പിറന്ന മാത്രയിൽ ആദ്യമായി
തന്നൊരീ….
നെറ്റിയിലെൻ സ്നേഹാർദ്രമാം..
അമ്മയുമ്മ
എന്തിനെന്നറിയില്ല, ഏതിനെന്നറിയില്ല
എപ്പോഴുമെന്നെ കാത്തിടുന്ന
കവചമാണീ
യമ്മതൻ
കരവലയവും,അമ്മയുമ്മയും.
മനവും മേനിയും നീറുന്ന വേദനയാൽ
തളർന്നിടുമ്പോഴും ഏറ്റവും നല്ല വേദന-
സംഹാരിയാണെന്റെ അമ്മയുമ്മ…..
എത്രമേലങ്ങനെ വിജയങ്ങൾ നേടുന്ന
മാത്രയിലും
എന്നുമെന്നെ സ്വീകരിക്കുന്നതോ…?
ആ…. അനിർവചനീയ രാഗ ബിന്ദു…..
അതാണെന്റെ അമ്മതൻ
സ്നേഹയുമ്മ…
എന്നിൽ മാത്രമാണോ..? ഈ സ്നേഹ
സ്പർശം
മുന്നോട്ടു നയിക്കുന്നത്…..
വൃന്ദാവനത്തോട് യാത്ര
പറഞ്ഞിറങ്ങുന്ന
കണ്ണന് യശോദ നൽകിയതും…..
കാൽവരിക്കുന്നിലെ പുളയുന്ന
വേദനയിൽ..
മറിയം പുത്രനു വാരിക്കോരി
നൽകിയതും..
കാലടിയിലെ ആര്യംബ യെ തനിച്ചാക്കി
യാത്ര പറഞ്ഞിറങ്ങിയ
ശങ്കരനു കെട്ടിപ്പുണർന്നു
നൽകിയതും… ഇതുതന്നെ….
അമ്മയുമ്മ…..
സരിത രതീഷ് കുമാർ✍