17.1 C
New York
Thursday, October 21, 2021
Home US News 13,000 അമേരിക്കൻ എയർലൈൻസ് ജീവനക്കാർക്ക് ലെ ഓഫ് നോട്ടിസ് നൽകി

13,000 അമേരിക്കൻ എയർലൈൻസ് ജീവനക്കാർക്ക് ലെ ഓഫ് നോട്ടിസ് നൽകി

വാർത്ത: പി.പി. ചെറിയാൻ

ഡാലസ്: ഡാലസ് – ഫോർട്ട്‌വർത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ എയർലൈൻസ് പാൻഡമിക്കിനെ തുടർന്ന് യാത്രക്കാരുടെ എണ്ണത്തിൽ വളരെ കുറവ് അനുഭവപ്പെടുകയും, സാമ്പത്തിക ബാധ്യത കൂടിവരികയും ചെയ്ത സാഹചര്യം തരണം ചെയ്യുന്നതിന് മാനേജ്മെന്റ് ജീവനക്കാരുടെ എണ്ണം കുറക്കുന്നതിന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 13,000 ജീവനക്കാർക്ക് ഫർലൊ നോട്ടീസ് നൽകി. ജീവനക്കാരെ ലെ ഓഫ് ചെയ്യുന്നതിന് 60 ദിവസം മുമ്പു നോട്ടീസ് നൽകിയിരിക്കണമെന്ന് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഫർലൊ നോട്ടീസ് നൽകിയിരിക്കുന്നത്.

പാൻഡമിക്കിനെ തുടർന്ന് ഫെഡറൽ ഗവൺമെന്റ് നൽകിയിരുന്ന സാമ്പത്തിക സഹായം മാർച്ച് 31ന് മുമ്പു അവസാനിക്കുമെന്നതും ലെ ഓഫിനുള്ള കാരണമായി ചൂണ്ടികാണിക്കുന്നു. ജീവനക്കാരെ ഒഴിവാക്കുകയെന്നതിൽ മാനേജ്മെന്റിന് ദുഃഖമുണ്ടെന്നും, ഫെഡറൽ ഗവൺമെന്റ് ആനുകൂല്യം പുനഃസ്ഥാപിക്കുകയാണെങ്കിൽ തീരുമാനം പുനഃപരിശോധിക്കുമെന്നും സിഇഒ ഡഗ്‍പാർക്കർ പ്രസിഡന്റ് റോബർട്ട് എന്നിവർ അറിയിച്ചു.

കഴിഞ്ഞ വർഷം എയർലൈൻസിന് 8.9 ബില്യൺ ഡോളറായിരുന്നു നഷ്ടം. ഡിസംബർ മുതൽ മാർച്ച് വരെ 3.1 ബില്യൺ സ്റ്റിമുലസ് ഗ്രാന്റ്സും ലോണും ഗവൺമെന്റിൽ നിന്നു ലഭിച്ചിരുന്നു. മാർച്ച് 31ന് ഈ ആനുകൂല്യം അവസാനിക്കും. ജീവനക്കാരെ പിരിച്ചുവിടുന്ന സാഹചര്യം യൂണിയനുമായി ചർച്ച ചെയ്തിരുന്നതായും സിഇഒ അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാവ്യപൂർവം അയ്യപ്പന് …….

1949 ഒക്ടോബർ 27-ന് തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരത്ത് അറുമുഖന്റെയും മുത്തമ്മാളുവിന്റെയും മകനായി എ.അയ്യപ്പൻ ജനിച്ചു. ഒരു വയസ്സുള്ളപ്പോൾ അച്ഛൻ ആത്മഹത്യ ചെയ്തു. പിന്നീട് പതിനഞ്ച് വയസ്സുള്ളപ്പോൾ സ്കൂൾ പാർലിമെന്റ് തെരെഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച്...

സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച് സ്വിഗ്ഗി.

ഡെലിവറി പാര്‍ട്ണര്‍മാരായ സ്ത്രീകള്‍ക്ക് മാസത്തില്‍ രണ്ടു ദിവസം ആര്‍ത്തവ അവധി അനുവദിക്കുമെന്ന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്ബനിയായ സ്വിഗ്ഗി. ഇന്ന് പുറപ്പെടുവിച്ച വാര്‍ത്താകുറിപ്പിലാണ് കമ്ബനി ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതല്‍ സമയം യാത്ര ചെയ്യുന്നത് സ്ത്രീകള്‍ക്ക്...

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ഘട്ടങ്ങളായി നടപ്പാക്കും.

ന്യൂഡല്‍ഹി: രണ്ട് മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളില്‍ കോവിഡ് വാക്‌സിന്‍ വിതരണം ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ ആലോചന. 12 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്കാണ് ആദ്യം നല്‍കുക.തുടര്‍ന്ന് അഞ്ചു വയസ്സു മുതല്‍ 11 വയസ്സ്...

വികാസ് സ്കൂളിലെ 30 ഭിന്ന ശേഷി കുട്ടികൾക്ക് ഫ്ലോറിഡ കൈരളി ആർട്സ് ക്ലബ് സ്മാർട്ട് ഫോണുകൾ വിതരണം നടത്തി

ഫ്ലോറിഡ: ചാരിറ്റി പ്രവർത്തനങ്ങൾക്കു പുകൾപെറ്റ ഫ്ലോറിഡയിലെ കൈരളി ആർട്സ് ക്ലബ് തിരുവല്ല വികാസ് സ്കൂളിലെ ഭിന്ന ശേഷിക്കാരായ 30 കുട്ടികൾക്ക് പഠനാവശ്യത്തിനായി സ്മാർട്ട്ഫോ ണുകൾ വിതരണം ചെയ്തു. ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ പാവപ്പെട്ടവരായ...
WP2Social Auto Publish Powered By : XYZScripts.com
error: