യേശു ക്രിസ്തുവിന്റെ രണ്ടാം വരവ്
യേശു ക്രിസ്തു രണ്ടാമത് വരും എന്ന് പറഞ്ഞു തുടങ്ങിയിട്ട് വർഷങ്ങളേറെയായി. പല പ്രവാചകന്മാരും പ്രവചിച്ചു. 2000 ത്തിൽ കർത്താവ് വരും. പിന്നെ ഇങ്ങനെ നീണ്ടു നീണ്ടു പോയി. എന്നാൽ ഇന്നുവരെയും വന്നില്ല. എന്ത് കൊണ്ടാണ് വരാൻ വൈകുന്നത്. തന്റെ ശിഷ്യന്മാർ ചോദിച്ചു. നിന്റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത് എന്ന് പറഞ്ഞു തരണം എന്ന്. എന്നാൽ മറ്റു കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട് എന്നാൽ വരവിന്റെ കാലം മാത്രം പറഞ്ഞില്ല. കാരണം. ഇന്ന ദിവസം വരും എന്നു പറഞ്ഞാൽ മാനസാന്തരപ്പെടാൻ വൈകും. ആ ദിവസം നോക്കി ഇരിക്കാൻ നോക്കി ഇരിക്കും. എന്നാൽ ബൈബിൾ പറയുന്നത് കർത്താവ് കള്ളനെ പോലെ വരും എന്നാണ്. കള്ളൻ എപോഴാണ് വരുന്നതെന്ന് അറിയില്ലല്ലോ. അങ്ങനെ തന്നെയാണ് കർത്താവും എപ്പോഴാണ് വരുന്നത് എന്ന് അറിയില്ല. എപ്പോഴും സ്വീകരിക്കാൻ ഒരുങ്ങി ഇരിക്കണം. ക്രിസ്ത്യാനികളുടെ വിശ്വാസവും പ്രത്യാശയും കർത്താവിന്റെ വരവാണ്. മത്താ:24; മർക്കോ.13 , ലൂക്കോ.21, 1 കൊറി. 15 . ഈ ഭാഗങ്ങളിലെല്ലാം കർത്താവിന്റെ വരവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പറയുന്നത്. ഒന്നും രണ്ടും തെസലോനിക്കർ . വെളിപാട് , ഈ ഭാഗങളുടയും പ്രധാന വിഷയം ഇതു തന്നെ. പുതിയ നിയമ പുസ്തകങ്ങൾ കർത്താവിന്റെ വരവിനെ കുറിച്ചാണ് അധികവും പ്രതിപാദിച്ചിരിക്കുന്നത്.
പഴയനിയമത്തിൽ മോശയും പ്രവാചകന്മാരും സങ്കീർത്തനക്കാരും എഴുതിയതും പ്രവചിച്ചതുമെല്ലാം യേശുവിന്റെ വരവിനെ കുറിച്ചാണ്. ലൂക്കോ.. 24:44 – കർത്താവിന്റെ കഷ്ടാനുഭവങ്ങൾ . ക്രൂശുമരണം ഉയർപ്പ് രണ്ടാം വരവ്. എല്ലാം പറയുന്നു. പ്രത്രോ.1:10 – 11 – കർത്താവ് ദാവീദിന്റെ കൊട്ടാരത്തിലോ യരുശലേമിലോ ജനിക്കാതെ ബദ്ലഹേമിലെ ഒരു ചെറിയ നഗരത്തിൽ ജനിക്കുമെന്ന് മീഖ, 5:2 ൽ കാണാം. രാജാവായയേശു കുതിര പുറത്തല്ല കഴുത പുറത്താണ് വരുന്നതെന്ന് സെഖര്യ. 9:9- ശത്രുവല്ല വേണ്ടപ്പെട്ട ആൾ തന്നെ ഒറ്റിക്കൊടുക്കുമെന്ന് സങ്കീ: 22:16 – പറയുന്നു. പ്രഥമവരവിനെ കുറിച്ചും മഹത്വത്തോടെയുള്ളവര വിനെ കുറിച്ചും ദാനി. 7:13 – 14: യെ ശയ്യാ . 32:1-9:6-7- സെഖര്യ.14:4- സങ്കീ: 102: 15 – യിരമ്യ 23:5 – 6 – ഭാഗങ്ങൾ നോക്കുക – ഒന്നാം വരവിനെ കുറിച്ചുള്ള പ്രവചനങ്ങൾ നിവർത്തിയായി എങ്കിൽ രണ്ടാം വരവും ഉറപ്പാണ്.
തന്റെ വരവിനെ കുറിച്ച് കർത്താവ് തന്നെ പറഞ്ഞിട്ടുണ്ട്. യോഹ.14:3- വെളി.22: 7-20. – മത്താ.16: 64- ക്രൂശികരണത്തെ കുറിച്ച് യോഹ.3: 14-മത്താ. 20.18-19- 16:21 – മർക്കോ.10:32 34- ഉയർപ്പിനെ കുറിച്ച് യോഹ.2:19-21- ദൈവാലയ നാശത്തെ കുറിച്ച് മർക്കോ.24:12,13 : 12- വരാൻ പോകുന്ന വിപത്തുകളെ കുറിച്ച് മത്താ.11:23- തന്റെ ശിഷ്യന്മാർക്ക് സംഭവിക്കുന്നതിനെക്കുറിച്ച് മത്താ.10:17-18- ഇന്നും സംഭപിച്ചു കൊണ്ടിരിക്കുന്നതിനെ കുറിച്ച് മത്താ.26:13 – പറയുന്നു. പോയതു പോലെ തന്നെ വീണ്ടും വരും എന്ന് മാലാഖമാർ പറഞ്ഞു. അപ്ര : 1:11 – പുതിയ നിയമത്തിലെ എല്ലാ എഴുത്തുകാരും പറയുന്നു മത്താ: 16:27-24:30 – 31:44 – 26: 64- മർക്കോ. 13:26 – 13:32 -37- ലൂക്കോ.12:39:40:21 – 28. യോഹ.14:2-3 – 21:22 – വെളി.22:20 – ഈ ഭാഗങ്ങളെല്ലാം കർത്താവിന്റെ വരവിനെ സൂചിപ്പിക്കുന്നു –
(തുടരും )
✍ഡോ. ഡീക്കൺ ടോണി മേതല