പതഞ്ജലി മഹർഷി ആദിശേഷന്റെ (മഹാവിഷ്ണു ശയിക്കുന്ന സർപ്പം) അവതാരമായിട്ടാണ് പറയപ്പെടുന്നത്. അദ്ദേഹമാണ് യോ ഗസൂത്രം രചിച്ചത്.
പതഞ്ജലി മഹർഷിയുടെ ചരിത്രം ഇതിഹാസങ്ങളെപോലെ അതിശ യം നിറഞ്ഞതാണ്. ഒരിക്കൽ ശിവന്റെ നൃത്തം കണ്ടുകൊണ്ടിരുന്ന ആദിശേഷന് മഹാവിഷ്ണുവിന്റെ ഭാരം താങ്ങുന്നതിന് വളരെയധികം പ്രയാസം തോന്നി. അത്ഭുത ത്തോടുകൂടി ആദിശേഷൻ മഹാ വിഷ്ണുവിനോട് ഇതിന്റെ കാരണം അന്വേഷിച്ചു. അതിന് മഹാ വിഷ്ണു പറഞ്ഞ മറുപടി ശിവന്റെ യോഗശക്തിയുമായി തന്റെ ലയനമാണെന്നാണ്. അങ്ങനെ യോഗ പരിശീലിക്കുന്നതിന്റെ പ്രയോജനങ്ങളും പ്രാധാന്യവും മനസിലാക്കി യ ആദിശേഷൻ മനുഷ്യരെ യോ ഗ പഠിപ്പിക്കുന്നതിനായി പതഞ്ജലി എന്ന പേരിൽ മനുഷ്യനായി ഭൂമിയിൽ അവതരിച്ചു.
പതഞ്ജലി മഹർഷിയുടെ യോഗ സൂത്രമാണ് യോഗയുടെ അടിസ്ഥാനം. യോഗയുടെ പിതാവായി അറിയപ്പെടുന്നത് പതഞ്ജലി മഹർഷിയെയാണ്. യോഗസൂത്രം 195 സൂത്രങ്ങളായിട്ടാണ് രചിച്ചിരിക്കുന്നത്. ആരോഗ്യപൂർണ്ണമായ ധാർമ്മികജീവിതം നയിക്കണമെങ്കില്‍ നിത്യവും യോഗ അഭ്യസിക്കേണ്ടത് അത്യാവശ്യമാണ്. പതഞ്ജലി യുടെ യോഗസൂത്രത്തിൽ എട്ട് ശാഖകളാണുള്ളത്. അതുകൊണ്ടാണ് യോഗയെ*അഷ്ടാംഗയോഗം*എന്ന് പറയുന്നത്.
🙏🙏