ജീവിതത്തിൽ നിന്നടർന്നു പോയതും
ഒരതിർത്തിയും പരസ്പരം
ചേർക്കുവാനാകാതെ
അനസൂതമൊഴുകുന്ന
സൗഹൃദ സംഗമാഘോഷത്തിന്റെ
പരിണാമീ ഓട്ടോഗ്രാഫ്
താതന്റെ വിലക്കുകളില്ലാത്ത
രാജ്യത്തിന്റെ പ്രതിനിധിയായി ഞാനും
മാതാവിന്റെ സ്നേഹ സാമ്രാജ്യത്തിന്റെ
പ്രതിനിധിയായി നീയും കൂടിയപ്പോൾ
ആകാശപ്പറവകളായിരുന്നു
നമ്മളെന്നിട്ടും
ആ അനർഘ നിമിഷങ്ങളിൽ പിരിഞ്ഞു
പ്രണയ മേഘങ്ങളിൽ
കൊടുംങ്കാറ്റും മിന്നലും
അലയടിച്ചുയുരുന്ന മാന്ത്രിക
ലോകത്തു
പരസ്പരം നഷ്ടപ്പെട്ട കരളിന്റെ
ഭാഗങ്ങൾക്കായി പുസ്തക
പൂന്തോട്ടങ്ങളിൽ
തിരയാമിനി കൽപ്പാന്തകാലത്തോളം
വർഷങ്ങൾക്കു മുമ്പ്
പെയ്തൊഴിഞ്ഞും
ഗതി മാറിയൊഴുകിയ പ്രണയത്തിൽ
ബന്ധങ്ങളുടെ അഗ്നിപർവതം
പൊട്ടിമാറിയും കാർമേഘം മൂടിയ
ചുംബനങ്ങളുടെ
ചൂടേറ്റും, കടലാസുകഷണങ്ങൾ
വെന്തു നീറുമായിരിക്കും.
ഒടുവിലത്തെ വണ്ടിയ്ക്ക് വേണ്ടി
ഋതുഭേദങ്ങളുടെ ശബ്ദമില്ലായ്മയിൽ
മുറിപ്പെട്ട കിനാവുകളുമായി
യാത്ര പറയുന്നവരെഴുതും
മഞ്ഞു കണ്ണാടിയിലെ പ്രതിബിംബം
പോൽ
ഈ നല്ല നാളുകൾ നമ്മുക്കായി വീണ്ടും
ആവർത്തിക്കുന്നില്ല
പ്രീതി രാധാകൃഷ്ണൻ✍