“ആകാശത്തിലെ പറവകളെ നോക്കുവിൻ, അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടി വയ്ക്കുന്നതുമില്ല. എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലർത്തുന്നു; അവയേക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലേയോ”? (മത്തായി 6:26)
മലയാളി മനസ്സിൻറെ സജീവ സാന്നിധ്യവും ട്രാവലോഗ് എഴുത്തുകാരിയുമായ റിറ്റ ജൂൺ ഒന്ന് വ്യാഴം മുതൽ വായനക്കാർക്കുവേണ്ടി ആരംഭിക്കുന്ന “ആകാശത്തിലെ പറവകൾ”എന്ന പംക്തി യിലേക്ക് എല്ലാവർക്കും സ്വാഗതം.🤝🤝
🐦പക്ഷികളെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നതിലൂടെ നമുക്ക് ഏറെ കാര്യങ്ങൾ അവരിൽനിന്ന് പഠിക്കാൻ കഴിയും. ഈ പംക്തിയിലൂടെ വിവിധ തരത്തിലുള്ള പക്ഷികളെക്കുറിച്ച്🦜🕊️🐧🐦 വിജ്ഞാനപ്രദമായ വിവരമാണ് നൽകുന്നത്.
ശബ്ദങ്ങളെ അനുകരിക്കാൻ കഴിവുള്ളതു കൊണ്ട് പിറന്നാൾ ഗാനം പാടിയും ബേർഡ്‌സ് ഷോകളിലെ ഇൻസ്ട്രക്ടറോട് തർക്കുത്തരം പറഞ്ഞും കാഴ്ച്ചക്കാരെ മുഴുവൻ ചിരിപ്പിക്കുന്ന പക്ഷികൾ…….🦜🐧🐦
മിക്കവാറും ബോംബെ പോലൊരു നഗരത്തെ ഹിന്ദി സിനിമകളിലും മലയാള സിനിമകളിലും ഇപ്പോഴും പ്രേക്ഷകരെ പരിചയപ്പെടുത്തുന്നത് ഒരു കൂട്ടം പ്രാവുകളിലൂടെ ആയിരിക്കും …….🕊️🕊️
ക്ലോക്ക് വൈസും ആൻറി ക്ലോക്ക് വൈസ്സും ഒരേപോലെ തിരിക്കാൻ ആവുന്ന തല, നിശബ്ദമായി പറക്കാനുള്ള കഴിവ്, മങ്ങിയ പ്രകാശത്തിലെ ഉഗ്രൻ കാഴ്ച……..🦉
ഇങ്ങനെ ഇന്നും ശാസ്ത്രലോകത്തെ തന്നെ വിസ്മയിപ്പിക്കുന്ന പക്ഷികളെ 🦜🐧🕊️🦜🦅🐦വിവിധ രാജ്യങ്ങളിൽ ഉടനീളം സഞ്ചരിച്ച് നേരിട്ട് കണ്ട ദൃശ്യങ്ങൾ വായനക്കാർക്കുവേണ്ടി പങ്കു വയ്ക്കുകയാണ് ഇവിടെ റിറ്റ.🙏