മഞ്ചേരി: 2023 ലെ സി ജെ മാടപ്പാട്ട് മെമ്മോറിയൽ ബൈബിൾ സാഹിത്യ അവാർഡ് പാപ്പച്ചൻ കടമക്കുടിയുടെ “എസ്തേർ രാജ്ഞി ” എന്ന നോവൽ അർഹമായി.
ഫെബ്രുവരി 9 ആം തീയതി വൈകുന്നേരം 3 മണിക്ക് പാലാ ബിഷപ്‌സ് ഹൗസിൽ ചേരുന്ന സമ്മേളനത്തിൽ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പുരസ്‌കാരം നൽകും.
സി ജെ മാടപ്പാട്ട് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കവി സിറിയക്ക് ജോസഫ് മാടപാട്ടിന്റെ പേരിൽ 1999 മുതൽ ക്രമമായി നൽകിവരുന്ന അവാർഡാണിത് .
മലയാളത്തിലെ വിവിധ സാഹിത്യമേഖലകളിൽ നിന്നും ബൈബിളിനെ ആധാരമാക്കി രചിക്കുന്ന കൃതികളിൽ നിന്നും തിരഞ്ഞെടുക്കപെടുന്ന രചനയ്ക്കാണ് അവാർഡ് നല്കിപ്പോരുന്നത്
2023 ലെ അവാർഡിന് ലഭിച്ച ഇരുപതിലേറെ കൃതികളിൽ നിന്നാണ് ” എസ്തേർ രാജ്ഞി ” എന്ന നോവൽ പുരസ്കാരത്തിനർഹമായത്. എറണാകുളം കടമക്കുടി സ്വദേശിയും റിട്ടയേർഡ് പ്രധാനാധ്യാപകനുമാണ് അവാർഡ് ജേതാവായ പാപ്പച്ചൻ കടമക്കുടി . ഇപ്പോൾ മഞ്ചേരിയിൽ താമസിക്കുന്നു .
ഗാനരചയിതാവ്, കവി എന്നീ നിലകളിൽ പ്രസിദ്ധനായ പാപ്പച്ചൻ കടമക്കുടി കലാ- സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്.