17.1 C
New York
Monday, May 29, 2023
Home Literature ജീവനുകൾ രക്ഷിക്കുന്നവരുടെ ജീവൻ ആര് രക്ഷിക്കും.

ജീവനുകൾ രക്ഷിക്കുന്നവരുടെ ജീവൻ ആര് രക്ഷിക്കും.

എം.തങ്കച്ചൻ ജോസഫ്.✍

കൊട്ടാരക്കരയിൽ രോഗിയായി വന്നു യുവ ഡോക്ടർ വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിരവധി ദുരൂഹതകൾ ഇനിയും ബാക്കി നിൽക്കുന്നു. ഇവ നീക്കേണ്ട ബാധ്യതപൊലീസിനാണ്. അതുകൊണ്ട് തന്നെ ഈ കേസിൽ ഒരു ഉന്നതതല അന്വേഷണം അനിവാര്യതയായി നിലനിൽക്കുന്നു.

കാലിലും മുഖത്തും മുറിവുമായി എത്തുന്ന ഒരു രോഗിയെ അതും ഒരു ആൽഹഹോളിക്ക് അഡിക്റ്ററായ ഒരാളെ, അത്തരമൊരു സാഹചര്യത്തിൽ ശുശ്രൂക്ഷിക്കുക സാധാരണ ഗതിയിൽ ഒരു കൂട്ടായ പരിശ്രമമാണ്. അതായത് അറ്റന്റേഴ്‌സും നേഴുമാരും കൂടെയുണ്ടാകും. ഇവിടെ ഈ കേസിൽ ചില ദൃശ്യങ്ങളിൽ നിന്നും (പ്രതി തന്നെ പകർത്തിയതെന്നു പറയപ്പെടുന്നു) വ്യക്തമാകുന്നത് സഹപ്രവർത്തകരുടെ സാന്നിദ്ധ്യം ഉണ്ടെന്നു വ്യക്തമാക്കുന്നുവെങ്കിലും പിന്നീട് ഡോക്ടർ ഒറ്റപ്പെട്ട് പോകുവാനുണ്ടായ സാഹചര്യമെന്താണ്?
കൂടാതെ ഈ പ്രതി ഹോസ്പിറ്റലിൽ വരുന്ന സമയത്ത് ഒരു കേസിലെ വാദിയായിട്ടാണ് വരുന്നതെന്ന് പോലീസ് പറയുന്നു. എങ്കിൽ ആ കേസിന്റെ സാഹചര്യമെന്താണ്? പ്രതി ഉന്നയിച്ച കേസിലെ പ്രതികൾ ആരെല്ലാമെന്ന് പോലീസ് കണ്ടെത്തിയതായി പറയൂനിന്നില്ല. അഥവാ ഇയാൾ ഹോസ്പിറ്റലിൽ എത്തുന്നതിനു മുമ്പ് ഇയാളെ ആരാണ് ആക്രമിച്ചതെന്നോ എങ്ങിനെ ഇയാൾക്ക് മുറിവ് ഉണ്ടായി എന്നോ വ്യക്തമല്ലാത്ത സാഹചര്യത്തിൽ സംഭവത്തിന്റെയും പ്രതിയുടെയും ബാക്ക് രൗണ്ട് പരിശോധിക്കേണ്ടതുണ്ട്. ഇയാളെ ഹോസ്പിറ്റലിൽ കൊണ്ടുവരുന്ന സമയത്ത് ഇയാളുടെ മദ്യപാനവസ്ഥപരിഗണിച്ച് പോലീസ് ആശുപത്രി ജീവനക്കാർക്ക് സുരക്ഷാ കരുതൽ സ്വീകരിക്കേണ്ടതായിരുന്നു എന്നകാര്യത്തിൽ സംശയമില്ല.

ഈ സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധവും ആവശ്യവും ന്യായമാണെന്നു കാണാം. ഇത്തരം സാഹചര്യങ്ങളിൽ ആശുപത്രികളിൽ എത്തിക്കുന്ന രോഗികളെ, ആശുപത്രിജീവനക്കാർക്കോ,അവിടെയുള്ള മറ്റു രോഗികൾക്കോ യാതൊരുവിധ സുരക്ഷാഗ്യാരണ്ടിയുമില്ലാതെയാണ് ഇപ്പോഴും പല ഹോസ്പിറ്റലുകളിലും കൈകാര്യം ചെയ്യുന്നത്. ഒരു വൈലന്റേഷൻ ഉണ്ടായില്ലെങ്കിൽ പ്പോലും ഇത്തരം അവസ്ഥകൾ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ് ഈ ലേഖകനും.

സംഭവ സമയത്തെ ദൃസാക്ഷികളുടെ വിവരണങ്ങളിൽ നിന്നും, ആക്രമണങ്ങൾ കഴിഞ്ഞു പോലീസ് വന്നപ്പോൾ പ്രതി ശാന്തനായി എന്നു പറയുന്നു.അപ്പോൾ ഇവിടെ പറയുന്ന ഇയാളുടെ മാനസിക വൈകല്യങ്ങൾ സംശയിക്കപ്പെടുന്നതാണ്.മാനസിക അസ്വാദ്ധ്യം ഉള്ള ഒരാൾ പോലീസിനെ തിരിച്ചറിയുന്നതെങ്ങിനെ? ഇത്തരം ദുരൂഹതകൾ ഈകേസിൽ ഉള്ളതിനാൽ ഒരു സമഗ്ര അന്വേഷണവും തുടർന്ന് ഹോസ്പിറ്റലുകളിൽ ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും മുൻകരുതലുകളെക്കുറിച്ചും നടപടികൾ ആരോഗ്യവകുപ്പും അടിയന്തരമായി കൈക്കൊള്ളേണ്ടതുണ്ട്. ജീവനുകൾ രക്ഷിക്കുന്നവരുടെ ജീവനും വിലപ്പെട്ടതാണല്ലോ.
🌹
എം.തങ്കച്ചൻ ജോസഫ്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇടിവെട്ടി മഴ വ്യാഴാഴ്ച വരെ പെയ്യും; ഇന്ന് നാലു ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന്...

ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം; പുറംമോടി മാത്രമേ ഉള്ളൂവെന്ന് വിമർശനം.

അഹമ്മാബാദ്: കനത്ത മഴയിൽ ചോർന്നൊലിച്ച് ഐ.പി.എൽ ഫൈനലിന് വേദിയാകുന്ന ഗുജറാത്തിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്....

‘ഐപിഎല്‍ ഫൈനലില്‍ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’; വൈറലായി ‘ജയ് ഷാ’യുടെ ട്വീറ്റ്.

ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം മാറ്റിയത്. എന്നാല്‍ ഇന്നും കനത്ത മഴ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് മരണപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. പരാതിക്കാരിയായ തന്റെ ഭാര്യയെ...
WP2Social Auto Publish Powered By : XYZScripts.com
error: