17.1 C
New York
Wednesday, September 22, 2021
Home Kerala 90 ദിവസത്തിനകം അഫ്ഗാൻ തലസ്ഥാനം താലിബാൻ പിടിച്ചെടുക്കുമെന്ന്; അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം

90 ദിവസത്തിനകം അഫ്ഗാൻ തലസ്ഥാനം താലിബാൻ പിടിച്ചെടുക്കുമെന്ന്; അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം

വാഷിങ്ടണ്‍: താലബാന്‍ 90 ദിവസത്തിനകം അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം പിടിക്കുമെന്ന് അമേരിക്ക. അഫ്ഗാനിസ്ഥാനിലെ എട്ട് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം അടുത്ത ആറ് ദിവസത്തിനുള്ളില്‍ താലിബാന്‍ പിടിച്ചെടുക്കുമെന്നും അമേരിക്ക പറയുന്നു. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഡിഫെൻസ് ഉദ്യോഗസ്ഥൻ റോയിറ്റേഴ്സ്റ്റിന് നൽകിയ വിവരത്തിലാണ് ഇത് അറിയിച്ചിരിക്കുന്നത്. യുഎസ് ട്രൂപ്പിനെ അഫ്ഗാനിസ്ഥാനിൽ നിന്ന് [പിൻവലിച്ച ശേഷം താലിബാൻ വിവിധ നഗരങ്ങൾ പിടിച്ചടക്കിയ വേഗത അനുസരിച്ചാണ് കാബൂളിന് എന്ന വരെ പിടിച്ച് നില്ക്കാൻ കഴിയുമെന്ന് വിലയിരുത്തിയിരിക്കുന്നത്

എന്നാല്‍ മൂന്നുമാസം എന്ന കാലപരിധി പൂര്‍ണമായും ഉറപ്പിച്ച് പറയാനാവില്ലെന്നും അമേരിക്ക പറയുന്നു. അഫ്ഗാന്‍ സൈന്യത്തിന്റെ പ്രതിരോധം എത്രമാത്രം ശക്തമായിരിക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇതുണ്ടാവുകയെന്നും അവര്‍ പറയുന്നു.

ഇരുപത് വര്‍ഷത്തിനു ശേഷം യുഎസ് സൈന്യത്തെ അഫ്ഗാനിസ്ഥാനില്‍നിന്ന് പിന്‍വലിച്ചതില്‍ താനിക്ക് പശ്ചാത്താപമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താലിബാനേക്കാള്‍ സൈനികബലം അഫ്ഗാനിസ്ഥാന് ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് സി പി എമ്മിൽ ചേർന്ന പി എസ് പ്രശാന്തിന് ചുമതല നൽകി സി പി എം.

കർഷക സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ആയിട്ടാണ് ചുമതല. നീണ്ട വർഷത്തെ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പി എസ് പ്രശാന്ത് സി പി എമ്മിൽ ചേർന്നത്. നെടുമങ്ങാട് യു ഡി എഫ് സ്ഥാനാർഥിയായി മൽസരിച്ച...

മദർ തെരേസ അവാർഡ് ജേതാവ് സീമ ജി നായരെ ഫോമ അനുമോദിച്ചു.

സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ 'കല'യുടെ  പ്രഥമ മദർ തെരേസ പുരസ്കാരത്തിനർഹയായ  സിനിമാ സീരിയൽ താരവും സാമൂഹ്യ പ്രവർത്തകയുമായ  സീമ ജി നായരെ ഫോമാ ദേശീയ നിർവ്വാഹക സമിതി അനുമോദിച്ചു. സാമൂഹ്യ...

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ വേണമെന്ന നിർദ്ദേശം യുകെ പിൻവലിച്ചു.

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം. എന്നാൽ അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിൽ വാക്സീൻ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയിൽ വിയോജിപ്പുണ്ടെന്ന് യുകെ നിലപാടറിയിച്ചു. അതിനാൽ തന്നെ...

ജനസമ്മതിയിൽ ജോ ബൈഡനെക്കാൾ ബഹുദൂരം ട്രംപ് മുന്നിലെന്ന് സർവ്വെ

വാഷിംഗ്ടൺ: റജിസ്ട്രേർഡ് വോട്ടർമാർക്കിടയിൽ നിലവിലുള്ള പ്രസിഡന്റ് ജോ ബൈഡനേക്കാൾ മുൻ പ്രസിഡന്റ് ട്രമ്പ് ബഹുദൂരം മുന്നിലാണെന്ന് ഹാർവാർഡ്സി.എ.പി.എസ്സ്/ ഹാരിസ് സർവ്വെ വെളിപ്പെടുത്തിയതായി 'ഹിൽ റിപ്പോർട്ട് ചെയ്തു. റജിസ്ട്രേർഡ് വോട്ടർമാരുടെ 48 ശതമാനം പിന്തുണ ട്രംപിന്...
WP2Social Auto Publish Powered By : XYZScripts.com
error: