17.1 C
New York
Wednesday, September 22, 2021
Home US News 2.4 മില്യണ്‍ ജനസംഖ്യയുള്ള സിറ്റിയില്‍ ഒഴിവുള്ളത് ആറ് ഐ.സി.യു. കിടക്കകൾ മാത്രം.

2.4 മില്യണ്‍ ജനസംഖ്യയുള്ള സിറ്റിയില്‍ ഒഴിവുള്ളത് ആറ് ഐ.സി.യു. കിടക്കകൾ മാത്രം.

ഓസ്റ്റിന്‍: ടെക്‌സസ് സംസ്ഥാനത്തു കോവിഡ് വ്യാപനം വര്‍ദ്ധിച്ചതോടെ സംസ്ഥാന തലസ്ഥാനമായ ഓസ്റ്റിന്‍ സിറ്റിയില്‍ ആകെ ഇനി അവശേഷിക്കുന്നത് ആറ് ഐ.സി.യു. ബെഡ്ഡുകൾ മാത്രം.

2.4 മില്യണ്‍ ജനസംഖ്യയുള്ള ഓസ്റ്റിനില്‍ 313 വെന്റിലേറ്ററുകൾ മാത്രമാണ് അവശേഷിക്കുന്നതെന്നു സേറ്റേറ്റ് ഹെല്‍ത്ത് പുറത്തുവിട്ട സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇവിടെ സ്ഥിതി വളരെ ഗുരുതരമാണ്. പബ്ലിക്ക് ഹെല്‍ത്ത് മെഡിക്കല്‍ ഡയറക്ടര്‍ ഡെസ്മര്‍ വാക്ക്‌സ് പറഞ്ഞു. സിറ്റിയിലെ അവസ്ഥ ഇമെയിലിലൂടെയും, ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയും ആളുകളെ അറിയിച്ചിട്ടുണ്ടെന്നും ആഗസ്റ്റ് 7 ശനിയാഴ്ച ഡയറക്ടര്‍ അറിയിച്ചു.

രണ്ടു ദിവസം മുമ്പുതന്നെ ഡെല്‍റ്റാ വേരിയന്റ്‌സിനെ കുറിച്ചു ജനങ്ങളെ അറിയിച്ചിരുന്നുവെന്നും, വാക്‌സിനേഷന്‍ സ്വീകരിക്കേണ്ടതിനെകുറിച്ച് ബോധവല്‍ക്കരിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

ടെക്‌സസ്സിലെ ജനസംഖ്യ 29 മില്യനാണ്. ശേഷിക്കുന്നത് 439 ഐ.സി.യു ബെഡ്ഡുകളും, 6991 വെന്റിലേറ്ററുകളുമാണ്. ഹൂസ്റ്റണില്‍ 6.7 മില്യണ്‍ പേര്‍ക്ക് ഇനി അവശേഷിക്കുന്നത് 41 ഐ.സി.യു. ബെഡ്ഡുകളുമാണ്. ഡാളസ്സില്‍ 8 മില്യന് 110 ഐ.സി.യു കിടക്കകൾ ബാക്കിയുണ്ട്. ഓരോ ദിവസവും ടെക്‌സസ്സില്‍ കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചു വരുന്നതായും അധികൃതര്‍ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: