17.1 C
New York
Monday, June 14, 2021
Home US News 94കാരിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം

94കാരിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഒക്കലഹോമ: വീടിനകത്തു അതിക്രമിച്ചു കയറി 94 വയസ്സുള്ള വൃദ്ധയെ കൈയും കാലും കെട്ടിയിട്ടു മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മാര്‍ച്ച് 4 വ്യാഴാഴ്ച ഒക്കലഹോമ കോടതിയാണ് എവലിന്‍ ഗുഡലിനെ(94) കൊലപ്പെടുത്തിയ റോബര്‍ട്ട് ഹഷജന് (57) ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

മാര്‍ച്ച് 2 ചൊവ്വാഴ്ച പ്രതി കുറ്റക്കാരനാണെന്ന് ജൂറി വിധിച്ചിരുന്നു. 2013 ജൂലായ് 5 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട വൃദ്ധയുടെ തൊട്ടടുത്ത വീട്ടിലായിരുന്നു പ്രതി താമസിച്ചിരുന്നത്. സംഭവ ദിവസം വീടിന്റെ ജനാലക്കരികില്‍ ഇരുന്ന പ്രകൃതിഭംഗി ആസ്വദിച്ചിരുന്ന വൃദ്ധയുടെ വീട്ടിലേക്ക് കവര്‍ച്ചക്കായിരുന്നു പ്രതി അതിക്രമിച്ചു കയറിയത്. തുടര്‍ന്ന് ഇവരെ മര്‍ദ്ദിച്ചു കൈയും കാലും കെട്ടി ഇടുകയായിരുന്നു. മരിക്കുന്നതിനു മുമ്പു എവലിന്‍ പോലീസിനോടു സംഭവിച്ചതിനെ കുറിച്ച് വിശദീകരണം നല്‍കിയിരുന്നു.

കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത് അംഗീകരിക്കുന്നുവെന്ന പ്രതിയുടെ അറ്റോര്‍ണി പറഞ്ഞു. എന്നാല്‍ കൃത്യം നടത്തിയതു റോബര്‍ട്ടല്ലെന്നും, ശരിയായ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അറ്റോര്‍ണി പീസ് അപ്പീനു കോടതി പത്തു ദിവസം അനുവദിച്ചിട്ടുണ്ട്.

കേസിന്റെ വാദം നടക്കുന്നതിനിടയില്‍ റോബര്‍ട്ടിന്റെ രണ്ടു മുന്‍ ഭാര്യമാരും, രണ്ടു കാമകിമാരും ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു. തങ്ങളെ മര്‍ദിക്കുമായിരുന്നുവെന്നായിരുന്നു ഇവരുടെ മൊഴി. സംഭവസ്ഥലത്തു നിന്നും കണ്ടെത്തിയ രക്തത്തിന്റെ ഡി.എന്‍.എ. ഫലവും പ്രതിക്കെതിരെയായിരുന്നു. 94-ാം വയസ്സില്‍ ആന്റിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് ലഭിച്ച ശിക്ഷ അര്‍ഹതപ്പെട്ടതാണെന്ന് എവലിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആദ്യമായി ഒരേ സമയം നാലു മലയാളികളെ കലക്ടർമാരായി നിയോഗിച്ചു, തമിഴ്നാട്

നാലു മലയാളികളെ ഒരേസമയം കലക്ടര്‍മാരായി നിയോഗിക്കുച്ചു. തമിഴ്നാട് സർക്കാരാണ് വ്യത്യസ്തമായ നിലപാടിൽ നാലു മലയാളികളെ ഒരേസമയം തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ കലക്ടർമാരായി കലക്ടര്‍മാരായി നിയോഗിക്കുന്നത്. പുതുതായി ചുമതലയേറ്റ നാലു പേരും 2013 ബാച്ച്‌...

തൊഴില്‍ നിരസിക്കുന്നതിന് കൊറോണ വൈറസ് കാരണമായി അംഗീകരിക്കില്ല.

ഓസ്റ്റിന്‍: തൊഴിലില്ലായ്മ വേതനം വാങ്ങിക്കുന്നവര്‍ക്ക് തൊഴില്‍ വാഗ്ദാനം ലഭിച്ചാല്‍ അതു സ്വീകരിക്കുന്നാതിരിക്കുന്നതിന് കൊറോണ വൈറസ് തടസ്സമാണെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ടെക്‌സസ് വര്‍ക്ക് ഫോഴ്‌സ് കമ്മീഷന്റെ അറിയിപ്പില്‍ പറയുന്നു. അമേരിക്കയില്‍ കൊറോണ വൈറസ് അതിരൂക്ഷമായിരുന്നപ്പോള്‍ പുറത്തിറക്കിയ...

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ്, വീട്ടമ്മ മരിച്ചു.

തൃശ്ശൂർ: പൊട്ടി കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വാതക്കാടൻ ചാത്തൻ്റെ ഭാര്യ (66) വയസുള്ള ജാനകിയാണ് മരിച്ചത്. സംഭവം നടന്നത്. കൊരട്ടി കാതികുടത്ത് ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു. വാക്കാറ്റി...

ചിക്കാഗോ ഇന്ത്യന്‍ അമേരിക്കന്‍ കൗണ്‍സിലിന്റെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക്

ഇല്ലിനോയ്: ഇല്ലിനോയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഇന്ത്യന്‍ അമേരിക്കന്‍ ബിസിനസ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ ആദ്യഘട്ടമായി ഓക്‌സിജന്‍ കോണ്‍സട്രേറ്റര്‍ യൂണിറ്റ്‌സ്, കണ്‍വര്‍ട്ടേഴ്‌സ്, സര്‍ജിക്കല്‍ ഗൗണ്‍സ്, മാസ്‌ക്, ഡിജിറ്റല്‍ തെര്‍മോമീറ്റേഴ്‌സ്,...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap