17.1 C
New York
Wednesday, December 1, 2021
Home US News 2024 (പ്രസിഡന്റ് തിരഞ്ഞെടുപ്പ് ; സ്വിംഗ് സംസ്ഥാനങ്ങളിൽ ട്രംപിന്റെ മുന്നേറ്റം

2024 (പ്രസിഡന്റ് തിരഞ്ഞെടുപ്പ് ; സ്വിംഗ് സംസ്ഥാനങ്ങളിൽ ട്രംപിന്റെ മുന്നേറ്റം

റിപ്പോർട്ട്: പി. പി. ചെറിയാൻ

ജോർജിയ : രണ്ടു വർഷത്തിന് ശേഷം അമേരിക്കയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ സ്വിംഗ് സ്റ്റേറ്റുകൾ എന്ന അറിയപ്പെടുന്ന സുപ്രധാന അഞ്ച് സംസ്ഥാനങ്ങളിൽ ട്രംപ് മുന്നേറുന്നതായി സർവ്വേ ഫലങ്ങൾ .

2020 ൽ ബൈഡൻ മുന്നേറിയ സംസ്ഥാനങ്ങളായ അരിസോണ, ജോർജിയ, മിഷിഗൺ, പെൻസിൽവാനിയ , വിസകോൺസിൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബൈഡനെ പിന്തള്ളി ട്രംപ് മുന്നേറുന്നതായി ജിഓപി പോൾസ്റ്റർ ടോണി ബ്രിസിയോ നടത്തിയ സർവ്വേകൾ നൽകുന്ന സൂചന .

കഴിഞ്ഞ തവണ പ്രസിഡന്റ് ട്രംപിന് നഷ്ടപ്പെട്ട സംസ്ഥാനങ്ങളാണ് ബൈഡന്റെ വിജയത്തിന് അടിസ്ഥാനമായത് . സർവ്വേ ഫലം താഴെ സൂചിപ്പിക്കുന്നു .

അരിസോണ – ട്രംപ് 51% – ബൈഡൻ – 43% (+8 പോയിന്റ്സ്)

ജോർജിയ- ട്രംപ് 48% – ബൈഡൻ – 45% (+3 പോയിന്റ്സ്)

പെൻസിൽവാനിയ- ട്രംപ് 51% – ബൈഡൻ – 45% (+6 പോയിന്റ്സ്)

മിഷിഗൺ- ട്രംപ് 53% – ബൈഡൻ – 41% (+12 പോയിന്റ്സ്)

വിസ്കോൺസിൻ- ട്രംപ് 52% – ബൈഡൻ – 42% (+10 പോയിന്റ്സ്)

2024 ലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപ് ആയിരിക്കുമെന്നാണ് ഭൂരിപക്ഷം വോട്ടർമാരും സർവ്വേയിൽ അഭിപ്രായപ്പെട്ടത് .

കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന് ശേഷം ഈ അഞ്ചു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ട്രംപ് പ്രചാരണ വിഭാഗം ലോ സ്യൂട്ട് ഫയൽ ചെയ്തിരുന്നു . 2024 ൽ ബൈഡൻ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്.

റിപ്പോർട്ട്: പി. പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: