17.1 C
New York
Monday, May 29, 2023
Home Special 'ഓട്ടിസം'... താളുകൾ മറിക്കുമ്പോൾ (അനുഭവകഥ)

‘ഓട്ടിസം’… താളുകൾ മറിക്കുമ്പോൾ (അനുഭവകഥ)

ലൗലി ബാബു തെക്കെത്തല ✍

ചൈൽഡ് ഹുഡ് ഡിസോർഡേഴ്‌സ് എന്ന പുസ്തകത്തിന്റെ താളുകളിൽ പഠിച്ചൊരാ വാക്കുകൾ സാകൂതം അവൾ വീണ്ടും വീണ്ടും വായിച്ചു.. ഓട്ടിസം ഇതെന്താണ് ഇങ്ങനെ ഒരു അസുഖം . ഇതിന്റെ ലക്ഷണം എഴുതിയിരിക്കുന്നത് കേൾവിയുണ്ടായിട്ടും സംസാരിക്കാൻ കഴിവുണ്ടായിട്ടും സംസാര ശേഷി ഇല്ലാതിരിക്കുക. ചുറ്റുപാടിനെ കുറിച്ചു ബോധം ഉണ്ടെങ്കിലും അത് ഉൾക്കൊണ്ടു പ്രതികരിക്കാൻ സാധിക്കില്ല. ആരോഗ്യത്തിന് കുറവില്ലെങ്കിലും ഒറ്റയ്ക്ക് ചിന്തിച്ചു പ്രവർത്തിക്കാൻ ആവില്ല.. കൂട്ടുകൂടാൻ ഇഷ്ടമല്ല.. അങ്ങനെ ഉള്ള ഒരു കുട്ടി എങ്ങനെ ആയിരിക്കും… അവൾ സങ്കല്പിക്കാൻ ശ്രമിച്ചു.. അവൾ അങ്ങനെയാണ് എല്ലാമങ്ങു സങ്കല്പിച്ചു കളയും… പക്ഷേ ഇതവളുടെ ഭാവനയിൽ സങ്കല്പം പൂർണ്ണമാകുന്നില്ല.. ബുദ്ധിമാന്ദ്യമോ ആരോഗ്യകുറവോ ഇല്ലാത്ത ചന്തം തികഞ്ഞ ഒരു കുഞ്ഞ് സംസാരശേഷിക്ക് ആവശ്യമായ അവയവങ്ങൾ എല്ലാം ഉണ്ടായിട്ടും എങ്ങനെ ഇത് സംഭവിക്കും.അതിലേറെ അത്ഭുതം തോന്നിയത് ഈ അസുഖത്തിന് ഇതേ വരെ ചികിത്സ ഇല്ലെന്നുള്ളതാണ്. പരിശീലനം കൊണ്ട് സ്വന്തം കാര്യങ്ങൾ നോക്കി നടത്താൻ പഠിപ്പിക്കണം.. അല്ലെങ്കിൽ അതിനു പോലും പരസഹായം വേണമത്രേ..ഇതൊക്കെ ആലോചിച്ചുകൊണ്ടു മറ്റൊരു പാഠ ഭാഗത്തേക്കവൾ താളുകൾ മറിച്ചു…

വർഷങ്ങൾക്ക് ശേഷം ഒരു പാട് തിക്താനുഭവങ്ങൾക്കൊടുവിൽ മാസം തികയാതെ ജനിച്ച അവളുടെ കുഞ്ഞിനെ പരിശോധിച്ചു പീഡിയാട്രിഷ്യൻ പറഞ്ഞു.. കുഞ്ഞു ഇപ്പോൾ ആരോഗ്യവാനാണ്.. വാക്‌സിനേഷൻ എല്ലാം ഒന്നോ രണ്ടോ മാസം വൈകിപ്പിച്ചു കൊടുത്താൽ മതി. കുഞ്ഞു ഇരിക്കാനും നടക്കാനും സംസാരിക്കാനും. കുറച്ച് വൈകും.. ഞങ്ങളുടെ ഭാഷയിൽ delayed milestones എന്ന് പറയും പക്ഷേ ഒന്നും പേടിക്കാനില്ല ബ്രെയിൻ ന്യൂറോ ട്രാൻസ്മിട്ടേഴ്‌സ് സിഗ്നൽ എല്ലാം നോർമൽ ആണ് ബ്രെയിന്റെ ഘടന എല്ലാം നോർമൽ ഇനി ഒന്നും ഭയക്കാനില്ല.

വാക്‌സിനേഷൻ എടുക്കാൻ ഡോക്ടർ പറഞ്ഞതുപോലെ വൈകിച്ചു എല്ലാം പറഞ്ഞത് പോലെ ചെയ്ത സംതൃപ്തി ഒറ്റയടി വച്ച് അമ്മ അമ്മ എന്ന് പുറകെ നടക്കുന്ന കുഞ്ഞിന്റെ മുഖം ആകാശത്തെ അമ്പിളി പോലെ അവൾക്ക് തോന്നി. ഒളിച്ചു എന്ന് പറയുമ്പോൾ കർട്ടനു പുറകിൽ മുഖം ഒളിപ്പിക്കുന്ന കണ്ടു എന്ന് പറയുമ്പോൾ പുഞ്ചിരി തൂകി ഓടിവരുന്ന പൂപൈതലിനെ കണ്ടവൾ ഒട്ടൊന്ന് അഹങ്കരിച്ചുവോ…

അന്നൊരു ദിവസം കുഞ്ഞിന്റെ 18മാസം പ്രായത്തിൽ MMR എന്ന വാക്‌സിൻ എടുത്ത് തിരിച്ചു വന്ന് രാത്രീയിലെ പനി മുന്നറിയിപ്പ് ഉണ്ടായിരുന്നത് കൊണ്ട് പനിയുടെ മരുന്ന് കൊടുത്തു. കിടന്നു. പുലർച്ചെ ഉറക്കത്തിൽ എന്തോ ചുട്ടുപൊള്ളുന്നത് മുഖത്തു സ്പർശിച്ചപ്പോൾ അവൾ എണീറ്റു കുഞ്ഞു കിടന്നു ഞെട്ടിത്തെറിക്കുന്നു വായിലൂടെ നുരയും പതയും ഒഴുകുന്നു. ദേഹമാകെ ചുവന്നു തിണർത്തു റേഷസ് … കുഞ്ഞു പാല് പോലും കുടിക്കാൻ സാധിക്കാതെ നാവിൽ പോലും റേഷസ്.. ഉടനെ കുഞ്ഞിനേയും എടുത്ത് ഹോസ്പിറ്റലിലെത്തി

പല മരുന്നുകൾ ആന്റിബയോട്ടിക്കുകൾ ഏറ്റവും ഒടുവിൽ പനി കുറയാതെ മറ്റൊരു ഹോസ്പിറ്റലിൽ അവിടെ വെച്ച് വൈറൽ ഇൻഫെക്ഷൻ ആണെന്നും കണ്ടാമിനേറ്റഡ് വാക്‌സിൻ മൂലം വന്ന ഇൻഫെക്ഷൻ ആണെന്നും അവർ പറഞ്ഞു. ഏതായാലും അസുഖം മാറി കുഞ്ഞിനെയെടുത്തവർ തിരിച്ചെത്തി.. പക്ഷേ.. പിന്നീടൊരിക്കലും അവൻ അമ്മയെന്ന് വിളിച്ചു പുറകെ വന്നില്ല. ഒളിച്ചു കളിച്ചില്ല.. ഒരേ ബിന്ദുവിൽ നോക്കി ആരെയോ നോക്കി ചിരിച്ച് ആരോടോ അർത്ഥമില്ലാതെ സംസാരിക്കാൻ തുടങ്ങി… വീണ്ടും അവനെ ഹോസ്പിറ്റലിൽ കൊണ്ട് ചെന്നപ്പോൾ പുസ്തക താളുകളിൽ വായിച്ചിട്ടും മനസ്സിലാവാതിരുന്ന ആ പാഠ ഭാഗം ഡോക്ടർ അവൾക്ക് പറഞ്ഞു കൊടുത്തു… കുഞ്ഞിന് ഓട്ടിസമാണ്.. പെട്ടെന്ന് അവൾക്ക് ചുറ്റും അഗ്നി പടർന്നു അതിലവളുടെ മനസ്സും ശരീരവും വെന്തുരുകാൻ തുടങ്ങിയിരുന്നു..പെട്ടെന്ന് കുഞ്ഞിന്റെ കൈ അവളുടെ കണ്ണുകളിൽ കുത്തിയിറങ്ങിയപ്പോൾ ഉണ്ടായ പ്രവാഹം അഗ്നിയെ തോൽപിച്ചു… വീണ്ടും പുഞ്ചിരി വീണ്ടെടുക്കാൻ ഉള്ള നിശ്ചയം ചെയ്തവൾ ജീവിതത്തെ സ്നേഹിക്കാൻ തുടങ്ങി.

ലൗലി ബാബു തെക്കെത്തല ✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചാരണം നടത്തിയ പ്രതി പിടിയിൽ.

കൊല്ലം :പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചാരണം നടത്തിയ പ്രതി പിടിയിൽ. വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയത് ബിജെപിയുടെ പഞ്ചായത്ത് അംഗമാണെന്നാണ് വിവരം. കൊല്ലം പോരുവഴി...

പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.

ലഘു സമ്പാദ്യ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിന്റെ ഭാഗമായാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ വരുമാനത്തിന്റെ ഉറവിടം വെളിവാക്കുന്ന തെളിവ്...

ജൂലായ് ഒന്നുമുതൽ കൺസഷൻ കാർഡ് നിർബന്ധം.

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം. പ്ലസ് ടു വരെയുള്ളവര്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ കാര്‍ഡ് വേണ്ട. ഈ വര്‍ഷത്തെ കണ്‍സെഷന്‍ കാര്‍ഡ് മഞ്ഞ നിറത്തിലായിരിക്കും. വീട്ടിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും...

എൻ വി എസ് 01ന്റെ വിക്ഷേപണം വിജയകരം.

ജി പി എസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയെന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. വിക്ഷേപണ ശേഷിയുടെ കാര്യത്തിൽ ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജി എസ്...
WP2Social Auto Publish Powered By : XYZScripts.com
error: