17.1 C
New York
Friday, May 20, 2022
Home US News ഇംപീച്ച്മെന്റ് ട്രയലിനെ എതിർത്ത് കൂടുതൽ റിപ്പബ്ലിക്കൻ സെനറ്റർമാർ രംഗത്ത്

ഇംപീച്ച്മെന്റ് ട്രയലിനെ എതിർത്ത് കൂടുതൽ റിപ്പബ്ലിക്കൻ സെനറ്റർമാർ രംഗത്ത്


പി.പി. ചെറിയാൻ

വാഷിംഗ്ടൺ ∙ ഫെബ്രുവരി 8ന് യുഎസ് സെനറ്റിൽ ആരംഭിക്കാൻ തീരുമാനിച്ച ഇംപീച്ച്മെന്റ് ട്രയലിനെ എതിർത്ത് കൂടുതൽ റിപ്പബ്ലിക്കൻ സെനറ്റർമാർ പര്യമായി രംഗത്തെത്തി. ഇതേ ചിന്താഗതി വച്ചുപുലർത്തുന്ന ഡമോക്രാറ്റിക് സെനറ്റർമാരും ഉണ്ട്. ജനുവരി 6ന് കാപ്പിറ്റോളിൽ നടന്ന സംഭവങ്ങളെ തുടർന്ന് ട്രംപിനെ പരസ്യമായി വിമർശിച്ച സെനറ്റർ ജോൺ കോന്നൻ (ടെക്സസ്), ലിൻഡ്സി ഗ്രാം (സൗത്ത് കാരളലൈന) തുടങ്ങിയ പല സെനറ്റർമാരും പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്തുപോയ ട്രംപിനെ ഇംപീച്ച് ചെയ്യുന്നത് തെറ്റായ കീഴ്‌വഴക്കം‍ സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെട്ടു

ട്രംപിന്റെ ട്രയൽ നടക്കുകയാണെങ്കിൽ, 2022 ൽ റിപ്പബ്ലിക്കൻ പാർട്ടി അധികാരത്തിൽ എത്തിയാൽ മുൻ ഡമോക്രാറ്റിക് പ്രസിഡന്റുമാരെ ഇംപീച്ച് ചെയ്യേണ്ടി വരുന്ന സാഹചര്യം ഭൂഷണമല്ലെ എന്നാണ് ടെക്സസിൽ നിന്നുള്ള ജോൺ കോന്നൻ അഭിപ്രായപ്പെട്ടത്. ടെഡ് ക്രൂസ് (ടെക്സസ്) നേരത്തെ തന്നെ ട്രയലിനെതിരായിരുന്നു. റിപ്പബ്ലിക്കൻ സെനറ്റർമാരിൽ 17 പേരുടെ പിന്തുണ ലഭിച്ചാൽ മാത്രമേ ട്രംപിന്റെ കുറ്റവിചാരണ വിജയിക്കുകയുള്ളൂ. എന്നാലത് അസാധ്യമായ ഒന്നാണെന്ന് സെനറ്റർ മൈക്ക് റൗണ്ട്സ് പറയുന്നു. കഴിഞ്ഞ ഇംപീച്ച്മെന്റിനെ സെനറ്റിൽ പിന്തുണ നൽകിയത് മിറ്റ്റോംനി മാത്രമായിരുന്നു. റിപ്പബ്ലിക്കൻ – പാർട്ടിയിൽ ട്രംപിനെതിരെ ഉയർന്ന എതിർപ്പുകൾ ദിവസങ്ങൾ പിന്നിട്ടതോടെ മഞ്ഞുരുകുന്നതു പോലെയാണ് അനുഭവപ്പെടുന്നത്. ട്രംപിനെ ഇംപീച്ച് ചെയ്യുന്ന പ്രമേയം സെനറ്റിൽ അവതരിപ്പിക്കുന്നതു തന്നെ അനുചിതമാണെന്നും, ഇതു അമേരിക്കൻ ജനങ്ങൾക്കിടയിൽ വിഭാഗീയത വളർത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും ഫ്ലോറിഡയിൽ നിന്നുള്ള സെനറ്റർ മർക്കൊ റൂമ്പിയൊ അഭിപ്രായപ്പെട്ടു.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലപ്പുറത്ത് അജ്ഞാത സംഘത്തിന്റെ മർദ്ദനമേറ്റ് പ്രവാസി മരിച്ചു.

നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ ശേഷം കാണാതാവുകയും ക്രൂരമായി ആക്രമിച്ച ശേഷം പാതയോരത്ത് തള്ളുകയും ചെയ്ത പ്രവാസി യുവാവ് മരിച്ചു.പെരിന്തല്‍മണ്ണക്കടുത്ത ആക്കപ്പറമ്പില്‍ കണ്ടെത്തിയ അട്ടപ്പാടി അഗളി സ്വദേശിയായ അബ്ദുല്‍ ജലീലിലാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയവെ...

സംസ്ഥാനത്ത് രാത്രി 11 ജില്ലകളില്‍ മഴമുന്നറിയിപ്പ്; നാളെ പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.

സംസ്ഥാനത്ത് രാത്രി 11 ജില്ലകളില്‍ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ...

അങ്കണവാടി പ്രവേശനോത്സവം: മാർഗ നിർദേശങ്ങൾ പുറത്തിറക്കി.

അങ്കണവാടി പ്രവേശനോത്സവം ഇക്കുറി ആഘോഷമാക്കി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്. മേയ് 30നാണ് അങ്കണവാടികളിൽ പ്രവേശനോത്സവം. ഇതിനായി വകുപ്പ് മാർഗ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മാർഗ നിർദ്ദേശങ്ങൾ മൂന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികളുടെ ലിസ്റ്റ് സർവ്വേ...

ഒമിക്രോണ്‍ ബിഎ.4 ആഘാതം ഇന്‍ഡ്യയിലും; ആദ്യ കേസ് ഹൈദരാബാദില്‍ കണ്ടെത്തി.

ഹൈദരാബാദ്: കോവിഡ് -19 ജനിതക നിരീക്ഷണ പരിപാടിയിലൂടെ വ്യാഴാഴ്ച ഹൈദരാബാദില്‍ ഒമിക്രോണിന്റെ ബിഎ.4 ഉപ വകഭേദത്തിന്റെ ഇന്‍ഡ്യയിലെ ആദ്യത്തെ കേസ് കണ്ടെത്തി. ബിഎ.4 ഉപ വകഭേദത്തിന്റെ വിശദാംശങ്ങള്‍ മെയ് ഒമ്ബതിന് ഇന്‍ഡ്യയില്‍ നിന്ന് ഇത്തരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: