നവധാന്യങ്ങൾ തുടർച്ച: 8. ഗോതമ്പ് :-
ലോക ജനസംഖ്യയിൽ മൂന്നിൽ രണ്ടു ഭാഗത്തിന്റെ മുഖ്യാഹാരം ഗോതമ്പാണ്. അരി കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ കഴിക്കുന്നത് ഗോതമ്പ് കൊണ്ടുണ്ടാക്കിയ ഉല്പന്നങ്ങളാണ്. അരിയും ഗോതമ്പും താരതമ്യം ചെയ്യുമ്പോൾ ഗോതമ്പിലാണ് കൂടുതൽ പോഷക മൂല്യങ്ങൾ അടങ്ങിയിരിക്കുന്നത്. പല്ലിന്റെയും എല്ലിന്റെയും രോമത്തിന്റെയും വളർച്ചയ്ക്ക് ആവശ്യമായ പോഷക വസ്തുക്കൾ ഗോതമ്പിൽ അടങ്ങിയിട്ടുണ്ട്. ഊർജ്ജവും ഗോതമ്പിൽ വേണ്ടുവോളമുണ്ട്.
ഇന്ത്യ, ബ്രിട്ടൻ, ചൈന, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളിൽ ഗോതമ്പ് സമൃദ്ധിയായി വളരുന്നു.
ഔഷധം :-
1- വാതം, പിത്തം എന്നീ അസുഖങ്ങൾ ഗോതമ്പ് സ്ഥിരമായി ഭക്ഷിക്കുന്ന വരിൽ കാണില്ല.
2- ശോധന: – സൂജി ഗോതമ്പു കൊണ്ടുള്ള കഞ്ഞി നിത്യവും കഴിച്ചാൽ കൃത്യമായ ശോധന കിട്ടും.
3 – ഉന്മേഷം :- ഒരു പിടി ഗോതമ്പ് മൺപാത്രത്തിൽ വറുത്തെടുത്ത് പൊടിച്ച് അതിൽ ആവശ്യത്തിന്ന് വെള്ളം ചേർത്ത് കാച്ചി പാലും പഞ്ചസാരയും ചേർത്ത് കഴിക്കുന്നത് ശരീരത്തിന് ഉന്മേഷവും ഓ ജസ്സും ലഭിക്കുവാൻ സഹായിക്കും.
4-ആമവാതം :- ഗോതമ്പ് വറുത്ത് പൊടിച്ച് അല്പം തേനും ചേർത്ത് കഴിക്കുന്നത് ആമവാത രോഗികളുടെ വേദന ശമിപ്പിക്കും.
5 – പ്രമേഹം :- ഗോതമ്പു കൊണ്ടുണ്ടാക്കിയ ആഹാരം പ്രമേഹ രോഗികൾക്ക് വളരെ ഗുണകരമാണ്. അരിയാഹാരത്തെ അപേക്ഷിച്ച് ഗോതമ്പിൽ പ്രോട്ടീൻ വളരെ കൂടുതലാണ്. അതുകൊണ്ട് ഗോതമ്പ് വളരെ കുറച്ച് കഴിച്ചാൽ മതി.
ഗോതമ്പ് ദഹിക്കാൻ സമയമെടുക്കും അതുകൊണ്ട് ഗോതമ്പിലെ പഞ്ചസാര വളരെ സമയമെടുത്തേ ശരീരത്തിൽ കയറുകയുള്ളു. അരിയാഹാരം കഴിക്കുമ്പോൾ ദഹന സമയം വളരെ കുറച്ച് മതി . അതിനാൽ അരിയിലെ പഞ്ചസാര ശരീരത്തിൽ പെട്ടന്ന് കയറുന്നത് പ്രമേഹരോഗം വർദ്ധിക്കാനിടയാക്കും.
6- അമിത ആർത്തവം :- ഈ അസുഖമുള്ളവർ ഗോതമ്പ് കഞ്ഞി പതിവായി കഴിച്ചാൽ മതി.
ഗോതമ്പിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഉല്പന്നങ്ങൾ :- ആട്ട, മൈദ, സൂജി റവ, കഞ്ഞി റവ. ഇതിൽ മൈദയിൽ യാതൊരു വിധ പോഷകവും അടങ്ങിയിട്ടില്ല. മൈദ പശപോലെ ഒട്ടിപ്പിടിക്കുന്നതും ശരീരത്തിന്ന് ദോഷം ചെയ്യുന്നതുമാണ്.
തുടരും..
✍ തയ്യാറാക്കിയത്: അശോകൻ ചേമഞ്ചേരി