ന്യൂയോർക്ക്: യു.എസ്. ഗവൺമെന്റ് ബയോ മെഡിക്കൽ അഡ്വാൻസ്ഡ് റിസേർച്ച് ആന്റ് ഡവലപ്മെന്റ് അതോറിട്ടി , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓക്കുപ്പേഷണൽ സേഫ്റ്റ് ആൻഡ് ഹെൽത്തുമായി സഹകരിച്ച് മാസ്ക് ഇന്നൊവേഷൻ ചലഞ്ച് സംഘടിപ്പിക്കുന്നു.
അമേരിക്കയിലുള്ളവർക്കു മാത്രം പങ്കെടുക്കാവുന്ന ഈ മൽസരത്തിൽ വിജയികളാക്കുന്നവർക്ക് 500,000 ഡോളറിന്റെ സമ്മാനം ലഭിക്കും.
പുതിയ ടെക്നോളജി ഉപയോഗിച്ചു വൈറസിനെ പ്രതിരോധിക്കുന്നതിന് സൗകര്യപ്രദവും, കാര്യക്ഷമമായ, ചിലവു കുറഞ്ഞ മാസ്കുകൾ ഡിസൈൻ ചെയ്യുന്നവരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുക്കുക.രണ്ടു ഘട്ടമായിട്ടാണ് അവസാന വിജയികള നിർണ്ണയിക്കുക. ആദ്യം ഡിസൈനും പിന്നെ പിന്നീട് പ്രൂഫ് ഓഫ് കൺസെപ്റ്റും.ഏപ്രിൽ രണ്ടാണ് ഡിസൈൻ സമർപ്പിക്കേണ്ട അവസാന തീയതി.
ആഗോളാടിസ്ഥാനത്തിൽ പബ്ലിക്ക് ഹെൽത്ത് ഏജൻസികൾ അനിയന്ത്രിതമായി വ്യാപിക്കുന്ന വൈറസിനെ പ്രതിരോധിക്കുന്നതിന് തുടർന്നും മാസ്ക് ധരിക്കുവാൻ നിർബന്ധിതമാകുന്ന പശ്ചാത്തലത്തിലാണ് പുതിയതരം മാസ്കുകളുടെ ലഭ്യതയെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചത്.
എല്ലാവർക്കും കോവിഡ് വാക്സിൻ ലഭിച്ചു കഴിഞ്ഞാലും തുടർന്നും മാസ്കും സോഷ്യൽ ഡിസ്റ്റൻസിങ്ങും വേണ്ടി വരുമെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി ഇതുവരെ 131 മില്യൻ ജനങ്ങളെ വൈറസ് ബാധിച്ചു കഴിഞ്ഞിട്ടുണ്ടെന്നും, 2.85 മില്യൻ പേർക്ക് ജീവൻ നഷ്ടപ്പടുകയും ചെയ്തിട്ടുണ്ട്.
മാർച്ച് 31 മുതൽ ആരംഭിച്ച മാസ്ക് ഇനൊവേഷൻ ചലഞ്ചിൽ ഏപ്രിൽ 2 ആണ് ഡിസൈൻ സമർപ്പിക്കേണ്ട അവസാന തീയതി.
ഈ മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ BARDA യുടെ
https://app.reviewr.com/BARDA/site/BARDAchallenge എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.