17.1 C
New York
Thursday, October 28, 2021
Home US News 14കാരനായ വിദ്യാര്‍ത്ഥിയെ കാറില്‍ ലൈംഗിക ബന്ധത്തിന് ഇരയാക്കിയ, അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്‍തു

14കാരനായ വിദ്യാര്‍ത്ഥിയെ കാറില്‍ ലൈംഗിക ബന്ധത്തിന് ഇരയാക്കിയ, അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്‍തു

14കാരനായ വിദ്യാര്‍ത്ഥിയെ തന്‍റെ കാറില്‍ വച്ച് നിരന്തരം ലൈംഗിക ബന്ധത്തിന് ഇരയാക്കിയ 31കാരിയായ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്‍തു. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം എന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയിലെ ഫ്ലോറിഡയിൽ നടന്ന സംഭവത്തിൽ മിഡിൽ സ്‍കൂളിലെ അധ്യാപികയായ ബ്രിട്ടനി ലോപ്പസ് തന്റെ കാറിൽ വച്ച് ഒരു വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അറസ്റ്റിലാക്കുകയായിരുന്നു. നാടക അധ്യാപികയായ ഇവര്‍ കൗമാരക്കാരനായ വിദ്യാര്‍ത്ഥിയെ ഒന്നിലധികം തവണ ലൈംഗിക ബന്ധത്തിന് ഇരയാക്കി. വിവാഹിതയായ മുറേ ഓഗോസ്റ്റ് മുതല്‍ കഴിഞ്ഞ രണ്ടുമാസക്കാലം തന്‍റെ മുന്‍ വിദ്യാർത്ഥിയായ കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

സ്‍കൂളിലെ ബാസ്‌ക്കറ്റ്ബോൾ പരിശീലനത്തിനു ശേഷം ടീച്ചര്‍ പലപ്പോഴും ഈ കുട്ടിയെ തന്‍റെ കാറില്‍ കൂട്ടിക്കൊണ്ടുപോകുക പതിവായിരുന്നു. തുടർന്ന് ഇരുവരും കാറിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈംഗിക ബന്ധത്തിന് ഇരയായ വിദ്യാർത്ഥിയുടെ സഹോദരിയാണ് അധ്യാപികയും സഹോദരനും തമ്മിലുള്ള വഴിവിട്ട ബന്ധം ആദ്യം തിരിച്ചറിയുന്നത്. ഈ വിവരം പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് അധ്യാപികയുടെ നഗ്നചിത്രങ്ങളും മറ്റും മകന്‍റെ ഫോണിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്നാണ് അധ്യാപികയെ അറസ്റ്റ് ചെയ്‍തത്.

നാല് വർഷമായി ഇതേ സ്‍കൂളിലെ അധ്യാപികയായ ബ്രിട്ടിനി ലോപ്പസ് മുറെ ടീച്ചര്‍ ഓഫ് ദ ഇയര്‍ പുരസ്‍കാരവും നേടിയിട്ടുണ്ട്. ആരോപണ വിധേയയായ അധ്യാപികയെ സ്‍കൂളില്‍ നിന്ന് പുറത്താക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: