17.1 C
New York
Saturday, September 30, 2023
Home US News വിജയത്തിന്റെ മണിനാദം മുഴക്കിക്കൊണ്ട് ‘ഒരുമയോടെ ഒരോണം.’

വിജയത്തിന്റെ മണിനാദം മുഴക്കിക്കൊണ്ട് ‘ഒരുമയോടെ ഒരോണം.’

ജയിംസ് ജോയി കല്ലറകാണിയിൽ

സെപ്റ്റംബർ 16ാം തീയതി സൗത്ത് ഫോർസിത് ഹൈസ്കൂളിൽ വെച്ച് അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ ‘അമ്മ’ഒരുമയൊടെ , സന്തോഷത്തോടെ ഓണം ആഘോഷിക്കുകയുണ്ടായി . തിങ്ങി നിറഞ്ഞ ജനാവലികൾക്കിടയിലൂടെ സുസ്മേര വദനനായി കടന്നു വന്ന മഹാബലിയെ കൊട്ടും കുരവയും ആർപ്പു വിളികളുമായി കയ്യിൽ പൂത്താലമേന്തിയ തരുണീമണികൾ സ്വീകരിച്ചു.വിവിധ വർണ്ണങ്ങളാൽ അലംകൃതമായ പൂക്കളവും മഹാബലിയുടെ വരവേല്പിന് മാറ്റുകൂട്ടി.

ചെണ്ടമേളങ്ങൾക്കും ആർപ്പുവിളികൾക്കുമൊപ്പം ചുവടുവെച്ചുകൊണ്ട് താലപ്പൊടിയുടെ അകമ്പടിയോടെ മുമ്പോട്ട് നീങ്ങിയ മഹാബലിയും, 8’ പൊക്കത്തിൽ രാജകീയ പ്രൗഢിയോടെ, നിറഞ്ഞ മനസ്സോടെ , ഓരോരുത്തരേയും വീക്ഷിച്ചുകൊണ്ട് അചഞ്ചലനായി നൽക്കുന്ന മറ്റൊരു മഹാബലിയുടെ രൂപവും കണ്ണിനു കുളിർമ്മ നൽകുന്ന കാഴ്ചയായിരുന്നു.

ഇതിനോടനുബന്ധിച്ചു നടത്തിയ വിഭവ സമർദ്ധമായ ഓണസദൃയും എടുത്തു പറയാതിരിക്കാനാവില്ല.

ഓണ സദൃക്കുശേഷം താളലയത്തോടെ ചുവടകൾവെച്ച് മനസ്സു നിറഞ്ഞാടിയ മെഗാതിരുവാതിരയും പഴയകാല ഓണത്തിന്റെ ഓർമ്മകളെ തൊട്ടുണർത്തി. തുടർന്നു നടന്ന സമ്മേളനത്തിലും കലാ പരിപാടികളിലും മുഖൃ അതിഥിയായി Madan Kumar Ghildiyal ( Acting Consul General in CGI ) ,guest of honor Kevin Thomas (New York State Senator)Alfred John (Forsyth County Commissioner) Curt Thompson,(Former Georgia Senator) ,Thomas T Oommen, Dominic Chackonal (RVP Foma)എന്നിവരും സ്പെഷൃൽ ഗസ്റ്റായി “പാടും പാതിരി “ എന്ന പേരിൽ അറിയപ്പെടുന്ന, കർണാട്ടിക് മ്യൂസിക്കിൽ പ്രഗൽഭനായ fr.Dr. പോൾ പൂവത്തിങ്കലും എത്തിയിരുന്നു.

അമ്മ പ്രസിഡന്റ്‌ ജയിംസ് ജോയി കല്ലറകാണിയിൽ പ്രധാന അതിഥികൾക്കും സന്നിഹിതരായ ഓരോ അംഗങ്ങൾക്കും സ്വാഗതമോതുകയും അതോടൊപ്പം തന്നെ ഓണത്തെക്കുറിച്ചും അമ്മയുടെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രൗഢ ഗംഭീരമായ ഒരു പ്രസംഗവും നടത്തുകയുണ്ടായി .

തുടർന്ന് അതി മനോഹരങ്ങളായ നൃത്തങ്ങൾ , ചെണ്ടമേളം , സമൂഹ ഗാനം, ട്രിക്സ് ആൻഡ് കിക്സ്, എന്നീ കലാപരിപാടി കൾ അരങ്ങേറുകയും , അതോടൊപ്പം തന്നെ സംഗീത ലോകത്തിന് മറക്കാനാകാത്ത ജോൺസൺ മാസ്റ്ററെ അനുസ്മരിക്കുകയും ചെയ്യുകയുണ്ടായി. റോഷേൽ മെറാൻഡസ് ഈ ഓണാഘോഷത്തിൽ പങ്കുകൊണ്ട ഓരോവൃക്തികൾക്കും നന്ദി പറഞ്ഞു.

ജയിംസ് ജോയി കല്ലറകാണിയിൽ

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സെപ്റ്റംബര്‍ 30 ലോക പരിഭാഷാ ദിനം (wrold translation day) 📚🌏✍ലാലു കോനാടീൽ

" എഴുത്തുകാർ ദേശീയ സാഹിത്യം സൃഷ്ടിക്കുന്നു.. വിവർത്തകർ ലോക സാഹിത്യം സൃഷ്ടിക്കുന്നു..." എല്ലാ വർഷവും സെപ്റ്റംബർ 30-ന് ആണ് അന്താരാഷ്ട്ര പരിഭാഷാ ദിനമായി ആഘോഷിക്കുന്നത്.. വിവർത്തകരുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ബൈബിൾ പരിഭാഷകനും മദ്ധ്യസ്ഥനായ വിശുദ്ധ...

പാട്ടിന്റെ പാലാഴിയിലെ അതുല്യ താരകങ്ങൾ (2) ബിച്ചു തിരുമല ✍ജലജ മധുസൂദനൻ

ബിച്ചു തിരുമല (1942 - 2021) കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമ്മിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, 'ശക്തി' എന്ന സിനിമയുടെ കഥയും...

‘മലയാള നോവൽ സാഹിത്യം’ (ഭാഗം – 9) ✍പ്രഭ ദിനേഷ്

'മലയാളി മനസ്സ്' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'മലയാള നോവൽ സാഹിത്യം' ത്തിന്റെ ഒമ്പതാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏 മലയാള നോവൽ സാഹിത്യത്തിലെ ആദ്യത്തെ ചരിത്രനോവലാണ് സി.വി. രാമൻപിള്ള യുടെ 'മാർത്താണ്ഡ വർമ്മ'. നോവലിസ്റ്റ് സി.വി....

🌹🌹യോഗമയ ക്ഷേത്രം (പാർട്ട്‌ -6) ✍ജിഷ ദിലീപ്, ഡൽഹി

ഈ ക്ഷേത്രം രാജ്യത്തിന്റെ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും ഭക്തരുടെ ആത്മീയതയുടെയും പ്രതീകമാണ്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഫാനും അതിൽ നിന്നും ഏതാണ്ട് നിലവിളക്ക് പോലുള്ള ഒരു വസ്തുവും തൂങ്ങിക്കിടക്കുന്നുണ്ട്. ഇവ ഒരേ...
WP2Social Auto Publish Powered By : XYZScripts.com
error: