗല്യമായ്.. ഈ അമ്മ ചെയ്‌തോരപരാധം എന്തെന്ന്... അറിയുന്നില്ലായമ്മ അറിയുന്നില്ല...

“പെരുവഴിയോരത്ത്” (ചെറുകഥ)

കാരുണ്യ ഭവന്റെ തുറന്നു കിടക്കുന്ന വലിയ ഗെയ്റ്റിലൂടെ ആ സ്ത്രീ സാവധാനം നടന്ന് വന്നൂ. ഓഫീസിനരികിലെ വിസിറ്റിങ്ങ് റൂമിന്റെ വാതിൽക്കലോളം എത്തിനോക്കി. നിരാശയോടെ തിരിയവേയാണ് മേട്രന്റെ ശ്രദ്ധയിൽ അവർ പെട്ടത്. "അതാ അങ്ങോട്ട് കയറിയിരിക്കാം." വിസിറ്റിങ്ങ് റൂമിലേക്ക് കൈ...

‘പഹൽഗാമിലെ കുതിര’ (കഥ) അഡ്വ. അജിത് നാരായണൻ

ഡാൽ തടാകം സ്വച്ഛം, ശാന്തം. ഹൗസ് ബോട്ടിന്റെ സിറ്റ്ഔട്ടിൽ വെറുതെ ഇരിക്കുമ്പോൾ ജയയുടെ കവിൾ തടങ്ങളിൽ സ്മരണകളുടെ സ്നേഹചുംബനങ്ങൾ ഏൽപിച്ചത് ഹിമാലയ സാനുക്കളിൽ നിന്ന് ഉറവ കൊണ്ട കുളിർ കാറ്റ്. അപ്പോൾ മന:സ്സിൽ നിറഞ്ഞത് തന്നെ...

ഓർമയിലേക്കൊരു കണ്ണട (കവിത) ✍ബാലു പൂക്കാട്

കയ്യിലൊരൂന്നു വടിക്കും പിന്നിലൊ രോമൽ ചിരിയും കണ്ണടയും ഓർമയിലുപ്പു കുറുക്കും ചിത്രവു മൊരുതുള വീഴ്ത്തിയ ഹൃത്തടവും ഒക്ടോബറിലൊരു ജന്മം കൊണ്ടു മഹാത്മാവായ ചരിത്രമിതാ. അടിമച്ചങ്ങല പൊട്ടിച്ചൊരു പുതു ലോകം തീർത്ത സഹോദരരേ. ഭൂഗോളത്തിലൊരിന്ത്യ പിറക്കാ - നുയിരുകൊടുത്ത മനീഷികളേ . വെടിയുണ്ടകളുടെയാജ്ഞകൾ തൃണമായ് നേരിട്ടവരുടെ ഗീതികളായ് . പൊങ്ങിയുയർന്നു പറക്കും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: