17.1 C
New York
Sunday, June 4, 2023
Home US News ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് ന്യൂ ജേഴ്‌സിയിലേക്ക്; ഏപ്രിൽ 29ന് പുരസ്‌കാര നിശ

ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് ന്യൂ ജേഴ്‌സിയിലേക്ക്; ഏപ്രിൽ 29ന് പുരസ്‌കാര നിശ

ആതുര ചികിത്സാ രംഗത്ത് മികവ് തെളിയിച്ചവരെ ആദരിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് രൂപം കൊടുത്ത ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് വീണ്ടും അമേരിക്കയിലേക്ക് എത്തുകയാണ്. ഇന്ത്യ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലും പിന്നെ കഴിഞ്ഞ ഡിസംബറിൽ വൻ വിജയമായ ലോസ് ആഞ്ജലസ് എഡിഷന് ശേഷവും, ട്രൈ സ്റ്റേറ്റ് – ന്യൂ യോർക്ക് , ന്യൂ ജേഴ്സി, പെൻസിൽവേനിയ – മേഖലയിലെ മികച്ച ആരോഗ്യ പ്രവർത്തകരെയാണ് ഏഷ്യാനെറ്റ് ന്യൂസ് ആദരിക്കുന്നത്.

വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയനുമായി സഹകരിച്ചാണ് അവാർഡ് നിശ ഏപ്രിൽ 29 ന് ന്യൂ ജേഴ്സിയിലെ എഡിസണിലെ APA ഹോട്ടലിൽ വെച്ച് നടക്കുക. ശ്രീ പോൾ കറുകപ്പിള്ളിൽ (കേരള ടൈംസ് ) ആണ് ഇവന്റ് പാർട്ണർ. നിക്സൺ ജോർജ് (കണക്ഷൻസ് മീഡിയ) ആണ് ഇവന്റ് കോർഡിനേറ്റർ. ഇവരുടെ നിർണായക പിന്തുണ ട്രൈ സ്റ്റേറ്റ് എഡിഷന് കരുത്ത് പകരുന്നു.

ആരോഗ്യ രംഗത്തെ പ്രമുഖർ, ഇന്ത്യൻ അമേരിക്കൻ, മലയാളി സമൂഹത്തിലെ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിലാണ് ട്രൈ സ്റ്റേറ്റ് എഡിഷൻ പുരസ്കാരങ്ങൾ നൽകുക.

വടക്കേ അമേരിക്കയിൽ മികച്ച പ്രകടനം കാഴ്ചവച്ച സമൂഹത്തിന്റെ വിജയഗാഥകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് 2023 .

1) ആതുര സേവന രംഗത്തെ ആത്മാർത്ഥവും സമർപ്പിതവുമായ ശ്രമങ്ങളെ ലോകത്തെ അറിയിക്കുക

2) കോവിഡ് കാലത്ത് സമാനതകളില്ലാത്ത പ്രവർത്തനത്തിലൂടെ പൊതുസമൂഹത്തിന് ആശ്രയമായവരെ ആദരിക്കുക

ആരോഗ്യ പ്രവർത്തകരുടെ പരിശ്രമങ്ങളും ത്യാഗങ്ങളും ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് ഒരുക്കുന്നത്. ഇതിനായി ട്രൈ സ്റ്റേറ്റ് മേഖലയിലെ ആരോഗ്യ പ്രവർത്തകരിൽ നിന്ന് ഞങ്ങൾ സജീവ പങ്കാളിത്തം തേടുന്നു. ആരോഗ്യസംരക്ഷണത്തിലും സമൂഹത്തിലും അവര് നടത്തിയ ശ്രമങ്ങളെ അംഗീകരിച്ചുള്ള ഈ പുരസ്കാരം ലോകവുമായി പങ്കിടാൻ ഏഷ്യാനെറ്റ് ന്യൂസ് വഴി സഹായിക്കും.

അഞ്ചു വിഭാഗങ്ങളിലായാണ് ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് പുരസ്കാരം നൽകുന്നത്. ട്രൈ സ്റ്റേറ്റ് മേഖലയിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരായ അംഗീകൃത ആരോഗ്യ പ്രവർത്തകർ ക്ക്‌ മാത്രമാണ് പുരസ്കാരം.

CATEGORY 1
യൂത്ത്‌ ഐക്കൺ

മാനദണ്ഡം

1) പഠന കാലത്ത് പാഠ്യ- പഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ചവർ

2)ചുരുങ്ങിയ വർഷത്തിനുള്ളിൽ ആരോഗ്യമേഖലയിൽ നൽകിയ സംഭാവനകൾ

3) പ്രായം മുപ്പത് വയസ്സിൽ താഴെയായിരിക്കണം

4)സ്വയമോ , പൊതുജനങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പേര് നാമനിര്‍ദ്ദേശം ചെയ്യാം

CATEGORY 2
നേഴ്‌സ് ഓഫ് ദി ഇയർ

മാനദണ്ഡം

1) ട്രൈ സ്റ്റേറ്റ് മേഖലയിൽ ചുരുങ്ങിയത് 15 വർഷത്തെ പ്രവർത്തന പരിചയം

2) നേതൃത്വമികവ്

3)2020-21 കാലയളവിൽ മഹാമാരിക്കാലത്ത് നൽകിയ സംഭാവനകൾകൂടി പരിഗണിക്കും

4) സ്വയമോ , പൊതുജനങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പേര് നാമനിര്‍ദ്ദേശം ചെയ്യാം

CATEGORY 3
ഡോക്ടർ ഓഫ്‌ ദി ഇയർ

മാനദണ്ഡം

1)ട്രൈ സ്റ്റേറ്റ് മേഖലയിൽ ചുരുങ്ങിയത് 15 വർഷത്തെ പ്രവർത്തന പരിചയം

2) നേതൃത്വമികവ്

3)2020-21 കാലയളവിൽ മഹാമാരിക്കാലത്ത് നൽകിയ സംഭാവനകൾകൂടി പരിഗണിക്കും

4) സ്വയമോ , പൊതുജനങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പേര് നാമനിര്‍ദ്ദേശം ചെയ്യാം

CATEGORY 4
ലൈഫ് ടൈം അച്ചീവ്‌മെന്റ്

മാനദണ്ഡം

1) ട്രൈ സ്റ്റേറ്റ് മേഖലയിൽ 30വർഷത്തിൽ കൂടുതൽ പ്രവർത്തന പരിചയം

2)നേതൃപാടവ മികവ് കൂടി പരിഗണിക്കും

3)സ്വയമോ , പൊതുജനങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പേര് നാമനിര്‍ദ്ദേശം ചെയ്യാം

CATEGORY 5
നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർ

1) നഴ്സിംഗ് മാനേജ്‌മന്റ് മേഖലയിൽ നിർണായക സംഭാവനകൾ നൽകിയ ട്രൈ സ്റ്റേറ്റ് സംസ്ഥാനങ്ങളിലെ
അഡ്മിനിസ്ട്രേറ്റർ മാർ
2 ) ചുരുങ്ങിയത് അഞ്ചു വർഷത്തെ പ്രവർത്തന മികവ്

3 )സ്വയമോ , പൊതുജനങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പേര് നാമനിര്‍ദ്ദേശം ചെയ്യാം.

നോമിനേഷനുകൾ ഏപ്രിൽ 15 വരെ സ്വീകരിക്കും. Send entries to: hcanj @asianetnews.in

മികച്ച ജൂറി വിജയികളെ തെരഞ്ഞെടുക്കും. പ്രശസ്ത ഡോക്ടർമാരായ ഡോ: സുനിൽ കുമാർ, ഡോ: തോമസ് മാത്യു, ഡോ: സുൽഫി നൂഹ് , നഴ്സിംഗ് വിദഗ്ധരായ ഡോ: തങ്കം അരവിന്ദ്, ഷൈനി തൈപറമ്പിൽ എന്നിവരാണ് ജൂറി അംഗങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസിന്റെ ഔദ്യോഗിക ഉദ്യമമായ ഹെൽത്ത് കെയർ അവാർഡ് ദാന ചടങ്ങിന്റെ വിജയത്തിന് വേണ്ടി സീനിയർ അസ്സോസിയേറ്റ് എഡിറ്റർ അനിൽ അടൂർ, ഏഷ്യാനെറ്റ് ന്യൂസ് യു എസ് ചീഫ് ഡോ: കൃഷ്ണ കിഷോർ, ഏഷ്യാനെറ്റ് ന്യൂസ് യുഎസ് എ പ്രൊഡക്ഷൻ കോർഡിനേറ്റർമാരായ ഷിജോ പൗലോസ്, അലൻ ജോർജ് , അരുൺ കോവാട്ട് , ഫിലഡെൽഫിയയിലേ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിൻസെന്റ് ഇമ്മാനുവൽ എന്നിവരടങ്ങുന്ന ഒരു കോർ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് ഫൊക്കനയുടെ ആശംസകൾ.

മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍ 9,10,11 തീയതികളില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍, ടൈംസ് സ്ക്വയറിലെ മാരിയേറ്റ് മാർക്യുസ് ഹോട്ടലിൽ അരങ്ങുറുബോൾ അതിന് ഫൊക്കാനയുടെ ആശംസകൾ നേരുന്നു. അമേരിക്കയിൽ ആദ്യമായണ്...

സാവിത്രി ദേവി സാബു മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ആരംഭിച്ചു;കോഴിക്കോട്:കളിക്കളങ്ങൾക്ക് മൂല്യവത്തായ സംസ്ക്കാരമുണ്ടെന്ന് മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്.

കോഴിക്കോട് : ജയപരാജയങ്ങളെ സമചിത്തതയോടെ കാണാനുള്ള മൂല്യവത്തായ സംസ്ക്കാരം വളർത്തിയെടുക്കുന്ന ഇടമാണ് കളിക്കളങ്ങളെന്ന് സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ്. ജില്ല ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിൽ ഇരുപതാമത് സാവിത്രി...

പിന്നോട്ടെടുത്ത ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

നേമം (തിരുവനന്തപുരം): പിന്നോട്ടെടുത്ത സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. നേമം സ്റ്റുഡിയോ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് പളനി സ്വദേശി കതിര്‍വേല്‍ (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് രണ്ടരമണിയോടെയാണ്...

ക്ഷേമ പെൻഷൻ ജൂൺ 8 മുതൽ;വിതരണം ചെയ്യുന്നത് ഒരു മാസത്തെ പെൻഷൻ.

തിരുവനന്തപുരം: ജനങ്ങൾക്ക് ആശ്വാസ‍മാകാൻ മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി കേരളാ സ‍ർക്കാ‍ര്‍. സാമ്പത്തിക പ്രതിസന്ധിയെ തുടർ‍ന്ന് മൂന്ന് മാസത്തെ പെൻഷനാണ് മുടങ്ങിക്കിടക്കുന്നത്. ഇതിൽ ഒരു മാസത്തെ പെൻഷൻ ജൂൺ 8 മുതൽ...
WP2Social Auto Publish Powered By : XYZScripts.com
error: