17.1 C
New York
Sunday, May 28, 2023
Home Special അറിവിൻ്റെ മുത്തുകൾ- 43 - ഗാനപതിയായ ഗണപതി ✍പി. എം.എൻ. നമ്പൂതിരി

അറിവിൻ്റെ മുത്തുകൾ- 43 – ഗാനപതിയായ ഗണപതി ✍പി. എം.എൻ. നമ്പൂതിരി

പി. എം.എൻ. നമ്പൂതിരി✍

ഗണങ്ങളുടെ പതി മാത്രമല്ല,
ഗാനപതി കൂടിയാണ് ഗണപതി.

ആദി ശബ്ദമായ – ആദി നാദമായ – ഓങ്കാരവടിവിലാണല്ലോ വിഘ്നേശ്വരന്റ സ്വരൂപം തന്നെ. ഓങ്കാര ശബ്ദത്തിത്തിന്റെ സന്തതിയാണ് സംഗീതമെന്ന് പറയാം.
ഗണപതിഭഗവാന് സംഗീതത്തിൽ അഗ്രിമ സ്ഥാനം കൽപ്പിക്കപ്പെട്ടി രിക്കുന്നു.

സപ്തസ്വരങ്ങളിൽ “ധൈവതത്തിന്റെ അധിദേവനാണ് ഗണപതി.
ഉച്ഛിഷ്ട ഗണപതി സർവ്വദാ വീണാ ധാരിയാണ്.

ശ്രീദീക്ഷിതരുടെ കീർത്തനങ്ങളി ലും,മറ്റും 32 രൂപങ്ങളിലുള്ള ഗണപതിമാരെകുറിച്ച് പറയുന്നുണ്ട്. ഈ കൃതികളിലൂടെ വിവിധ സംഗീ തോപകരണങ്ങൾ വായിക്കുന്ന വിനായകന്മാരെ നമുക്ക് കാണാനാകും. ഭാരതത്തിലെ പല ക്ഷേത്രങ്ങളിലും നർത്തന ഗണപതിയുടെ രൂപങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.

ഗണപതിയുടെ രൂപം തന്നെ വലിയ ഒരു വിസ്മയമാണ്. വിചിത്രഗുണങ്ങൾ വിഘ്നേശ്വരന്റെ മുഖമുദ്രയാണ്. തന്റെ രൂപത്തിലൂടെ മനുഷ്യ – മൃഗ ബന്ധത്തിന്റെ പവിത്രതയെയാണ് ഭഗവാൻ കാട്ടിതരുന്നത്. മഹത്തായ വലിയ സന്ദേശമാണ് ഭഗവാൻ സ്വന്തം രൂപത്തിലൂടെ ദൃഷ്ടാന്തവൽക്കരിക്കുന്നത്.

മനുഷ്യന്റെ അഹന്തയെ, രൂപത്തി ലൂടെ വെല്ലുവിളിക്കുകയാണ് ഭഗവാൻ ഗണപതി.

ഭൂമിയിലെ ഏറ്റവും ബുദ്ധിമാനെന്നഹങ്കരിക്കുന്ന – തലക്കനമുള്ള – മനുഷ്യന്റെ – തല ഉപേക്ഷിച്ച് ഉടൽ സ്വീകരിക്കുകയും, കരയിലെ ഏറ്റവും വലിയ ജീവിയായ – ശക്തിമാനായ – ആനയുടെ – ശരീരം ഉപേക്ഷിച്ച് ശിരസ്സ് സ്വീകരിക്കുകയും
ചെയ്തതിലൂടെ തന്റെ രൂപത്തെ തന്നെ ഇവിടെ വലിയ സന്ദേശമാക്കുകയാണു് ഭഗവാൻ’

ഏറ്റവും നിസ്സാരനും എല്ലാവരും വെറുക്കുന്ന മൂഷികനെ വാഹനമാക്കിയും,
എവിടെയും സുലഭമായ – നിസ്സാരമായ – കറുകപ്പുല്ല് കൊണ്ടുള്ള പൂജയെ സംതൃപ്തിയോടെ സ്വീകരിച്ചും, സുലഭമായി ലഭിക്കുന്ന നാളികേരവും, കരിമ്പും ശർക്കരയും ഒക്കെ ഇഷ്ട നിവേദ്യങ്ങളായി സ്വീകരിച്ചും പ്രകൃതിയിലെ എല്ലാം തന്നെ വിലപ്പെട്ടതും മികച്ചതും ആണെന്ന സന്ദേശം ഗണപതി ലോകത്തെ ബോദ്ധ്യപ്പെടുത്തുന്നു.

പ്രസാദിച്ചാൽ സർവ്വ വിഘ്നങ്ങളും തീർക്കാനും പ്രകോപിച്ചാൽ സമസ്ത വിഘ്നങ്ങളും സൃഷ്ടിക്കാനും പ്രാപ്തിയുള്ള ഭഗവാനാണ് വിഘ്നേശ്വരനെന്ന് എല്ലാവരും വിശ്വസിക്കുന്നു.

സകല ദേവഗണങ്ങളും ,എന്തിനേറെ ത്രിമൂർത്തികൾ പോലും കൃതകൃത്യരായിതീരാൻ വേണ്ടി സർവ്വകാര്യങ്ങളിലും നല്ല തുടക്കത്തിനായി വിഘ്നശ്വരനെ നമിക്കുന്നു. വേദകാലം മുതൽ ദേവന്മാരെല്ലാം
ശ്രീ പരമശിവന്റെ ആജ്ഞപ്രകാരം ഗണപതിപുജ ചെയ്തു വന്നിരുന്നുവത്രെ.

ഗണാനാം ത്വാ ഗണപതീം ഹവാ മഹേ
എന്ന ഗണപതി സൂക്തം തന്നെ ഋഗ്വേദം ഉദ്ഘോഷിക്കുന്നു.
സാധാരണയായി ഗണേശപ്രീതി വരുത്താതെ നടത്തുന്ന ഏതൊരു പൂജയും വൃഥാവിലാകാനിടയായി പ്പോകുമെന്നാണ് ഉറച്ച വിശ്വാസം

സംഗീത കച്ചേരികളും, മറ്റു സംഗീത പരിപാടികളും ഒക്കെ തന്നെ ഗണപതിയെ സ്തുതിച്ചുകൊണ്ട് തുടങ്ങണം എന്ന പതിവുള്ളതായും നമുക്ക് കാണാം.

ഗണപതി ഭഗവാനുമായി സംഗീത തത്തിലെ സപ്ത സ്വരാക്ഷരങ്ങൾക്കും, സപ്തവർണ്ണങ്ങൾക്കും അഭേദ്യമായ ബന്ധമുണ്ടെന്ന് തന്നെ പറയാം.

“സ രി ഗ മ പ ധ നി ”
എന്നീ സപ്ത സ്വരാക്ഷരങ്ങളെ ഓരോന്നും ഓരോ ജീവിയുടെ
സ്വാഭാവിക ശബ്ദമായും പ്രകൃതിയിലെ ഓരോ നിറമായും ബന്ധപ്പെടുത്തി കണക്കാക്കിയിട്ടുണ്ട്.

അതിങ്ങിനെയാണ്:-

“സ” -നിറം- പച്ച, – ജീവി-മയിൽ,
“രി “-നിറം-ചുവപ്പ്,ജീവി-വാനമ്പാടി.
“ഗ” – നിറം-സ്വർണ്ണം, ജീവി-ആട്.
“മ ” – നിറം-മഞ്ഞ, – ജീവി-കൊക്ക്.
“പ” – നിറം- കറുപ്പ് ,- ജീവി-രാപ്പാടി.
“ധ “- നിറം- മഞ്ഞ /- ജീവി-കുതിര
“നി” നിറം-സമസ്ത വർണ്ണങ്ങളും, ജീവി -ഗജം

സപ്ത നിറങ്ങളും,സമസ്ത വർണ്ണങ്ങളും സപ്തസ്വരങ്ങളും ഗജം എന്ന ആനയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഗണപതി ഭഗവാൻ സംഗീതവുമായി ചേർന്നു നിൽക്കുന്നു.

അനുബന്ധം: –

അമ്മ മഹാദേവി –
ശക്തി സ്വരൂപിണിയും, നാദസ്വരൂപണിയുമാണ്.
ദേവിയുടെ കഴുത്തിൽ ഗതി – ഗമക – ഗീതം എന്നീ മൂന്ന് രേഖകൾ കാണാം

ഗതി – ആലാപനവും,
ഗമകം – നാദമുഖ്യവും,
ഗീതം – കീർത്തനവും ആണ്.

ശ്രീ പരമേശ്വരനോ, –
നൃത്തകലയുടെ മൂർത്തി ഭാവമാണ്.
താളലയ സംഗീതമില്ലാതെ നൃത്തമുണ്ടോ? ശിവതാണ്ഡവമുണ്ടോ?

സംഗീതാർപ്പിതമായ “സാമവേദം ” തന്നെ പരമശിവനിൽ നിന്നും ഉത്ഭവിച്ചതാണെന്ന് പറയപ്പെടുന്നു.
സാമവേദം സംഗീത വേദമാണെന്നും പറയാം.”

” ശങ്കരം പാർവ്വതീം നത്വാ
ദൃഷ്ട്യാ ചേദം വാചോബ്രവിത്
സംഗീത ശാസ്ത്രം ഹേ നാഥ
മഹ്യം വദ സുഖപ്രദം ”

ശ്രീ പാർവ്വതി ദേവി, ഭഗവാൻ പരമശിവനോട് സംഗീത ശാസ്ത്രതത്വങ്ങൾ വിശദമാക്കാൻ അപേക്ഷിക്കുകയും തൻമൂലം പരമശിവൻ ദേവിയ്ക്ക് നൽകിയ ഉപദേശവുമാണത്രെ സംഗീതോൽപ്പത്തിക്ക് തന്നെ കാരണമായതെന്നും. പറയുന്നു.

സംഗീതോപസകരുടെയെല്ലാം
സംഗീതപതിയായി
ഗാനപതിയായി,
സമസ്ത ഗണങ്ങളുടെയും പതിയായി
ഗണപതി വാഴുന്നുവെന്നാണ്
പരക്കെയുള്ള വിശ്വാസം .

പി. എം.എൻ. നമ്പൂതിരി✍

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

  1. പ്രണാമം!
    ശബ്ദ മുഖരിതമായ ഈ പ്രപഞ്ചത്തിനെ ഗാനാത്മകമാക്കിയ അങ്ങയുടെ ഈ പഠനം അത്യന്തം ഭക്തിരസപ്രധാനം ആയി അനുഭവപ്പെട്ടു! ‘ഗണ’ങ്ങളുടെ ‘പതി’യായ ‘ഗണപതി’, ‘ഗാനപതി’ കൂടിആണെന്ന സത്യം എല്ലാവർക്കും സുപരിചിതമല്ല. “സർവവിഘ്ന ഹരം ദേവം”(ഓരോ ഉദ്യമത്തിലുംഉൽഭൂതമാകുന്ന തടസങ്ങളെ ഇല്ലാതാക്കുന്ന ദേവതയായ )ഗണേശഭഗവാനെ ഗാനദേവത കൂടിയാക്കിയുള്ള ഈ അറിവുകൾ വളരെ ശ്രദ്ധാർഹമാണ്. ഈ ലേഖന രചനയിൽ അങ്ങയുടെ വിജ്ഞാനപ്രദമായ അറിവിന്റെ സമാഹാരം എല്ലാവർക്കും പ്രയോജനകരവും, ചിന്താദ്യോതകവുമാണ്!
    വളരെ നന്ദി, നമസ്കാരം

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാക്കാത്തോട് പാലം നവീകരിക്കുന്നു.

കോട്ടയ്ക്കൽ:ആര്യവൈദ്യശാലയ്ക്കു സമീപത്തെ കാക്കാത്തോട് പാലം വീതി കൂട്ടി നവീകരിക്കാൻ ഭരണാനുമതി ലഭിച്ചു. 5 കോടി രൂപ ചെലവഴിച്ചാണ് മരാമത്ത് വകുപ്പ് പാലം പുതുക്കിപ്പണിയുന്നത്. വർഷങ്ങളുടെ പഴക്കമുള്ള പാലത്തിൽ നിർമിച്ചതിനുശേഷം അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. കൈവരികൾക്കും തൂണിനുമെല്ലാം...

അപകടമേഖലയായ നദിയുടെ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം: ഉല്ലസിക്കുന്നവർ വെള്ളത്തിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയുന്നില്ല

കേരളത്തിലെ നദികളിലെ അപകടം നിറഞ്ഞ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . പണ്ട് വെച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാലപ്പഴക്കം, വെള്ളപൊക്കം മൂലം നശിച്ചു . വേനല്‍ കാലത്ത് ആണ്...

കലയുടെ വിസ്മയമൊരുക്കി അരങ്ങ് 2023 കുടുംബശ്രീ ജില്ലാതല കലോത്സവം;ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റാന്നി അങ്ങാടി സിഡിഎസിന്

പത്തനംതിട്ട കുടുംബശ്രീയുടെ ജില്ലാതല കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമയില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. നാടോടി നൃത്തം, സംഘ നൃത്തം, തിരുവാതിര, നാടകം, ഫാന്‍സിഡ്രസ്, അലാമിക്കളി, തുടങ്ങിയ 36...

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ
WP2Social Auto Publish Powered By : XYZScripts.com
error: