17.1 C
New York
Saturday, April 1, 2023
Home US News 100 ദിവസത്തേക്ക് ഡിപോർട്ടേഷൻ മരവിപ്പിച്ച ബൈഡന്റെ ഉത്തരവ് ടെക്സസ് ഫെഡറൽ കോടതി തടഞ്ഞു

100 ദിവസത്തേക്ക് ഡിപോർട്ടേഷൻ മരവിപ്പിച്ച ബൈഡന്റെ ഉത്തരവ് ടെക്സസ് ഫെഡറൽ കോടതി തടഞ്ഞു

വാർത്ത: പി.പി. ചെറിയാൻ

ടെക്സസ്: നിയമ വിരുദ്ധമായി അമേരിക്കയിൽ നുഴഞ്ഞു കയറിയവരേയും ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ കോടതി ശിക്ഷിച്ച കുടിയേറ്റക്കാരേയും യുഎസിൽ നിന്നും പുറത്താക്കുന്നത് നൂറു ദിവസത്തേക്ക് മരവിപ്പിച്ച ബൈഡന്റെ ഉത്തരവിന് താൽക്കാലിക സ്റ്റേ. ടെക്സസ് ഫെഡറൽ ജഡ്ജ് ഡ്രു ടിപ്റ്റനാണ് സ്റ്റേ ഉത്തരവിറക്കിയത്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റിക്കെതിരെ ടെക്സസ് അറ്റോർണി ജനറൽ കെൻ പാക്സറ്റൺ സമർപ്പിച്ച അപ്പീൽ അനുവദിച്ചാണ് ഉത്തരവ്. ടെക്സസിലെ സതേൺ ഡിസ്ട്രിക്ക് യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ജഡ്ജിയായി ഡ്രു ടിപ്റ്റനെ നിയമിച്ചത് പ്രസിഡന്റ് ട്രംപായിരുന്നു. ബൈഡൻ പ്രസിഡന്റായി സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്ത ആദ്യ ദിനം പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിലെ ഈ സുപ്രധാന തീരുമാനത്തിന് സ്റ്റേ നൽകിയത് ബൈഡൻ–കമല ഹാരിസ് ടീമിനേറ്റ കനത്ത പ്രഹരമായിരുന്നു.

ഡിപ്പോർട്ടേഷൻ മരവിപ്പിച്ചുകൊണ്ടു ബൈഡൻ ഭരണകൂടത്തിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് നിയമ വിധേയമല്ല. എന്നു മാത്രമല്ല, മില്യൺ കണക്കിന് ഡോളർ വർഷം തോറും നിയമ വിരുദ്ധ കുടിയേറ്റക്കാരുടെ ക്ഷേമത്തിനായി ടെക്സസ് സംസ്ഥാനം ചില വഴിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ഇവരെ ഡിപോർട്ട് ചെയ്യാൻ സംസ്ഥാനം സ്വീകരിച്ച നടപടികൾ തെറ്റാണെന്ന് വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും ജഡ്ജി പറഞ്ഞു. ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ഡേവിഡ് പെക്കോസ്ക്കയോടു ഡിപോർട്ടേഷൻ മരവിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് 14 ദിവസത്തേക്ക് നിർത്തി വെക്കണമെന്നും ജഡ്ജി കർശന നിർദേശം നൽകിയിട്ടുണ്ട്. ഈ വിധിയെകുറിച്ചു ഹോംലാന്റ് സെക്യൂരിറ്റി വിഭാഗം പ്രതികരിച്ചിട്ടില്ല.

Migrants from Central America are detained by a U.S. Border Patrol agent as they turn themselves in to request asylum, after crossing into El Paso, Texas, U.S., as seen from Ciudad Juarez, Mexico January 22, 2021. REUTERS/Jose Luis Gonzalez

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് ന്യൂ ജേഴ്‌സിയിലേക്ക്; ഏപ്രിൽ 29ന് പുരസ്‌കാര നിശ

ആതുര ചികിത്സാ രംഗത്ത് മികവ് തെളിയിച്ചവരെ ആദരിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് രൂപം കൊടുത്ത ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് വീണ്ടും അമേരിക്കയിലേക്ക് എത്തുകയാണ്. ഇന്ത്യ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലും പിന്നെ കഴിഞ്ഞ...

പ്രവീണ്‍ രാജ് ആര്‍. എല്‍ ന്   ഫൊക്കാനയുടെ  ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരം മോൻസ് ജോസഫ്  സമ്മാനിച്ചു.

മലയാളത്തിനു സർവ്വാദരവോടുകൂടി ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളർ പുരസ്‌കാരം പ്രവീണ്‍ രാജ് ആര്‍. എല്‍. ന് മുൻ മന്ത്രി മോൻസ് ജോസഫ്  സമ്മാനിച്ചു.ഹയാത്ത് റീജന്‍സിയില്‍ നടന്ന  ഫൊക്കാന   കേരളാ  കോണ്‍വന്‍ഷനില്‍ വെച്ചാണ് ഭാഷയ്‌ക്കൊരു...

കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിലും സാമ്പത്തിക പുരോഗതിയിലും ഫൊക്കാന വഹിച്ച പങ്ക് പ്രശംസിനിയം: സ്പീക്കർ എ.എൻ.ഷംസീർ.

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിലും സാമ്പത്തിക പുരോഗതിയിലും സംഘടാനാപരമായ പങ്ക് ഫൊക്കാന വഹിക്കുന്നുണ്ടെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. അമേരിക്കൽ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ കേരള സമ്മേളനം ഹോട്ടൽ ഹയാ‌ത്ത് റീജൻസിയിൽ ഉദ്ഘാടനം...

Autism Awareness day ✍By: Abel Joseph Thekkethala

April 2nd is Autism awareness day.A person once said“some people with Autism may not be able to speak or answer to their name, but...
WP2Social Auto Publish Powered By : XYZScripts.com
error: