അമ്മ കൈവിട്ട കുഞ്ഞുങ്ങളെക്കാൾ
ആരുണ്ട് ഹത ഭാഗ്യരായ്
എന്നോർക്കുകിൽ
അതിൽ പരം ദുഖിതർ
ആരുമേയില്ലെന്നുള്ളതാണു സത്യം..
മറ്റൊന്നുമില്ലെങ്കിലും അമ്മ തൻ
സാമീപ്യം നൽകും സാന്ത്വനക്കുളിർ
പോലെ വേറെയില്ലയൊന്നും
ഈ ഉലകില്ലെന്നുള്ളതും സത്യം
അമ്മ കൈവിട്ട കുഞ്ഞുങ്ങൾ
ഒരിക്കൽ കരഞ്ഞോതീ ഈശ്വരാ
എന്തിനു ഞങ്ങളീ ഭൂമിക്ക് ഭാരമായ്
പാരിൽ അവജ്ഞക്കു പാത്രമായ്
ആർക്കും വേണ്ടാത്ത പോലങ്ങനെ
എന്തിനു സൃഷ്ടിച്ചു പിന്നെ അമ്മയ്ക്ക്
വേണ്ടാത്ത കുഞ്ഞുങ്ങളെ
പുഞ്ചിരി തൂകി ഈശൻ മൊഴിഞ്ഞു..
അമ്മ കൈവിട്ട കുഞ്ഞുങ്ങൾ
തന്റെ കുഞ്ഞുങ്ങളാണെന്നു
അവർ തന്റെ മാത്രം സ്വന്തമാണെന്ന്
അവർക്ക് വേണ്ടുന്നതെല്ലാം
നൽകുന്നത് ഈശ്വരനാണെന്ന്
അമ്മ കൈവിട്ട കുഞ്ഞുങ്ങൾക്ക്
ഒന്നിനും കുറവുണ്ടാകയില്ലെന്നു
അവരെ സ്നേഹിക്കാൻ താനുണ്ടെന്ന്
അമ്മ കൈവിട്ട കുഞ്ഞുങ്ങൾക്ക്
സ്നേഹിക്കാൻ ആകാശവും
ഭൂമിയുമുണ്ടെന്ന്.. സൂര്യനും ചന്ദ്രനും
താരാ ഗണങ്ങളും അവർക്ക്
കൂട്ടുണ്ടെന്ന്
കാറ്റും കടലും മഴയും അവരിൽ
സ്നേഹം നിറച്ചൊഴുക്കുമെന്ന്
തന്റെ സാദൃശ്യത്തിൽ സൃഷ്ടിച്ചതാണീ
അമ്മ കൈവിട്ട കുഞ്ഞുങ്ങളത്രെ..
ലൗലി ബാബു തെക്കെത്തല ✍