നടുവേദനക്ക് കാരണങ്ങൾ പലതുണ്ട് …. കൃത്യമായ പരിശോധന വേണം
ജീവിതത്തിൽ ഒരിക്കലെങ്കിലും നടുവേദന അലട്ടാത്തവർ കാണില്ലല്ലോ .എല്ലാ പ്രായത്തിലുമുള്ളവരെയും നടുവേദന വേട്ടയാടുന്നുണ്ട് . എല്ലാ തൊഴിലുകൾ ചെയ്യുന്നവർക്കും നടുവേദന വരാറുണ്ട് .ചില തൊഴിലിടങ്ങളിൽ നടുവേദനയുടെ തോത് വ ളരെ കൂടുതലുമാണ് . കൂടുതൽ ആയാസം വേണ്ടുന്ന ജോലികളും ,കൂടുതൽ സമയം നിൽക്കേണ്ടുന്ന ജോലികളിലും നടുവേദനയുടെ തോത് കൂടുതലാണ് . കൂടാതെ പ്രായാധിക്യവും അസ്ഥിശോഷണവും നടുവേദനയുടെ കാഠിന്യം വർദ്ധിപ്പിക്കുന്നു .
നടുവേദനയെക്കുറിച്ച് മനസ്സിലാക്കണമെങ്കിൽ നമ്മുടെ നട്ടെല്ലിന്റെ ഘടനയെ പരിചയപ്പെടമല്ലോ .നമ്മുടെ നട്ടെല്ലിൽ 33 കശേരുക്കൾ ഉണ്ട് .കഴുത്തെല്ലിൽ ഉള്ള 7 കശേരുക്കളെ സെർവിക്കൽ വെർട്ടിബ്രകൾ എന്നു വിളിക്കുന്നു .അതിനു താഴെയായി 12 തൊറാസിക്ക് കശേരുക്കളും ,പിന്നീട് 5 ലംബാർ കശേരുക്കളും ഉണ്ട് .നടുവിന്റെ താഴെ ഭാഗത്തായി പരസ്പരം കൂടിച്ചേർന്ന രൂപത്തിൽ 5 സേക്രൽ കശേരുക്കളും 4 കോസിക്ക് സ് കശേരുക്കളും ഉണ്ട് .ഈ കശേരുക്കളുടെ നടുവിലൂടെയാണ് തലച്ചോറിൽ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള സ്പൈ നൽ കോർഡും അതിൽ നിന്നുള്ള റൂട്ട്സും സഞ്ചരിക്കുന്നത് . കൂടാതെ സെർവിക്കൽ ,തൊറാസിക്ക് ,ലം ബാർ കശേരുക്കൾക്കു ഇടയിൽ ഡിസ്ക്കും സ്ഥിതി ചെയ്യുന്നു .
ഡിസ്കുകൾ ഷോക്ക് അബ്സോർബേൾസ് ആയി പ്രവർത്തിക്കുന്നു .കൂടാതെ കശേരുക്കൾ തമ്മിലുള്ള ഫേസറ്റ് സന്ധികളും ,ലിംഗമെന്റുകളും ,പേശികളും പ്രധാന ഭാഗങ്ങളാണ്. നട്ടെല്ലിന്റെ താഴെ ഭാഗത്തായി ഇരുവശവും sacroilliac സന്ധികളും ഉണ്ട്.
നടുവേദനകൾ പ്രധാനമായും മുകളിൽ വിവരിച്ച നട്ടെല്ലിന്റെയും ഇടുപ്പെല്ലിന്റേയും വിവിധ ഭാഗങ്ങളിലെ പഴുപ്പ് ,അസ്ഥിശോഷണം ,തേയ്മാനം ,ക്ഷയരോഗം ,ഡിസ്ക് തള്ളൽ ,നാഡീവ്യൂഹത്തിന്റെ അസുഖങ്ങൾ ,മുഴകൾ ,ക്യാൻസർ മുഴകൾ ,മറ്റു സ്ഥലങ്ങളിൽ ഉണ്ടായ ക്യാൻസറിൽ നിന്നും പടർന്ന സെക്കന്ററീസ് ,മൾട്ടിപ്പിൾ മൈലോമ പോലുള്ള അർബുദങ്ങൾ മുതലായവയാണ് .
കൂടാതെ ആന്തരിക അവയവയവങ്ങളിലെ പഴുപ്പും മുഴകളും ചിലപ്പോൾ നടുവേദനയായി കാണപ്പെടാം .ചില രോഗികളിൽ മൂത്രാശയക്കല്ലുകളും ,മൂത്രനാളിയിലെ കല്ലുകളും നടുവേദനയ്ക്ക് കാരണമാകാം .കുടലിലെ വൃണങ്ങളും പഴുപ്പും നടുവേദനയായി അനുഭവപ്പെടാം .പിത്താശയസന്ധിയിലെ കല്ലുകളും ,നെഞ്ചുവേദനകളും നടുവേദനയായി അനുഭവപ്പെടാം .
മുകളിൽ വിവരിച്ച കാരണങ്ങളിൽ നിന്നും നമുക്ക് തിരിച്ചറിയാൻ പറ്റിയ സത്യം നടുവേദനയ്ക്ക് കാരണങ്ങൾ നടുവിലും പുറത്തുമുള്ള പല അസുഖങ്ങളുമാണ് .നടുവേദനയുള്ള ഒരു രോഗി വിദഗ്ദ പരിശോധനയ്ക്ക് ശേഷം മാത്രമേ വേദനയുടെ യഥാർത്ഥ കാരണം കണ്ടുപിടിച്ചിട്ടേ ചികിൽസകൾ തുടങ്ങാവൂ . ശരിയായ അസുഖ നിർണ്ണയവും ,ചിട്ടയായ ചികിൽസയും ,ചില പ്രത്യേകതരം വ്യായമങ്ങൾ കൊണ്ടും വളരെപ്പെട്ടെന്ന് നിയന്ത്രിക്കാവുന്നതും ദേദമാക്കാവുന്നതുമായ രോഗമണ് ഭൂരിപക്ഷം നടുവേദനയും .
ശാസ്ത്രീയമായ വിശകലനവും പരിശോധനയും യുക്തിയുക്തമായ ചികിൽസാ ക്രമവും ഏതു നടുവേദനയ്ക്കും ആശ്വാസം നൽകുകയും ചികിൽസയ്ക്ക് ഒരു ശരിയായ ദിശ നൽകുകയും ചെയ്യും .
Dr. അനിൽകുമാർ SD