കൂൺ (Mushroom)
മഴക്കാലത്ത് ചപ്പുചവറുകളിലും പൂതൽ പിടിച്ച മരത്തടികളിലും നനഞ്ഞ മരങ്ങൾ , പഴകിയ വൈക്കോൽ , കരിമ്പിൻ ചണ്ടി , ഉണങ്ങിക്കിടക്കുന്ന പഴക്കം ചെന്ന ചാണകക്കൂട്ടം, ഉണങ്ങിയ മുളക്കൂട്ടം, പഴയ പുരത്തറ എന്നിവിടങ്ങളിലെല്ലാം പല രൂപത്തിലും , വലുപ്പത്തിലുമുള്ള കൂൺ കണ്ടുവരുന്നു.
ഭാരത സൗ സ്ക്കാരത്തോളം പഴക്കമുണ്ട് കൂണിന് . ഋഗ്വേദത്തിൽ കൂണിനെപ്പറ്റി പരാമർശമുണ്ട്. കൂണുകൾ പല വിധമുണ്ട്. അരിക്കൂണ്, പന്നിക്കൂണ്, വെട്ടിക്കൂണ് , വെള്ളാരംകൂണ്, പാമ്പൻ കൂണ്, ചിപ്പിക്കൂണ്, പറമ്പൻ കൂൺ എന്നിങ്ങനെ പോകുന്നു കൂണിന്റെ പേരുകൾ .
കൂണിന്റെ പ്രാധാന്യം കണക്കിലെടുത്ത് സർക്കാർ സഹായത്തോടെ കൂൺ കൃഷി പ്രോത്സാഹിപ്പിച്ചു വരുന്നുണ്ട്. ആധുനീക രീതിയിൽ കൂൺ ലാഭകരമായ തോതിൽ കൃഷി ചെയ്യാൻ പഠിപ്പിക്കുകയും സാമ്പത്തിക സഹായം നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആധുനീക വൈദ്യശാസ്ത്രം , പെൻസിലിൻ കണ്ടുപിടിച്ചതു് കൂണിൽ നിന്നാണ്. കൂണിൽ അടങ്ങിയിരിക്കുന്ന പെൻസിലിയം, നോട്ടാടുണിൽ നിന്നാണ് പെൻസിലിൻ കണ്ടുപിടിച്ചതും. അലക്സാണ്ടർ ഫ്‌ളെമിങ്ങ് എന്ന ശാസ്ത്രജ്ഞൻ ആണ് കൂണിലെ പൂപ്പൽ വർഗ്ഗത്തിൽ നിന്നും ഈ ഔഷധം വേർതിരിച്ചെടുത്തതു്.
കൂണിൽ ഭൂരിഭാഗവും (80 ശതമാനം) ജലാംശമാണ്. ചില കൂണിൽ ഫോസ്ഫറസ് കൂടുതലുണ്ടാവും ഇവ നല്ല ഇരുട്ടിൽ പ്രകാശിക്കും കൂൺ രണ്ടു തരമുണ്ട്. വിഷമുള്ളതും വിഷമില്ലാത്തതും. ഇത് , തിരിച്ചറിയാൻ പ്രയാസമാണ്. ശുദ്ധമായ മഞ്ഞൾപ്പൊടി കലക്കിയ വെള്ളത്തിൽ ഒരു മണിക്കൂർ ഇട്ടു വെച്ചാൽ കൂണിലെ വിഷാംശം നീക്കം ചെയ്യാം
ഔഷധ ഗുണം :
അമിനോ ആസിഡുകളുടെ കലവറയായ കൂണിൽ ധാരാളം പോഷകാംശങ്ങളുണ്ട്. മാംസ്യാഹാരങ്ങളിലുള്ള തിനെക്കാൾ വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്. മാംസാഹാരം പാകം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന അതേ മസാലകൾ ചേർത്ത് ഉണ്ടാക്കിയാൽ ഇറച്ചിക്കറിയുടെ രുചിയിൽ ഇത് കഴിക്കാം
കൂണിൽ അന്നജം കുറവായതിനാൽ ഹൃദ്രോഗികൾക്കും പ്രമേഹ രോഗികൾക്കും ഉത്തമമായ ഭക്ഷണമാണ്. വിഷക്കൂൺ കഴിച്ചാലുള്ള ദോഷത്തിന് പച്ച മഞ്ഞളും, കറിവേപ്പിലയും ചതച്ചിട്ട് വെള്ളം തിളപ്പിച്ച് പലവട്ടം കഴിക്കണം
കേരളത്തിൽ 37 തരം കൂണുകൾ കണ്ടുവരുന്നു. ഇതിൽ രണ്ടുതരം കൂണുകളെയാണ് സർക്കാർ തലത്തിൽ കൃഷി ചെയ്യാൻ പഠിപ്പിക്കുന്നത്. പച്ചക്കറി ഇറച്ചി – എന്ന പേരിൽ കൂണിനെ അറിയപ്പെടുന്നത് ഇറച്ചിമസാല ചേർത്ത് പാകം ചെയ്യാം എന്നുള്ളതു കൊണ്ടാണ്. ഊർജ്ജം , പ്രോട്ടീൻ എന്നിവ കൂണിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതൊരു ഹെൽത്ത് ഫുഡ്ഡായി കണക്കാക്കാം. ഇതിന്റെ നിരന്തര ഉപയോഗം കൊണ്ട് നശിച്ചു പോയ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുവാൻ കഴിയും. പ്രമേഹ രോഗികളും കാൻസർ രോഗികളും കൂൺ പാകം ചെയ്ത് കഴിക്കുന്നത് വളരെ നല്ലതാണ്.
കീമോ കഴിഞ്ഞ കാൻസർ രോഗികൾക്ക് കൂൺ കഴിക്കുന്നതു് കോശങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തും. കോശ പുനർജ്ജീവനത്തിനു തകുന്ന ഫൈബർ (നാര്) കൂണിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നാര് അടങ്ങിയിട്ടുള്ള ഭക്ഷണം ധാരാളം കഴിക്കുന്നതു കൊണ്ട് ദഹറം സാവകാശമാണ് നടക്കുക. ഭക്ഷണത്തിലടങ്ങിയിട്ടുള്ള ഷുഗർ സാവകാശത്തിലെ ശരീരത്തിൽ പ്രവേശിക്കുകയുള്ളൂ.
കൂൺ ഉണക്കി സൂക്ഷിക്കാം:
ഒരു വർഷം വരെ ഇങ്ങനെ വെക്കാവുന്നതാണ്. ആവശ്യം വരുമ്പോൾ 10 മിനിറ്റ് വെള്ളത്തിൽ വെച്ചാൽ കൂൺ പഴയ പടിയായി. കൂൺ ഉണക്കിപ്പൊടിച്ച് കറികളിൽ ചേർത്തും ഗോതമ്പ് മാവിൽ ചേർത്തും കഴിക്കാം. കൂൺ അച്ചാറുണ്ടാക്കാനും ഉപയോഗിക്കാം. ജീവിത ശൈലീ രോഗങ്ങളെ തടഞ്ഞു നിർത്താൻ കഴിയുന്ന കൂണിന് ഇന്നും സമൂഹത്തിൽ വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല എന്നത് ഒരു സത്യമാണ്.
വിഷമുള്ള കൂൺ ശുദ്ധി ചെയ്യാതെ കഴിച്ചാൽ അല്പ സമയം മോഹാലസ്യ മുണ്ടാകും.
തയ്യാറാക്കിയത്: അശോകൻ ചേമഞ്ചേരി✍