17.1 C
New York
Friday, July 1, 2022
Home US News മഹാ സാമ്രാജ്യമായി മാറുവാനുള്ള റഷ്യയുടെ മങ്ങാത്ത വ്യാമോഹം

മഹാ സാമ്രാജ്യമായി മാറുവാനുള്ള റഷ്യയുടെ മങ്ങാത്ത വ്യാമോഹം

(കോര ചെറിയാൻ)

 

ഫിലാഡൽഫിയ, യു.എസ്.എ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ വർഷങ്ങളായുള്ള ദുർമോഹത്തിന്റെ തുടക്കമായി ഫെബ്രുവരി മാസം 22ന് അയൽ രാജ്യമായ യുക്രൈന്റെ മേൽ സത്യമോ അസത്യമോ ആയ ആരോപണങ്ങൾ ഉന്നയിച്ചു. യുദ്ധം പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഫെബ്രുവരി 23ന് ശക്തമായ മുന്നറിയിപ്പോ ഭീഷണിയോ ചെയ്യാതെ സൗമ്യമായി ആക്രമണം ഉടനെ അവസാനിപ്പിക്കണമെന്നും യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ഭീകരമായിരിയ്ക്കുമെന്നും പരസ്യമായും ഡിപ്ലോമാറ്റിക്ക് ചാനലിൽ കൂടിയും ആവശ്യപ്പെട്ടെങ്കിലും ആക്രമണം ശമനമില്ലാതെ തുടരുന്നു. യുക്രൈൻ കയ്യേറ്റത്തെ അമേരിയ്ക്കു പരസ്യമായി പ്രതിരോധിയ്ക്കുമെന്നുള്ള ശക്തമായ ഭീഷണിയോടുള്ള പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിൽ റഷ്യൻ സൈന്യത്തെ പുടിൻ പിൻവലിയ്ക്കുവാനുള്ള സാധ്യത ഉണ്ടായിരുന്നു.

അമേരിയ്ക്കയോ നോർത്ത് അറ്റ്ലാന്റിക്ക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോനോ ഇടപെട്ടാൽ യുക്രൈന്റെ മേൽ ന്യൂക്ലിയർ ബട്ടൻ അമർത്തുവാനുള്ള സാദ്ധ്യതകൾ ഉള്ളതായി പുടിന്റെ ഫോറിൻ പോളിസി അഡ്വൈസർമാർ സംശയിക്കുന്നതായി മാർക്സിസ്റ്റ് ലെനിനിസ്റ്റ് ലോ പ്രൊഫസർ അലക്സാണ്ടർ ഫിന്നഗൻ വെളിപ്പെടുത്തി.

ആക്രമണം ആരംഭിച്ചു ഒരുമാസം കഴിഞ്ഞു റഷ്യൻ പ്രതിരോധ മന്ത്രാലയം മാർച്ച് മാസം 25ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ 1351 റഷ്യൻ സൈനികർ മരിച്ചതായും 3823 സൈനികർ മുറിവേറ്റതായും 14,000ത്തിലധികം യുക്രൈൻ പട്ടാളക്കാർ മരിച്ചതായും പറയുന്നു. യുക്രൈന്റെ തലസ്ഥാനമായ കീവ് ആക്രമിച്ചു കയ്യടക്കുവാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് കിഴക്കൻ പ്രദേശങ്ങളിൽ നടത്തിയ റഷ്യൻ ആക്രമണത്തിൽ ഇരുരാജ്യങ്ങളിലേയും സേനകളുടെയും സിവിലിയൻസിന്റെയും കൃത്യമായ മരണനിരക്ക് വെളിപ്പെടുത്തുവാൻ താമസം നേരിടുന്നതിൽ മാദ്ധ്യമങ്ങളും ലോകരാഷ്ട്രങ്ങളും പരിഭവിയ്ക്കുന്നുണ്ട്. ശക്തമായ യുദ്ധക്കെടുതികൾ അനുഭവിക്കുന്ന യുക്രൈന് സന്ധിസംഭാഷണത്തിനോ വെടിനിറുത്തലിനോ ആയ പ്രവണതകൾ കാര്യമായി കാണുന്നില്ല.

ലോകത്തിലെ രണ്ടാം ശക്തിയായ റഷ്യയോട് പടവെട്ടി സുദീർഘമായ കാലഘട്ടം കഴിയാമെന്നുള്ള യുക്രൈന്റെ ആവേശം അനുകരണീയമായി അനുഭവപ്പെടുന്നില്ല. 44 വയസ്സുള്ള യുവ പ്രസിഡന്റ് വോളാഡിമർ സെലെൻസ്കിയുടെ നേതൃത്വവും ധീരതയും സ്വരാജ്യ സ്നേഹവും അഭിനന്ദനീയമാണെങ്കിലും യുക്രൈന്റെ സുദീർഘമായ സുരക്ഷിതത്വത്തിനുവേണ്ടി നാറ്റോയിലോ യൂറോപ്യൻ യൂണിയനിലോ ആക്റ്റീവായ അംഗത്വം സ്ഥാപിതമായി നിറുത്താമായിരുന്നു. അപൂർവ്വം ചില രാജ്യങ്ങൾ ലളിതമായ ആയുധ സഹായം മാത്രം ചെയ്യുന്നു. ഇൻഡ്യയടക്കം അനേകം രാജ്യങ്ങൾ കണ്ണീർ കണങ്ങൾ വീഴ്ത്തി സഹതാപ സന്ദേശങ്ങൾ അയയ്ക്കുന്നുണ്ട്.

യുക്രൈന്റെ 2008-ന്റെ പാർലമെന്റ് സമ്മേളനത്തിൽ നാറ്റോ അംഗത്വ ചിന്താഗതി മരവിപ്പിച്ചശേഷം ചേരിചേരാനയത്തിൽ നിലകൊണ്ടു. റഷ്യൻ ചരിത്രത്തിൽ 13-ാം നൂറ്റാണ്ടിലെ മൻഗോൾസ് ആക്രമണവും 1812-ലെ നെപ്പോളിയനുമായുള്ള യുദ്ധവും 1941-ലെ രണ്ടാം ലോകമഹായുദ്ധത്തിൽ അഡോൾഫ് ഹിറ്റ്ലറിന്റെ കയ്യേറ്റവും ഒഴികെ സൈനീക ഭീഷണിയോ ആക്രമണമോ നടത്തിയതായ രേഖകൾ ഇല്ലാത്തതിനാലും മുൻ റഷ്യൻ നേതാക്കളിൽനിന്നും യുക്രൈനുമേൽ സമാധാന സമീപനമായതിനാലും യുദ്ധസന്നാഹങ്ങൾ കാര്യമായി കരുതിയിരുന്നില്ല.

യൂറോപ്പിലെ വെറും 26.38 ലക്ഷം ജനങ്ങളുള്ള നാറ്റോ മെമ്പറും ദരിദ്ര രാജ്യവുമായ മാൾഡോവയെ റഷ്യ ആക്രമിച്ചാൽ മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിനുള്ള സാദ്ധ്യതകൾ വർദ്ധിയ്ക്കുകയാണ്. മാൾഡോവിയൻ പ്രധാനമന്ത്രിയും പ്രസിഡന്റും അടക്കം പകുതിയിലധികം മാൾഡോവിയൻ റുമാനിയൻ പൗരന്മാരാണ്. റുമാനിയൻ ഭരണഘടനയിലെ ആർട്ടിക്കിൾ 5-ൻ പ്രകാരം സ്വന്തം പൗരന്മാർ കൊല്ലപ്പെട്ടാൽ നാറ്റോയും യൂറോപ്യൻ യൂണിയനും തീർച്ചയായും ഇടപ്പെട്ടു റഷ്യൻ സൈന്യവുമായി യുദ്ധമാരംഭിയ്ക്കും റഷ്യയെ രണ്ടാം ലോകമഹാശക്തിയായി ഇൻഡ്യൻ ജനത വീക്ഷിക്കുന്നത് ഒരു പരിധിവരെ സത്യമെങ്കിലും യൂറോപ്യൻ മേഖലയിൽ യൂറോപ്യൻ യൂണിയനോടും നാറ്റോ ഫോഴ്സിനോടും നേരിട്ടു വിജയിക്കുക സുതാര്യമായി തോന്നുന്നില്ല. റഷ്യൻ ആധിപത്യം സ്ഥാപിക്കുവാൻ വേണ്ടി യുക്രൈൻ ജനതയ്ക്ക് റഷ്യൻ പാസ്പോർട്ട് കൊടുക്കുവാൻ തുടങ്ങിയതായി എ. പി. റിപ്പോർട്ട് ചെയ്തു. റഷ്യൻ ആക്രമണം പരാജയപെടുന്നയുടനെതന്നെ യുക്രൈനും മാൾഡോവയും റഷ്യൻ സൈന്യം ആക്രമിച്ചു കയ്യടക്കിയ സ്ഥലത്തേയ്ക്കുള്ള ഗതാഗതം നിരോധിച്ചു സ്വതന്ത്ര മേഖലകളിൽ വീണ്ടും ജനായത്ത ഭരണം ആരംഭിയ്ക്കണമെന്ന ആഗ്രഹം യൂറോപ്യൻ ജനതയിൽ ശക്തമായി ഉള്ളതായും എ.പി വെളിപ്പെടുത്തി

റഷ്യൻ ആക്രമണത്തിൽ അനുദിനം 60 മുതൽ 100 വരെ യുക്രൈൻ സൈനികർ ദാരുണമായി കൊല്ലപ്പെടുന്നതായി എ.പി. റിപ്പോർട്ടു ചെയ്യുന്നു. യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും 144 കിലോമീറ്റർ ദൂരത്തായുള്ള സിറ്റോമിർ മിലിട്ടറി സെമിത്തേരിയിൽ മാത്രം പ്രതിദിനം 40-ലധികം ശവങ്ങൾ മറവു ചെയ്യുന്നു. സ്വയംപര്യാപ്തതയ്ക്കും സുരക്ഷിതത്വത്തിലും സമാധാനത്തിലും കഴിഞ്ഞുകൂടിയ യുക്രൈനിൽ റഷ്യയുടെ ആക്രമണത്തിലൂടെ ഉണ്ടായ വ്യതിയാനങ്ങൾ അത്ഭുതമായി അറിയപ്പെടുന്നു.

മെയ്മാസാന്ത്യത്തിൽ റഷ്യൻ ശതകോടീശ്വരൻ റോമൻ അബ്രാമോയിച്ചും, യുക്രൈൻ സമാധാന സന്ധിസന്ദേശകരും കീവ് സന്ദർശനത്തിനുശേഷം വിഷബാധ ഏറ്റതായ ലക്ഷണങ്ങൾ.

പ്രകടിപ്പിച്ചതായി യു.എസ്സി.ലെ ഡള്ളാസ് സ്വദേശി ട്രയൽ ആന്റ് അപ്പിലേറ്റ് കൗൺസിലർ ബ്രന്റ് കൂപ്പർ തന്റെ വാട്ട്സാപ്പിലൂടെ വെളിപ്പെടുത്തി. റഷ്യൻ യുക്രൈൻ സംഘട്ടനത്തിന്റെ പര്യവസാനം ആഗ്രഹിയ്ക്കാതെ സന്ധിസംഭാഷണത്തെ അട്ടിമറിയ്ക്കാൻ റഷ്യൻ സ്വാർത്ഥബുദ്ധിക്കാരും ദുരഭിമാനികളും കഠിനപ്രവർത്തനങ്ങൾ നടത്തുന്നതായും റഷ്യൻ എക്കണോമി തകരുന്നതായും റൂട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

(കോര ചെറിയാൻ)

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: