17.1 C
New York
Wednesday, December 1, 2021
Home US News 53 കുഞ്ഞുങ്ങൾ ഒരുമിച്ച്‌ ആദ്യ കുർബാന സ്വീകരിക്കുന്ന അപൂർവ ആരാധനാനുഭവത്തിന് സാക്ഷ്യം വഹിച്ച്‌ ഹൂസ്റ്റൺ ട്രിനിറ്റി...

53 കുഞ്ഞുങ്ങൾ ഒരുമിച്ച്‌ ആദ്യ കുർബാന സ്വീകരിക്കുന്ന അപൂർവ ആരാധനാനുഭവത്തിന് സാക്ഷ്യം വഹിച്ച്‌ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക,

റിപ്പോർട്ട്: ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർതോമ്മാ ദേവാലയത്തിൽ നവംബർ 21 ന് ഞായറാഴ്ച നടന്ന വിശുദ്ധ കുർബാന ശുശ്രൂഷ മദ്ധ്യേ ഇടവകാംഗങ്ങളായ 53 കുഞ്ഞുങ്ങൾ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പയിൽ നിന്നും സഭയുടെ പൂർണ അംഗത്വത്തിലേക്കു പ്രവേശിയ്ക്കുന്നതിന്റെ ഭാഗമായി ആദ്യ കുർബാന സ്വീകരിച്ചു. ആദിയോടന്തം ഭക്തിനിർഭരമായി നടന്ന ശുശ്രൂഷയിൽ ഇടവക വികാർ ഇൻ ചാർജ് റവ. റോഷൻ.വി.മാത്യൂസ്, റവ.ഉമ്മൻ ശാമുവേൽ എന്നിവർ സഹകാർമ്മികരായിരുന്നു.

രാവിലെ 8.30 നു ആരംഭിച്ച വിശുദ്ധ കുർബാന ശുശ്രൂഷയിൽ ആദ്യ കുർബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും മറ്റു ഇടവക ജനങ്ങളും ഉൾപ്പെടെ 600 ലധികം പേര് പങ്കെടുത്തു.

വി.ലൂക്കോസിന്റെ സുവിശേഷം ഒന്നാം അദ്ധ്യായം 30, 31 വാക്യങ്ങളെ അധികരിച്ചു തിരുമേനി ധ്യാനപ്രസംഗം നടത്തി. ഗബ്രിയേൽ ദൂതന്റെ പ്രഖ്യാപനം ” മറിയയെ ഭയപ്പടേണ്ട, നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും , അവനു യേശു എന്ന് പേർ വിളിക്കേണം” ലോക ചരിത്രത്തെ തന്നെ മാറ്റി മറിച്ച ദൂതന്റെ അരുളപ്പാട് നിവൃത്തിയായി. ലോക രക്ഷകന്റെ മാതാവാകാവാൻ ഭാഗ്യം ലഭിച്ച ഒരു സാധാരണ സ്ത്രീയായ മറിയ, എളിമയുടെ പ്രതീകമായ മറിയ നമുക്ക് ഒരു മാതൃകയാകാൻ കഴിയണം. യേശുവിന്റെ ജനനത്തിൽ കൂടി ലോകത്തിന്റെ വീണ്ടെടുപ്പു സാധ്യമായി തീർന്നു. ലോകത്തിന്റെ വെളിച്ചമായി പിറന്ന യേശുക്രിസ്തുവിനെ ലോകത്തിനു ജീവൻ നൽകുന്ന അനുഭവമായി മാറ്റേണ്ടത് നമ്മിലൂടെയായിരിക്കണം എന്ന് തിരുമേനി ഉദ്ബോധിപ്പിച്ചു.

ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തന പദ്ധതികളെ പറ്റി ശുശ്രൂഷാനന്തരം നടത്തിയ പ്രത്യേക യോഗത്തിൽ വിവരിച്ചു. ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിലുള്ള പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്വാന്തനമേകുന്ന ലൈറ്റ് ടു ലൈഫ് (Light to Life) പദ്ധതിക്കു വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് തിരുമേനി പറഞ്ഞു. ഈ വർഷം 3500 ൽ പരം കുട്ടികൾക്ക്‌ സ്വാന്തനമേകാൻ കഴിഞ്ഞുവെന്ന് പറഞ്ഞു. ഒരു വിദ്യാർത്ഥിക്ക് 240 ഡോളർ ചെലവ് വരുന്ന ഈ പ്രോഗ്രാമിൽ ഏകദേശം 850,000 ഡോളർ വര്ഷം തോറും ഉപയോഗിക്കുന്നു. അറ്റലാന്റയിൽ ഭദ്രാസനം 5.9 മില്യൺ മുടക്കി സ്വന്തമാക്കിയ 42 ഏക്കറിലുള്ള അറ്റ്ലാന്റ കാർമേൽ മാത്തോമാ സെന്ററിൽ ദൈവശാസ്ത്ര പഠന കോഴ്സുകൾ ഉടനെ ആരംഭിക്കുമെന്നും തിരുമേനി പറഞ്ഞു.,

ദേവാലയത്തോടു ചേർന്ന് ആരംഭിക്കുന്ന ട്രിനിറ്റി ക്യാമ്പസ് (സൺ‌ഡേ സ്കൂൾ) പ്രോജെക്ടിനെ പറ്റി കൺവീനർ ആൽവിൻ മാത്യു പ്രസ്താവന നടത്തി. തുടർന്ന് 3.5 മില്യൺ ചിലവു വരുന്ന ട്രിനിറ്റി ക്യാമ്പസ് പ്രോജെക്ടിന്റെ ഫണ്ട് റേസിംഗിന്റെ ഭാഗമായി ഒരു സൺ‌ഡേസ്കൂൾ റൂം സ്പോൺസർ ചെയ്‌ത മഗേഷ് മാത്യുവിന് വേണ്ടി പിതാവ് മത്തായി ചാക്കോയും മകൾ മിൽക്ക മാത്യുവും നൽകിയ ആദ്യ സംഭാവന തിരുമേനി ഏറ്റു വാങ്ങി ധനസമാഹരണ ഉത്‌ഘാടനം നടത്തി.

ഇടവകയിൽ ഈ വർഷം 70 വയസ്സ് (സപ്തതി) പൂർത്തിയാക്കിയ എബ്രഹാം തോമസ്, റേച്ചൽ എബ്രഹാം എന്നിവരെ പൊന്നാട നൽകി ആദരിച്ചു.


ഇടവകാംഗങ്ങളിൽ നിന്നും വാലിഡേക്ടറിയൻ ആയ റോൺ.കെ.വർഗീസ്, ഡോക്ടർ ഓഫ് നഴ്സിംഗ് ബിരുദം ലഭിച്ച റേച്ചൽ ബെഞ്ചമിൻ (റീന) എന്നിവർക്ക് മെമന്റോ നൽകി ആദരിച്ചു. സൺ‌ഡേ സ്കൂൾ ഭദ്രാസന മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാത്ഥികൾക്കു സെർട്ടിഫിക്കറ്റുയകൾ നൽകി.

70 വയസ്സിലേക്കു പ്രവേശിക്കുന്ന തിരുമേനിയ്ക്ക് ഇടവക ജനങ്ങൾ ജന്മദിനാശംസകൾ നേർന്നു.

ഇടവകയുടെ റീ ഡിസൈന്ഡ് വെബ്സൈറ്റ്, പുതിയ അക്കൗണ്ടിങ്ങ് സോഫ്റ്റ്‌വെയർ എന്നിവയെ പറ്റി ഇടവക വൈസ് പ്രസിഡന്റും കൺവീനറുമായ ഷാജൻ ജോർജ്, ട്രസ്റ്റി – ഫിനാൻസ് എബ്രഹാം ജോസഫ് (ജോസ്) ട്രസ്റ്റി – അക്കൗണ്ട്സ് പുളിന്തിട്ട സി. ജോർജ് എന്നിവർ പ്രസ്താവന നടത്തി. വെബ്സൈറ്റ് തിരുമേനി ഉത്‌ഘാടനം ചെയ്തു.

ഇടവകയുടെ ഹീലിംഗ് ഹാർട്സ് മിനിസ്ട്രി പ്രസിദ്ധീകരിക്കുന്ന ഇ- ബുക്കിനെ (ഓൺലൈൻ ബുക്ക്) കൺവീനർ ജോജി ജേക്കബ് സദസ്സിനു പരിചയപ്പെടുത്തി. അത്ഭുതകരമായ സൗഖ്യത്തിലേക്കു ദൈവം നയിച്ച അനുഭവങ്ങളെക്കുറിച്ച് നിരവധി ഇടവക അംഗങ്ങളുടെ അനുഭവ സാക്ഷ്യങ്ങളുടെ നേർരേഖയാണ് ഇ- ബുക്ക് (e-book) എന്ന് പ്രകാശനം നിർവഹിച്ചുകൊണ്ട് അഭിവന്ദ്യ തിരുമേനി പ്രസ്താവിച്ചു.

തുടർന്ന് അറ്റ്ലാന്റ കാർമേൽ പ്രോജെക്ടിന്റെ രണ്ടാം ഘട്ടധനസമാഹരണത്തിന്റെ ഭാഗമായി നിരവധി അംഗങ്ങൾ സംഭാവനകൾ തിരുമേനിയെ ഏല്പിച്ചു.ജോൺ ചാക്കോ (ജോസ്), റെജി ജോർജ്, തോമസ് ചെറിയാൻ എന്നിവർ ഇടവക ചുമതലകാർക്കൊപ്പം ധനസമാഹരണ സബ് കമ്മിറ്റിക്കു നേതൃത്വം നൽകുന്നു.

ഇടവക സെക്രട്ടറി റെജി ജോർജ് നന്ദി പ്രകാശിപ്പിച്ചു.

ചടങ്ങുകൾക്ക് ശേഷം ആദ്യ കുർബാന സ്വീകർത്താക്കളുടെ മാതാപിതാക്കൾ ഒരുക്കിയ സ്നേഹവിരുന്നും ഉണ്ടായിരുന്നു. സ്നേഹവിരുന്നിനു ശേഷം ട്രിനിറ്റി സെന്ററിന് സമീപം ഒരുക്കിയ “ക്രിക്കറ്റ് പ്രാക്റ്റീസ് നെറ്റിന്റെ” ഉത്ഘാടനവും എപ്പിസ്കോപ്പ നിർവഹിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: