ദുബായ്: യുഎഇ മലയാളി ക്രീയേറ്റീവ് ഡിസൈൻനേഴ്സ് സംഘടനയായ ” വര ” സംഘടിപ്പിക്കുന്ന ആർടെക്സ് 2023 ൻ്റെ പോസ്റ്റർ പ്രകാശനം ദുബൈയിൽ നടന്നു.
യുഎഇ യിൽ ജോലി ചെയ്യുന്ന മലയാളി ഡിസൈനർമാരുടെ കൂട്ടായ്മയാണ് ” വര “. വിവിധ വിഷയങ്ങളിലുള്ള ശിൽപശാലകൾ, ലൈവ് പെയിന്റിംഗ്, വിഷ്വൽ ഈസി കൗണ്ടർസ്, ഫൺ ആൻഡ് എന്റർടൈമെന്റ് എന്നീ പരിപാടികളോടുകൂടിയാണ് ആർടെക്സ് 2023 ആഘോഷിക്കുന്നത്. ഈ രംഗത്ത് ജോലി തേടി എത്തിയവർക്കും പുതുതായി ജോലിയിൽ പ്രവേശിച്ചവർക്കും ഉപകാരപ്പെടുന്ന ക്ലാസ്സുകൾക്ക് യുഎഇ യിലെ പ്രശസ്ത കലാകാരൻമാർ നേതൃത്വം നൽകും. 2023 മാർച്ച് 5 ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ ദുബായിലെ ഗൾഫ് മോഡൽ സ്കൂളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്.
ഹിറ്റ് എഫ് എം ആർ ജെ ഫസ് ലു മുഖ്യ അതിഥിയായ ചടങ്ങിൽ ക്രിയേറ്റീവ് ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷ്, കാലിഗ്രാഫർ ഖലീലുള്ള ചെമ്മനാട്, ഡിജിറ്റൽ ആർട്ടിസ്റ്റ് ജിയോ ജോൺ മുള്ളൂർ, മ്യൂസിഷൻ അനൂപ് മുരളീധരൻ , മ്യൂറൽ ആർട്ടിസ്റ്റ് രമ്യ അഭിലാഷ് എന്നിവർ പങ്കെടുത്തു. സംഘടനാ കോഓർഡിനേറ്റർ സജീർ ഗ്രീൻ ഡോട്ട് പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. കൂടാതെ സംഘാടകരായ ജിബിൻ, അൻസാർ, റിയാസ് സ്ക്രാപ്പ് മല്ലു, യാസ്‌ക്ക് ഹസ്സൻ , മുബീൻ, ഷമീം, നിസാർ, അഭിലാഷ് , നൗഫൽ എന്നിവരും സന്നിഹിതരായിരുന്നു.
റിപ്പോർട്ടർ,
രവി കൊമ്മേരി,
യുഎഇ.