17.1 C
New York
Monday, September 20, 2021
Home Kerala 13 ലോകനേതാക്കളിൽ ഒന്നാം സ്ഥാനം നരേന്ദ്ര മോദി; നാലാമതായി ജോ ബൈഡൻ, മോണിംഗ് കൺസൾട്ട് സർവേ

13 ലോകനേതാക്കളിൽ ഒന്നാം സ്ഥാനം നരേന്ദ്ര മോദി; നാലാമതായി ജോ ബൈഡൻ, മോണിംഗ് കൺസൾട്ട് സർവേ

വാഷിംങ്ടണ്‍: യുഎസ് ആസ്ഥാനമായുള്ള ‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ ട്രാക്കര്‍ മോര്‍ണിംഗ് കണ്‍സള്‍ട്ട് സര്‍വേ’ നടത്തിയ സര്‍വെയില്‍ പതിമൂന്ന് ലോക നേതാക്കളുടെ പട്ടികയില്‍ എറ്റവുമധികം അംഗീകാരമുള്ള (അപ്പ്രൂവല്‍ റേറ്റിംങ്) നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 70 ശതമാനം റേറ്റിങ്ങാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത് എന്ന് സര്‍വേ പറയുന്നു. അമേരിക്കൻ പ്രസിഡന്റിനെ ബഹുദൂരം പിന്നിലാക്കി എന്നും സെപ്റ്റംബർ 2ന് പുതുക്കിയ സർവേ പറയുന്നു.

ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് റേറ്റിങ് നിശ്ചയിക്കുന്നത്. സെപ്റ്റംബര്‍ 2ന് പുറത്തുവന്ന കണക്കുകളിലാണ് മറ്റ് ലോക നേതാക്കളെ പിന്തള്ളി നരേന്ദ്ര മോദിക്ക് ഉയര്‍ന്ന റേറ്റിങ് ലഭിച്ചത്.

നരേന്ദ്ര മോദി– 70, ലോപ്പസ് ഒബ്രഡോർ– 64, മരിയോ ദ്രാഗി– 63, ആഞ്ചല മെർക്കൽ– 52, ജോ ബിഡൻ– 48, സ്കോട്ട് മോറിസൺ– 48, ജസ്റ്റിൻ ട്രൂഡോ–45, ബോറിസ് ജോൺസൺ– 41, ജെയർ ബോഴ്സോനാരോ– 39, മൂൺ ജേ-ഇൻ– 38, പെഡ്രോ സാഞ്ചസ്– 35, ഇമ്മാനുവൽ മാക്രോൺ– 34, യോഷിഹൈഡ് സുഗ– 25. എന്നിങ്ങനെയാണ് സര്‍വേയിലെ ശതമാനക്കണക്ക്

മുതിര്‍ന്നവരുടെ ഇടയില്‍ ഏറ്റവും കുറവ് പേര്‍ നിരസിച്ച (ഡിസപ്പ്രൂവല്‍ റേറ്റിംങ്) നേതാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇന്ത്യയില്‍ നിന്ന് സര്‍വേയില്‍ സര്‍വേയില്‍ പങ്കെടുത്ത മുതിര്‍ന്നവരില്‍ 25 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹത്തെ അംഗീകരിക്കാതിരുന്നത്.

കോവിഡ് രണ്ടാം തരംഗത്തിനിടെ മോദിയുടെ ഗ്രാഫ് താഴേക്കായിരുന്നു. എന്നാൽ ഇപ്പോൾ മോദി അഭിപ്രായസർവേയിൽ‌ മുന്നിലേക്ക് എത്തുകയാണ് എന്നും സര്‍വേ അവകാശപ്പെടുന്നു. ജൂണിൽ പ്രധാനമന്ത്രിയുടെ അംഗീകാര റേറ്റിങ് 66 ശതമാനം ആയിരുന്നു. ഇത്തവണ മോദിക്കെതിരായ വിസമ്മത റേറ്റിങും കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് പറയുന്നു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...

ചരിത്രസ്മരണ (ലേഖനം)

അനശ്വര കവി ഓ.എൻ.വി കുറിച്ചിട്ട വരികൾ . മലയാളത്തിന്റെ സ്വന്തം ഉമ്പായീ ചിട്ടപ്പെടുത്തി ആലപിച്ച ഗസൽ.. . "മാവുകൾ പൂത്തു മണം ചുരത്തുന്നൊരു രാവിൽപുരാതനമീ പുരിയിൽവാസനതൈലമെരിഞ്ഞുകത്തുംദീപരാശി തിളക്കുമീ അങ്കണത്തിൽകാത്തിരിക്കുന്നുവോ നർത്തകീഎൻ ഗസൽ കേൾക്കുവാൻനീയും നിൻ...
WP2Social Auto Publish Powered By : XYZScripts.com
error: