വേദങ്ങളും മന്ത്രവാദങ്ങളും
വൈദികസംസ്കൃതത്തിൽ രചി ക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളാണ് വേദങ്ങൾ. ‘അറിയുക’ എന്ന് അർ ത്ഥമുള്ള വിദ് (vid) എന്ന വാക്കിൽ നിന്നാണ് വേദം എന്ന പദം ഉണ്ടാ യതെന്ന് പറയപ്പെടുന്നു. ബി.സി. 1500 നും 600 ഇടയ്ക്കാണ് വേദ കാലഘട്ടം. വേദങ്ങളെ പ്രകൃതികാ വ്യം എന്നു പറയാറുണ്ട് .
കൃഷ്ണദ്വൈപായനൻ അഥവാ വേദവ്യസനാണ് വേദങ്ങളെ നാലാ യി തരംതിരിച്ചത്. അവ ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ വേദം എന്നിവയാകുന്നു. വേദമ ന്ത്രങ്ങൾ ചൊല്ലുന്നതിന് ഒരു പ്ര ത്യേക രീതിയുണ്ട്. അതിനെ “ഓത്ത്” എന്താണ് പറയുക. UNESCO വേദത്തെ പൈതൃക സംസ്കൃതി യായി അംഗീകരിച്ചിട്ടുണ്ട്. ഓരോ വേദമന്ത്രത്തിനും ഋഷി, ദേവത, ഛന്ദസ്സ്, സ്വരം എന്നിവയുണ്ട്.സ്വാ മി ദയാനന്ദസരസ്വതിയുടെ നിഗമ നത്തിൽ വൈദിക സംസ്കൃതമാ ണ് വേദങ്ങളിലെ ഭാഷ.
ഒരോ വേദത്തിനും നാല് ഭാഗങ്ങ ൾ ഉണ്ട്. അവ:- സംഹിത, ബ്രാഹ്മണം,ആരണ്യകം,
ഉപനിഷത്ത് എന്നിവയാകുന്നു.
സംഹിത കാതലായ ഭാഗമാണ്. അത് ധർമത്തെപ്പറ്റി പ്രതിപാദിക്കുന്നു.
ബ്രാഹ്മണം ധർമ്മാനുഷ്ഠാനങ്ങ ളെപ്പറ്റിയും അവഎങ്ങനെ ചെയ്യ
ണമെന്നതിനെപ്പറ്റിയുമാണ് പ്രതി പാദിക്കുന്നത്.
ആരണ്യകം വനവാസകാലത്തേ യാണ് പ്രതിപാദിക്കുന്നത്.
ഉപനിഷത്ത് ഈ ധർമ്മങ്ങളുടെ യെല്ലാംആകെത്തുകയുമാണ്. ഉ പനിഷത്തുക്കളെവേദാന്തംഎന്നും പറയാറുണ്ട്.
വേദാംഗങ്ങൾ – ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ജ്യോതി ഷം, ഛന്ദസ്സ് എന്നിവയാകുന്നു.
ഉപവേദങ്ങൾ – ആയുർവേദം, ധനുർവേദം, ഗന്ധർവ്വവേദം, അർ ത്ഥശാസ്ത്രം
ഋഗ്വേദം
വേദങ്ങൾ എന്നറിയപ്പെടുന്ന നാല് ഹിന്ദു ഗ്രന്ഥങ്ങളിൽ ആദ്യത്തേ താണ് ഋഗ്വേദം. ഉദ്ദേശം ബി.സി. 1700–1100 ഇടക്കാണ് ഋഗ്വേദം രചിക്കപ്പെട്ടത് എന്ന് കണക്കാ ക്കുന്നു. സംസ്കൃതത്തിലുള്ള മന്ത്രങ്ങളുടെ ഒരു സംഹിതയാണ് ഋഗ്വേദം. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ഗ്രന്ഥമായാണ് ഋ ഗ്വേദത്തെ പരിഗണിക്കപ്പെട്ടിട്ടുള്ള ത്. ശതാബ്ദങ്ങളായി ഇത് വാചി കപാരമ്പര്യത്താൽ സംരക്ഷിക്ക പ്പെട്ട് വന്നു. പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ള ഈ ബൃഹ ത് ഗ്രന്ഥം പ്രാചീനകാല ഭാരതത്തി ലെ ജനങ്ങളെപ്പറ്റിയും അവരുടെ സംസ്കാരത്തെപ്പറ്റിയും മനസ്സി ലാക്കുന്നതിന് സഹായിക്കുന്നു. പ്രധാനമായും ആര്യന്മാരുടെ ഭാര തത്തിലേക്കുള്ള പ്രവേശവും അ വർ ദസ്യുക്കൾ എന്നു വിളിച്ചിരുന്ന തദ്ദേശവാസികളും തമ്മിലുള്ള യുദ്ധങ്ങളെപ്പറ്റിയും ഈ രണ്ട് ജ നതയും തമ്മിൽ കലർന്ന് പുതിയ ജനത രൂപം കൊള്ളുന്നതും അവ ർ ശത്രുക്കളെ ചെറുത്ത് നിൽക്കാ ൻ നടത്തുന്ന ശ്രമങ്ങളും ഋഗ്വേദ ത്തിൽ നിന്ന് ഗ്രഹിക്കാൻ സാധി ക്കും. ഹൈന്ദവസംസ്ക്കാരത്തി ന്റെ അടിസ്ഥാനമായി കരുതപ്പെ ടുന്ന ചതുര്‍വേദങ്ങളില്‍ ആദ്യ ത്തേതാണ് ഋഗ്വേദം. ഇന്ദ്രന്‍, വരുണന്‍, അഗ്നി, വായു, സൂര്യന്‍ തുടങ്ങിയ ദേവതകളുടെ സ്തുതി കളും ഉപാസനാക്രമങ്ങളും ആണ് ഋഗ്വേദത്തില്‍ കൂടുതലായും കാ ണുക .ഇതിനു പുറമേ സോമരസം എന്ന പാനീയം നിര്‍മ്മിക്കാൻ ഉപ യോഗിക്കുന്ന സോമം എന്ന ചെടി യെക്കുറിച്ചുള്ള പരാമര്‍ശവും ഋ ഗ്വേദത്തില്‍ ധാരാളമായിട്ടുണ്ട്. മാനവരാശിക്ക് ഇന്നു ലഭ്യമായതി ല്‍ ഏറ്റവും പുരാതനമയ സാഹി ത്യ ഗ്രന്ഥമാണ് ഋഗ്വേദം.ഋഗ്വേദത്തെ 10 മണ്ഡലങ്ങളായി തിരിച്ചി രിക്കുന്നു. ഓരോ മണ്ഡലത്തെ യും അനേകം സൂക്തങ്ങളായി വിഭജിച്ചിട്ടുണ്ട്.. ഓരോ സൂക്ത ത്തിലും അനേകം മന്ത്രങ്ങള്‍ അ ഥവാ ഋക്കുകള്‍ ഉള്‍ക്കൊള്ളുന്നു. ഋക്കുകളിൽ മിക്കതും യാഗങ്ങളി ലെ ആചാരങ്ങളെ പ്രതിപാദിക്കു ന്നവയാണ്. ഋഗ്വേദമന്ത്രങ്ങളെ ല്ലാം തന്നെ പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ളവയാണ്.ഈ മന്ത്രങ്ങള്‍ വെറും സ്തുതി കള്‍ എന്നതിലുപരി അന്നത്തെ ജനതയുടെ സംസ്കാരവുംസാഹിത്യവും കലയും ജീവിതരീതിയും വിളിച്ചോതുന്നു. അതിമഹത്തായ ദര്‍ശനങ്ങളുടെ ഉറവിടവുമാണ് അവ.പില്‍കാലത്ത് ഈ മന്ത്രങ്ങ ള്‍ കൃഷ്ണദ്വൈപായനനാല്‍ ക്രമപ്പെടുത്തപ്പെടുകയും ഋഗ്വേദം എന്ന് അറിയപ്പെടുകയും ചെയ് തു.
യജുര്‍വേദം
യജുർവേദം യജ്ഞ പ്രധാനമായ താണ്. യജുർവേദത്തിൽ കൃഷ്ണ യജുർവേദമെന്നും ശുക്ലയജുർവേദമെന്നും രണ്ട് ഭാഗങ്ങളുണ്ട്. കൃഷ് ണയജുർവേദത്തിന്റെ ബ്രാഹ്മണ മായ തൈതിരീയത്തിൽ അശ്വ മേധം, അഗ്നിഷ്ടോമം,രാജസൂയം, എന്നീ യജ്ഞങ്ങളെപ്പറ്റി പ്രതിപാദ നമുണ്ട്. ശുക്ലയജുർവേദത്തിൽ അഗ്നിഹോത്രം, ചാതുർമ്മാസ്യം, ഷോഡശി, അശ്വമേധം, പുരഷ മേധം,അഗ്നിഷ്ടോമം എന്നീ യ ജ്ഞങ്ങളുടെ വിവരണമുണ്ട്. ഋഗ്വേദമുണ്ടായ സ്ഥലത്തിന് കിഴ ക്കുമാറി കുരുപഞ്ചാലദേശത്താ യിരിക്കണം യജുർവേദത്തിന്റെ ഉത്ഭവം എന്ന് കരുതുന്നു.യജുർ വേദത്തിന്റെ പ്രധാന ഉപയോഗം യജ്ഞക്രിയകൾക്ക് വേണ്ടിയാ ണ്.
സാമവേദം
ഗാനാത്മകമാണ് സാമവേദം യ ജ്ഞാവസരത്തിൽ പാടാനുള്ള സാമവേദം അധികവും ഋഗ്വേദമ ന്ത്രങ്ങൾ തന്നെയാണ്. കൂടാതെ നൂറോളം പ്രത്യേക മന്ത്രങ്ങൾ ഉണ്ട്. സംഗീതകലയുടെ മൂലഗ്ര ന്ഥമാണ് സാമം. സ്വരങ്ങൾ, മാത്ര കൾ, ഉച്ചാരണലായങ്ങൾ എന്നിവ യാണ് പ്രധാന പ്രതിപാദ്യം. ഋഗ്വേ ദത്തിന്റെ ഗാനരൂപമാണ് സാമ വേദമെന്നു പറയാറുണ്ട്. ഭഗവാന്‍ ഗീതയില്‍ പറയുന്നു “ഞാന്‍ സാമ വേദിയാകുന്നു “എന്ന്. യജ്ഞാവ സരത്തില്‍ സാധാരണയായിസാമ
വേദമാണ് സ്വരത്തിൽ ചൊല്ലാറു ള്ളത്. വേദങ്ങളില്‍ സാമവേദ ത്തിന് നല്ലൊരു സ്ഥാനം തന്നെ നൽകിയിട്ടുണ്ട്. സപ്തസ്വരങ്ങളാ ണ് സാമവേദത്തിൽ അടങ്ങിയിരി ക്കുന്നത്.
അഥര്‍വ വേദം
അഥര്‍വ വേദമാണ് ഏറ്റവും അവസാനമായി തരം തിരിക്കപ്പെ ട്ടപ്പെട്ട വേദം. ഈ വേദത്തില്‍ മറ്റു ള്ള വേദങ്ങളില്‍ നിന്നും വിത്യസ് തമായി ഈശ്വരോപാസന കൂടാ തെ ആഭിചാരപ്രയോഗങ്ങളും, ആത്മരക്ഷ, ശത്രുനിവാരണം, ഐശ്വര്യപ്രാപ്തി എന്നിവയും പ്രതിപാദിക്കപെടുന്നു. ഭൂതപ്രേത പിശാചുക്കള്‍, രക്ഷസ്സുകള്‍ എന്നിവയെ അടക്കുന്ന മന്ത്രങ്ങ ളും ആരോഗ്യരക്ഷക്കുള്ള മന്ത്ര ങ്ങളും അഥര്‍വ്വവേദത്തിലുണ്ട്. അതിപ്രചീനകാലം മുതൽ തന്നെ മന്ത്രവാദം ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തിയിരുന്നു. ആദിമവർഗക്കാരുടെയിടയിലാണ് ഇത് ഉൽഭവിച്ചെതെന്ന്തോന്നു
ന്നു. നാലാമത്തെ വേദമായ അഥ ർവ വേദത്തിൽ മന്ത്രവാദത്തെപ്പ റ്റിയുള്ള പ്രസ്താവം കാണാം. ഇരു പത് കാണ്ഡങ്ങളും നൂറ്റിയെട്ട് അനുപാദങ്ങളും എഴുനൂറ്റിമുപ്പ ത്തൊന്ന് സൂക്തങ്ങളുമുള്ള ഈ അഥർവ വേദത്തിൽ ആയിരത്തി യിരുനൂറിൽപ്പരം യന്ത്രങ്ങളെപ്പറ്റി ‘യും കൃത്തികബലി, ഖർഗരാവ ണബലി മുതലായ ഒട്ടനവധി ആഭിചാരകർമ്മങ്ങളെകുറിച്ചും മാരണം, സ്തംഭനം, ഉച്ചാടനം, വശീകരണം, മുതലായ നിരവധി ക്രിയകളെപ്പറ്റിയും പ്രതിപാദിക്കു ന്നു. ദുർമന്ത്രവാദശാഖ അഥർവ വേദത്തോട് വളരെയധികം ബന്ധ പ്പെട്ടിരിക്കുന്നു. കൌശികസൂത്ര മാണ് മറ്റൊരു പ്രധാനപ്പെട്ടകൃതി. വൈദികകാല മുതൽക്കെ മന്ത്ര വാദത്തിനും മറ്റഭിചാരകർമ്മങ്ങ ൾക്കും പ്രചാരമുണ്ടായിരുന്നു എ ന്നു വേണം കരുതാൻ. വൈദ്യവും മന്ത്രവാദവും ഒരുമിച്ചു കൊണ്ടു പോകുന്ന അഥർവ വേദ സമ്പ്രദാ യം തന്നെയാണ് മലയാളത്തിലെ മിക്ക മന്ത്രവാദ ഗ്രന്ഥങ്ങളിലും കാണുന്നത്. പുരാണ ഇതിഹാസ ങ്ങളിലും മന്ത്രവാദത്തെപ്പറ്റി പരാ മർശം കാണാം. കാശിരാജാവായ പൗണ്ഡ്രക വാസുദേവൻ ദ്വാരക യിലേക്ക് കൃത്തികയെ അയച്ച തായും അയോധ്യയിലെ മറ്റൊരു രാജാവായിരുന്ന അംബരീഷന്റെ നേർക്ക് ദുർവ്വാസാവു മഹർഷി കൃത്തികയെ വിട്ടതായും സുദർ ശനചക്രം ഉപയോഗിച്ച് അംബരീ ഷൻ അതിനെ തടഞ്ഞതായും പുരാണങ്ങളിൽ കാണുന്നുണ്ട്.
“യജകന്തസാത്വികാ: ദേവാൽ യക്ഷ രക്ഷാംസി രാജസാ; പ്രേതാൻ ഭൂതഗണാംശ് ചാന്യേ യജകന്തതാമസാ:ജനാ.”
(ഭഗവത് ഗീത)
സാത്വിക ചിന്തയുള്ള ജനങ്ങൾ ദേവന്മാരെയും രാജസശ്രദ്ധയുള്ള ജനങ്ങൾ യക്ഷന്മാരെയും രക്ഷ സുകളെയും പൂജിക്കുന്നു. താമ സശ്രദ്ധയുള്ള ജനങ്ങൾ ആകട്ടേ പ്രേതങ്ങളെയും ഭൂതഗണങ്ങളെ യും പൂജിക്കുന്നു. വേദം തൊട്ടുള്ള ജ്ഞാനവിജ്ഞാനങ്ങളുടെ സഹ കരണത്തോടെ അതൊരു കാല ഘട്ടത്തിന്റെ പ്രതിരോധ ചികിത്സാ പദ്ധതിയായി വളർന്നിട്ടും കരിങ്കു ട്ടി, കുട്ടിച്ചാത്തൻ, ചുടലഭദ്രകാളി, ബാലപ്രദക്ഷിണി, രന്തുകാമൻ, ഹ ന്തുകാമൻ, ആകാശയക്ഷി, ഗന്ധ ർവൻ, എരിക്കമ മോഹിനി, രക്ത ചാമുണ്ഡി, ഭൈരവി, യോനിമർദ്ദി നി, പറക്കുട്ടി, മാടൻ, മറുത, അറു കൊല എന്നീ ദുർമൂർത്തികളുടെ വിഹാര രംഗമായും മാട്ട്, മാരണം, ഒടി, കൊല, ചതി, എന്നീ ആഭിചാ ര-ക്ഷുദ്ര കർമങ്ങളുടെ പ്രയോ ക്താക്കളായും മാത്രം മന്ത്രവാദ വും മാന്ത്രികരും അറിയപ്പെടുന്നു.
പ്രാചീനദശയിൽ ആദിമവാസിക ളുടെയിൽ നിന്നാണു മന്ത്രവാദമു ണ്ടായത്. ഇന്നും പാണൻ, പറയ ൻ, മണ്ണാൻ തുടങ്ങിയവർക്കിട യിൽ പാരമ്പര്യമായിത്തന്നെ മ ന്ത്രവാദം(കറുത്ത മന്ത്രവാദം) കൈകാര്യം ചെയ്തുവരുന്നു. കേരളത്തിൽ തൊഴിലിന്റെ അടി സ്ഥാനത്തിൽ ജനങ്ങളെ വിഭജിച്ച പരശുരാമൻ, ബ്രാഹ്മണരെയും പ്രത്യേകം പ്രത്യേകം തിരിച്ച് പല തൊഴിൽ നൽകിയത്രെ. ഇങ്ങനെ യാണ് അഷ്ടവൈദ്യന്മാരും ഷണ്മ ന്ത്രവാദികളും താന്ത്രികന്മാരും ഉണ്ടായത്.
വാൽഹൌസ് എന്ന ഇംഗ്ലീഷുകാര ൻ എഴുതിയ (1879) ഒരു ലേഖന ത്തിൽ ഏറ്റവും ശക്തിയുള്ള ഭൂത പ്രേതപിശാചുക്കൾ വസിക്കുന്ന സ്ഥലമായി മലബാറിനെ വിശേഷി പ്പിച്ചിട്ടുണ്ട്.
🙏🙏🙏
വേദങ്ങളെ കുറിച്ച് നന്നായി പറഞ്ഞു. ഉത്ഭവവും വിഭജനവും അതിന്റെ കാലഘട്ടവും എല്ലാം പറഞ്ഞു. അതിന്റെ മന്ത്രവാദ ശാഖ അതീവ ശക്തം തന്നെ. നിയത്രിതമായ മനസ്സോടെ അല്ലാതെ മന്ത്രവാദങ്ങളെ കൈകാര്യം ചെയ്യുന്നത് അപകടം എന്നതിനാലായിരിക്കും അതിന് അധികം പ്രാബല്യമില്ലാത്തത്. നന്ദി ഗുരുജീ നമസ്ക്കാരം.