17.1 C
New York
Sunday, June 13, 2021
Home US News 2024 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രസിഡണ്ട് ബൈഡന്‍

2024 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രസിഡണ്ട് ബൈഡന്‍

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ജൊ ബൈഡന്‍ 2024 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. പ്രസിഡന്റായി ചുമതലയേറ്റെടുത്തശേഷം ആദ്യമായി നടത്തിയ ഔദ്യോഗിക പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായിട്ടാണ് ബൈഡന്‍ തന്റെ താല്‍പര്യം പരസ്യമായി പ്രകടിപ്പിച്ചത്.

ഞാന്‍ പ്രസിഡന്റായി മത്സരിക്കുകയാണെങ്കില്‍ കമല ഹാരിസ് തന്നെയായിരിക്കും തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്നും ബൈഡന്‍ കൂട്ടിചേര്‍ത്തു. കമലഹാരിസ് തന്റെ ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുന്നുണ്ടെന്നും, അവര്‍ നല്ലൊരു കൂട്ടാളിയാണെന്നും ബൈഡന്‍ പറഞ്ഞു.

വൈറ്റ് ഹൗസ് ഈസ്റ്റ് റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനം ഒരു മണിക്കൂര്‍ നീണ്ടു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു കൃത്യമായി മറുപടി പറയുന്നതില്‍ ബൈഡന്‍ വിജയിച്ചു.

ഭരണത്തിന്റെ നൂറാം ദിവസം പൂര്‍ത്തീകരിക്കുമ്പോള്‍ 200 മില്യന്‍ കോവിഡ് വാക്‌സിന്‍ നല്‍കുമെന്നു തിരഞ്ഞെടുപ്പു വാഗ്ദാനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന
ബൈഡന്‍ പറഞ്ഞു. അഭയാര്‍ത്ഥി പ്രവാഹത്തെ കുറിച്ചായിരുന്നു കൂടുതല്‍ ചോദ്യങ്ങളും ബൈഡന് നേരിടേണ്ടി വന്നത്.

സതേണ്‍ ബോര്‍ഡറില്‍ മാതാപിതാക്കള്‍ ഇല്ലാതെ അമേരിക്കയിലെത്തിയ 16513 കുട്ടികള്‍ മാര്‍ച്ച് 24 ബുധനാഴ്ച വരെ ഗവണ്‍മെന്റ് കസ്റ്റഡിയിലുണ്ടെന്ന് ബൈഡന്‍ വെളിപ്പെടുത്തി. മാത്രമല്ല അതിര്‍ത്തി കടന്നെത്തിയ നിരവധി കുട്ടികള്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഐസൊലേഷനിലാണെന്നും പ്രസിഡു പറഞ്ഞു. മെക്‌സിക്കോയില്‍ നിന്നും കുട്ടികള്‍ക്കും മാതാപിതാക്കളുമായി എത്തിചേര്‍ന്നിട്ടുണ്ടെങ്കില്‍ അവരെ തിരിച്ചയക്കുമെന്നും ബൈഡന്‍ സൂചന നല്‍കി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് യുവാവ് എക്സൈസ് പിടിയിൽ.

കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് യുവാവ് എക്സൈസ് പിടിയിൽ. വൈക്കം: പാലാംകടവ് പാലത്തിന്റെ തെക്ക് വശത്തുവച്ച് വൈക്കം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മജു. റ്റി. എം ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 152 ഗ്രാം...

തിങ്കളാഴ്ച്ച 27 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്സിൻ നൽകും

കോട്ടയം ജില്ലയില്‍ 27 കേന്ദ്രങ്ങളില്‍ ജൂണ്‍ 14 (തിങ്കൾ )40-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവിഷീല്‍ഡ് വാക്സിന്‍ നല്‍കും. വാക്സിന്‍ സ്വീകരിക്കുന്നതിന് www.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തണം. രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിനേഷന്‍. വാക്സിനേഷന്‍...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കോട്ടയത്ത് റെക്കോർഡ് മഴ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കോട്ടയത്ത് റെക്കോർഡ് മഴ ബംഗാൾ ഉൾക്കടൽ ന്യുനമർദം  അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചു. കേരളത്തിൽ  ഇന്നും   എല്ലാ ജില്ലകളിലും ഇടവിട്ടുള്ള  സാധാരണ  മഴക്കു സാധ്യത. കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ 17 വരെ...

50 വര്‍ഷത്തെ തലസ്ഥാന വാസം അവസാനിപ്പിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലേക്ക്.

50 വര്‍ഷത്തെ തലസ്ഥാന വാസം അവസാനിപ്പിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലേക്ക്. പുതുപ്പള്ളിയില്‍ പുതിയ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് തീരുമാനം. പുതുപ്പള്ളി ബസ് സ്റ്റാന്റിന് സമീപത്താണ് ഉമ്മന്‍ചാണ്ടിയുടെ പുതിയ...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap