അടയ്ക്കാ രാജു എന്ന് ഇനി പറയരുത്. കാരണം കോടികൾ വാങ്ങി കൂറുമാറിയവരേ നോക്കുമ്പോൾ രാജു അത്യാഗ്രഹി അല്ല. ചെറിയ ചെറിയ മോഷണം നടത്തിയതു ഒരു വലിയസത്യം പുറത്തു കൊണ്ടുവരുന്നതിനു ഒരു നിമിത്തമായി. പലപ്രാവശ്യം [പയസ് കോൺവെന്റിൽ മോഷ്ടിക്കാൻ പോയതാണ് കേസിന് തുമ്പുണ്ടാക്കിയത്. കൊലപാതകം നടന്ന ദിവസം മാത്രമേ അവിടെ മോഷ്ടിക്കുവാൻ പോയിട്ടുള്ളു എന്ന് കോടതിയിൽ മൊഴി നൽകിയാൽ കോടതി അതു വിശ്വസിക്കണമെന്നില്ല. ഒരു പക്ഷേ അതുകെട്ടിച്ചമച്ചതാണെന്നു പ്രതിഭാഗത്തിനു വാദിക്കാൻസാധിക്കും.
അതിപ്രഗൽഭനായവക്കീൽരാമൻപിള്ള ആടിനെ പട്ടിയാക്കി വാദിച്ചു തെളിയിക്കാനും കഴിവുള്ള ഇദ്ദേഹത്തിന്റെ ഗംഭീരമായ ചോദ്യങ്ങൾക്കു മുമ്പിൽ അടക്കാ രാജു പതറിയില്ല എന്നുമാത്രമല്ല. രാമൻ പിള്ളയെ ശരിക്കും വെള്ളംകുടിപ്പിച്ചു എന്നു തന്നെ പറയാം.
തിരിച്ചും മറിച്ചും കുഴപ്പിച്ചുമുള്ള ചേദ്യങ്ങളെ തരണം ചെയ്ത രാജുവിനു മുൻപിൽ രാമൻ പിള്ളക്കു നന്നേ വിയർക്കേണ്ടി വന്നു കാണും. ഒരു വിദ്യാഭ്യാസവും കോടതി പരിചയവും ഭാഷയുമില്ലാത്ത രാജുവിനെ ചോദ്യം ചെയ്തു കുഴപ്പിച്ചു സാക്ഷ്യം മാറ്റിക്കളയാമെന്നും രാമൻ പിള്ളചിന്തിച്ച് രാവിലെ കോട്ടും ഇട്ടുകൊണ്ട് കോടതിയിൽ പോയതാണ്. പക്ഷെ, രാജുവിന്റെ അടുത്ത്കളി വേണ്ട കാരണം സത്യം തെളിയിക്കാൻ ദൈവം കൊണ്ടുവന്ന ദൈവദൂതനായിരുന്നു ഈ കൊച്ചുകള്ളൻ എന്ന്മനസ്സിലാക്കുക. ദൈവംആരിലൊക്കെകൂടിയാണ് സത്യം പുറത്തുകൊണ്ടുവരാൻ പോകുന്നതെന്ന്ആ ർക്കുമറിയില്ല. നിരന്തര ക്രൂരമായ പീഡനങ്ങൾ മാസങ്ങളോളം കൊടുത്ത് അവശനാക്കിയിട്ടു പോലും ഞാൻ സത്യമേ പറയുകയുള്ളു എന്ന്പറഞ്ഞ ദൃഢപ്രതിജ്ഞയാണ് കോടതിയിൽ എല്ലാംവിജയംകണ്ടത് .
. അദ്ദേഹംപറയുന്നു.’ എന്റെ മകള്‍ക്കുനീതി കിട്ടി അവളുടെ ആത്മാവ് അലഞ്ഞു നടക്കുകയായിരുന്നു ഇനി അവള്‍ മുകളിലെ സ്വര്‍ഗ്ഗത്തില്‍ നിലകൊള്ളും. എനിക്കുംപെണ്‍ മക്കള്‍ ഉള്ളതാണ് അവര്‍ക്ക് ഇതെങ്ങനെ ചെയ്യാന്‍കഴിഞ്ഞു. കോടാലികൊണ്ട് ക്രൂരമായി നിര്‍ദാക്ഷണ്യം വെറും പത്തൊന്‍പതു വയസ്സ്മാത്രം പ്രായമുള്ള കുരുന്നു കുഞ്ഞിനെ കൊന്നു കിണറ്റില്‍ തള്ളിയിട്ടു തെളിവും നശിപ്പിച്ചിത് എനിക്ക് ഓര്‍ക്കാന്‍പോലും സാധിക്കുന്നില്ല. കോടികള്‍ തന്നാലും ഞാന്‍കള്ളം പറയില്ല. ‘ ഒരു കള്ളന്റെസത്യം. ക്രിസ്തുവിന്റെ വലതു ഭാഗത്ത്കിടന്ന കള്ളനെയാണ് എനിക്ക് ഇപ്പോള്‍ മനസ്സില്‍ ഓര്‍മ്മവരുന്നത്. തെറ്റുകള്‍ ധാരാളം ചെയ്ത വലുത് ഭാഗത്തുകിടന്ന കള്ളന്‍ ക്രിസ്തുവിനോട് കാട്ടിയ ക്രൂരത കണ്ടിട്ട ്മനസ്സലിഞ്ഞു പറഞ്ഞു.. ഞാനോ കള്ളനും ദൃഷ്ടനും . നടുക്ക് ക്രൂശിൽ തറച്ചുനില്‍ക്കുന്നവനോ നിരപരാധി. കര്‍ത്താവേ നീ എഴുന്നെള്ളിവരുമ്പോള്‍ എന്നേയും ഓര്‍ക്കേണമേ. അങ്ങനെ അവനും പറുദീസയിലെത്തി. ഇവിടെ സംഭവിക്കുന്നതും ഇതു തന്നെ. തന്റെ മകളുടെ പ്രായമുള്ളഒരു കുഞ്ഞിനെ അവര്‍ കോടാലികൊണ്ട് വെട്ടിക്കൊന്നു കിണറ്റിലെറിഞ്ഞു. രാജുവീണ്ടുംപറയുന്നു ‘ ഇനി ഞാന്‍ മോഷ്ടിക്കില്ല, എന്റെ ഹൃദയം തകരുന്നു എന്റെഎല്ലാ പാപത്തിനും ഞാന്‍ പശ്ചാത്തപിക്കുന്നു .. ഇനി ഞാന്‍ കൂലിവേലചെയ്തു ജീവിച്ചുകൊള്ളാം. കോടികള്‍ തന്നാലും ഞാന്‍ സത്യമേ പറയുകയുള്ളു.
കള്ളന്റെ മനം മാറ്റവും പശ്ചാത്താപവും നമ്മെപഠിപ്പിക്കൂന്നത് ഒരു വലിയപാഠമാണ്. തെറ്റുകള്‍ആരും ചെയ്യും പക്ഷെ പശ്ചാത്താപിച്ചു കുറ്റം ഏറ്റുപറയണം. മഗ്ദലനമറിയത്തിനു പോലും ദൈവം മാപ്പുകൊടുത്തതായി ബൈബിളില്‍ നാം വായിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഇത്രയു തെളിഞ്ഞിട്ടും കുറ്റം ഇവര്‍ഏറ്റു പറയുകയോ പശ്ചാത്തപിക്കുകയോ ചെയ്യുന്നില്ല. അതാണ്
എന്നേപ്പോലെയുള്ള വിശ്വാസികകളെ രോഷാകുലനാക്കുന്നത്. ഇരുട്ടുകൊണ്ട് ഓട്ടഅടക്കാന്‍ നോക്കിയാല്‍ നടക്കില്ലെന്ന്വ ഏവര്‍ക്കുമറിയാമെങ്കില്‍ എന്തിന് പാഴ് വേലക്കിറങ്ങുന്നു. ഒരു കള്ളന്റെ മനസെങ്കിലും ഇനിയും ഉണ്ടായിക്കൂടെ ? ഏഴു കടലില്‍ നിന്നു മുളളിയാലും ഏഴാംദിനം പുറത്തുവരുമെന്ന് അടക്ക രാജു തെളിയിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനിയും ഒരപ്പീലിന് പോകണ്ട എന്നാണ് വിശ്വാസികളുടെ അഭിപ്രായം .കാരണം സി.ബി ഐ തെളിയച്ച ഒരു കൊലപാതകത്തിന് ഏതു കോടതിയില്‍ പോയാലും ശിക്ഷ ലഭിക്കും. മാത്രമല്ല കോടികള്‍ വീണ്ടും മുടക്കി ധനം ദുര്‍വിനിയോഗം ചെയ്യുന്നതിനുപകരം ആ പണം പാവപ്പെട്ടവർക്ക് ഭവനം പണിതു അഭയയുടെ ആത്മാവിന് നിത്യശാന്തി നല്‍കാം.
രാജു എന്ന നീതിമാന് (അടക്ക രാജു എന്ന സംബോധന ഇനി വേണ്ട) ; ഒരിക്കല്‍കൂടി അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊണ്ട് നിര്‍ത്തട്ടെ.
മോൻസികൊടുമൺ.