17.1 C
New York
Saturday, June 19, 2021
Home US News 21ന് ബൈഡനെതിരെ ഇംപീച്ച്മെന്റ് ആർട്ടിക്കിൾ ഫയൽ ചെയ്യുമെന്ന് യുഎസ് കോൺഗ്രസംഗം

21ന് ബൈഡനെതിരെ ഇംപീച്ച്മെന്റ് ആർട്ടിക്കിൾ ഫയൽ ചെയ്യുമെന്ന് യുഎസ് കോൺഗ്രസംഗം

വാർത്ത: പി.പി. ചെറിയാൻ

വാഷിങ്ടൻ ∙ ചുമതലയേറ്റ് തൊട്ടടുത്ത ദിവസം ജനുവരി 21ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ഇംപീച്ചുമെന്റ് ആർട്ടിക്കിൾ ഫയൽ ചെയ്യുമെന്ന് ജോർജിയയിൽ നിന്നുള്ള റിപ്പബ്ലിക്കൻ യുഎസ് കോൺഗ്രസംഗം മാർജോരി ടെയ്‍ലർ ഗ്രീൻ പ്രഖ്യാപിച്ചു. അധികാര ദുർവിനിയോഗം നടത്തിയതിനും വിദേശ രാജ്യങ്ങളുടെ സാമ്പത്തിക താൽപര്യങ്ങളോട്
അനുഭാവം പ്രകടിപ്പിച്ചുവെന്നുമാണ് ബൈഡനെതിരെ ടെയ്‍ലർ ആരോപിക്കുന്നത്.

ബൈഡന്റെ നിഷ്ക്രിയത്വം 75 മില്യൺ അമേരിക്കക്കാരും വെറുക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ഇതിനെതിരെ ശബ്ദിക്കേണ്ട സമയമാണിത്. ചൈനീസ്, ഉക്രെയ്ൻ എനർജി കമ്പനികളുടെ താൽപര്യം സംരക്ഷിക്കുന്നതിന് പ്രസിഡന്റ് പദവി ദുരുപയോഗപ്പെടുത്തുന്ന ഒരു പ്രസിഡന്റാവാൻ ബൈഡനെ ഭാവിയിൽ അനുവദിക്കരുതെന്നും അവർ പറയുന്നു

വാഷിങ്ടൻ ഡിസിയിൽ 2018 ജനുവരിയിൽ നടന്ന കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് മീറ്റിംഗിൽ ബൈഡൻ നടത്തിയ പ്രസംഗം തെളിവായി ഗ്രീൻ ചൂണ്ടികാണിക്കുന്നു. ഒബാമ ഭരണത്തെ പ്രതിനിധീകരിച്ചു പ്രോസിക്യൂട്ടർ വിക്ടർ ഷൊകിനെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതിന് വൈസ് പ്രസിഡന്റ് എന്ന നിലയിൽ ബൈഡൻ ഉക്രെയ്നിൽ സമ്മർദം ചെലുത്തിയിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു. ഗ്രീനിന്റെ തീരുമാനത്തോടു റിപ്പബ്ലിക്കൻ പാർട്ടി എങ്ങനെ പ്രതകരിക്കുമെന്ന് വ്യക്തമല്ല.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മുഖ്യമന്ത്രിയുടെ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു:ഉമ്മൻ ചാണ്ടി

കെപിസിസി പ്രസിഡന്റ്‌ ആയതിനു ശേഷം സുധാകരന് എതിരെ ഇത്തരം പരാമർശങ്ങൾ നടത്താൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത് എന്തെന്ന് അറിയില്ലന്ന് ഉമ്മൻ ചാണ്ടി ഇത്തരം ചർച്ചകൾ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ നിന്ന് അകലാൻ കാരണമാവും. മുഖ്യമന്ത്രിയുടെ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു. യഥാർഥ...

രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാനുള്ള നിയമത്തിന്റെ കരട് ബില്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാനുള്ള നിയമത്തിന്റെ കരട് ബില്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍ സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ക്ക് തടവ് ശിക്ഷയും പിഴയും നല്‍കുന്ന വിധത്തിലാണ് കരട് ബില്ല്. പ്രായത്തിന് അനുസരിച്ച്‌ സെന്‍സറിംഗ് ഏര്‍പ്പെടുത്തും. സെന്‍സര്‍...

സുധാകരനെ സിപിഎം ഭയക്കുന്നു: വി ഡി സതീശൻ

സു​ധാ​ക​ര​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​യ​തി​നെ സി​പി​എം ഭ​യ​ക്കു​ന്നതു​കൊ​ണ്ടാ​ണ് അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത ഉ​ട​നെ സി​പി​എം നേ​താ​ക്ക​ൾ അ​ദ്ദേ​ത്തി​നെ​തി​രെ തി​രി​ഞ്ഞ​ത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മ​രം​മു​റി വി​ഷ​യം മ​റ​ച്ചു​വ​യ്ക്കാ​ൻ വേ​ണ്ടി​യു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്...

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ്പ് തീരുമാനത്തെ ഫൊക്കാന നേതൃത്വം സ്വാഗതം ചെയ്തു.

ന്യൂജേഴ്‌സി: ഫൊക്കാനയുമായി സഹകരിക്കാനും അംഗത്വമെടുത്ത് പ്രവർത്തിക്കാനുമുള്ള   മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയാ (മാപ്പ്)യുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഫൊക്കാന നേതൃത്വം അറിയിച്ചു. ഫിലാഡൽഫിയയിലെ ഏറ്റവും വലിയ സംഘടനയായ മാപ്പ് ഫൊക്കാനയിൽ മടങ്ങി...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap