17.1 C
New York
Wednesday, September 22, 2021
Home US News 20 വര്‍ഷത്തെ തടവിനു ശേഷം നിരപരാധിയെന്ന് കണ്ടെത്തിയ എണ്‍പത്തിമൂന്നുകാരന് 2 മില്യണ്‍ ഡോളര്‍

20 വര്‍ഷത്തെ തടവിനു ശേഷം നിരപരാധിയെന്ന് കണ്ടെത്തിയ എണ്‍പത്തിമൂന്നുകാരന് 2 മില്യണ്‍ ഡോളര്‍

റിപ്പോർട്ട്:പി.പി. ചെറിയാൻ

ലാസ് വേഗസ്: നവേഡ സംസ്ഥാനത്തെ ലാസ് വേഗസില്‍ 1974 ല്‍ നടന്ന കൊലപാതകേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജയിലിലടച്ച ഫ്രാങ്ക് ലഫിനയെ 20 വര്‍ഷത്തെ തടവിനു ശേഷം നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ചു. ഇപ്പോള്‍ 83 വയസ്സുള്ള ഫ്രാങ്കിന് 2 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് തീരുമാനിച്ചതായി സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസില്‍ നിന്നും ആഗസ്റ്റ് 10 ചൊവ്വാഴ്ച അറിയിപ്പു ലഭിച്ചു.

കാസിനൊ മഗ്നാറ്റ മാര്‍വിന്‍ ക്രൗസിന്റെ ഭാര്യ ഹില്‍ഡാ ക്രൗസിനെ 1974 ല്‍ ജനുവരി 14ന് കവര്‍ച്ച ചെയ്തശേഷം കൊലപ്പെടുത്തി എന്നതായിരുന്നു ഫ്രാങ്കിനെതിരെ ആരോപിച്ചിരുന്ന കുറ്റം. ലാസ് വേഗസ് ഹസിന്‍ഡ് റിസോര്‍ട്ടിലെ ബെല്‍ ക്യാപ്റ്റനായിരുന്നു ഫ്രാങ്ക്. ഫ്രാങ്കും, കാമുകിയുമാണ് ഈ കൊലപാതകത്തിനു പുറകിലെ ബുദ്ധികേന്ദ്രമെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

1977 ല്‍ ഇയാള്‍ കുറ്റക്കാരനാണെന്നു കണ്ടെത്തുകയും, തടവു ശിക്ഷ വിധിക്കുകയുമായിരുന്നു. 1982 ല്‍ നവേഡ സുപ്രീം കോടതി ഇയാള്‍ക്കെതിരെയുള്ള കൊലകുറ്റം തള്ളിക്കളഞ്ഞുവെങ്കിലും, 1989 ല്‍ വീണ്ടും കുറ്റക്കാരനാണെന്ന് റി ട്രയലില്‍ കോടതി വിധിച്ചു.

2019 ല്‍ ഇയാള്‍ നിരപരാധിയാണെന്ന് കണ്ടെത്തിയ ലാര്‍ഡന്‍സ് കമ്മീഷ്ണര്‍ യാതൊരു നിയന്ത്രണവും വെക്കാതെ മാപ്പു നല്‍കുകയും ചെയ്തു. ഫ്രാങ്ക് നവേഡ സംസ്ഥാനത്തെ കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട് ഒടുവില്‍ നിരപരാധിയാണെന്ന് കണ്ടെത്തിയ അഞ്ചാമത്തെ വ്യക്തിയാണ്.
83 വയസ്സില്‍ ലഭിച്ച മോചനം പുതിയ ജീവിതത്തിന് തുടക്കം കുറിക്കട്ടെ എന്ന് നഷ്ടപരിഹാരം പ്രഖ്യാപിച്ചതിന് ശേഷം സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസ് പറഞ്ഞു.

റിപ്പോർട്ട്:പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: