നമ്മുടെ പൂർവികർ ഒരുപാട് കാര്യങ്ങൾ ആചാരങ്ങളിലൂടെ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. അതിലെല്ലാം ശാസ്ത്രീയവശ ങ്ങളുമുണ്ട്. അതിൽ ഒന്നാണ് നഗ്നപാദരായി കുറച്ചെങ്കിലും നടക്കുക. അതും അതിരാവിലെ യായൽ കൂടുതൽ നന്നായി. അതുപോലെ മറ്റൊന്ന് ശൗചം കഴിഞ്ഞാൽ വായ കുലുക്കുഴിയു ക.അതെന്തിനാണെന്ന്നോക്കാം.വയറ്റിനുളളിൽ നിന്നും വിസർ ജ്ജ്യം പുറത്തു പോകുമ്പോൾ വയറ്റിൽ ഗ്യാസ് ഉണ്ടാകുന്നു. ഈ ഗ്യാസ് മേലോട്ട് കയറുകയും അതിനൊപ്പം അണുക്കളും മേല്പ്പോട്ട് കയറുകയും ചെയ്യു ന്നു. അത്തരത്തിൽ എത്തുന്ന അണുക്കളെയും ദുർഗന്ധത്തെ യും അകറ്റാനാണ് ശൗചം കഴിഞ്ഞു വായ് കുലുക്കുഴിയാൻ പറയുന്നത്.
നഗ്നപാദരായി പരുക്കൻ പ്രതലത്തിലൂടെ നടക്കണം എന്ന് പറയുന്നത് എന്തിനാണെന്ന് നോക്കാം. ഇടുന്ന ചെരുപ്പിന്റെ വിലയനുസരിച്ച് അന്തസ്സ് കണ ക്കാക്കുന്ന ഈ കാലത്ത് ചെരുപ്പ് ഉപയോഗിക്കാതെ നടക്കുക ബു ദ്ധിമുട്ടാകും. ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളിലെയും ഞരമ്പുകൾ പാദത്തിലെ വിരലു കുൾ മുതൽ ഉപ്പൂറ്റി വരെയും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അപ്പോൾ പാദത്തിൽ ഏൽക്കുന്ന ഓരോ മർദ്ധവും ഈ അവയവ ങ്ങളുടെ പ്രവർത്തനത്തെ ത്വരി തപ്പെടുത്തും . കാൽപ്പാദത്തിനടി യിൽ സൂചി തറച്ചു കൊണ്ടുളള അക്യൂപങ്ചർ എന്ന ചൈനീസ് ചീകിത്സാരീതിയുടെ ഒരു ഹ്രസ്വരൂ പമാണ് ചെരിപ്പില്ലാതെ നടക്കു മ്പോൾ പ്രകൃതി നമുക്കായി നൽകുന്നത്.
ഇത് മനസ്സിലാക്കിയ പൂർവ്വികർ നഗ്നപാദരായി നടക്കാൻ നിർദ്ദേശിക്കുകയും പ്രത്യേകിച്ച് ദേവാലയങ്ങളിൽ പാദരക്ഷ ഉപയോഗിക്കരുത് എന്ന് നിഷ്കർഷിക്കുകയും ചെയ്തു. അതിനും ഒരു പ്രത്യേക കാരണ മുണ്ട്. ത്വക്കിന് നല്ല ആഗിലണ ശേഷിയുണ്ട്’. നമ്മൾ ക്ഷേത്രത്തി ൽ നഗ്നപാദരായി നടക്കുമ്പോൾ , ക്ഷേത്രത്തിലെ പ്രദക്ഷിണവഴി അഥവാ ചുറ്റമ്പലത്തിനുളളിലെ ഭൂമി ഔഷധസസ്യങ്ങളുടെയും അഭിഷേകജലത്തിലെയും മറ്റും ഔഷധങ്ങൾ ആഗിരണം ചെയ്തവയാകും. അപ്പോൾ ആ ഭൂമിയിലൂടെ നഗ്നപാദരായി നടക്കുമ്പോൾ ഔഷ്ധഗുണങ്ങൾ പാദത്തിലൂടെ നമ്മുടെ ശരീരം ആഗിരണം ചെയ്യുന്നു.അത് നമ്മു ക്ക് ആരോഗ്യവും നൽകുന്നു.
പി . എം . എൻ . നമ്പൂതിരി.