17.1 C
New York
Monday, February 6, 2023
Home Special 🌻🌻🌻🌻🌻🍋വിഷു ചില വിശേഷങ്ങൾ🍋🌻🌻🌻🌻🌻🌻

🌻🌻🌻🌻🌻🍋വിഷു ചില വിശേഷങ്ങൾ🍋🌻🌻🌻🌻🌻🌻

സൈമ ശങ്കർ✍

Bootstrap Example

സൈമ ശങ്കർ✍

ഓണം കഴിഞ്ഞാൽ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. മലയാള മാസം മേടം ഒന്നിനാണ് കാർഷിക ഉത്സവമായ വിഷു ആഘോഷിക്കുന്നത്. അടുത്ത ഒരു കൊല്ലത്തെ കുറിച്ചാണ് വിഷുവിലൂടെ ജനങ്ങൾ ചിന്തിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം. കേരളത്തിൽ ശ്രീകൃഷ്ണൻ്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്.

വിഷു എന്ന ആഘോഷത്തെ ഓര്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം എത്തുന്നത് വിഷുക്കണിയാണ്. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല. ഓട്ടുരുളയിലാണ് വിഷുക്കണി ഒരുക്കുന്നത്.

സ്വര്‍ണം
വാൽക്കണ്ണാടി
കണിവെള്ളരി
കണിക്കൊന്ന
വെറ്റില, അടക്ക
കണ്മഷി, ചാന്ത്, സിന്ദൂരം
നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക, പഴം
കിഴക്കോട് തിരിയിട്ട് കത്തിച്ച നിലവിളക്ക്
നാളികേരപാതി
ശ്രീകൃഷ്ണൻ്റെ വിഗ്രഹം
തുടങ്ങിയ സാധങ്ങള്‍ ഉപയോഗിച്ചാണ് വിഷുക്കണി ഒരുക്കുന്ന ത് . ഇവ കണി കണ്ടുണരുമ്പോള്‍ പുതി യ ഒരു ജീവിതചംക്രമണിത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക

കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങള്‍ക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. കണി ഒരുക്കുന്നത് വീട്ടിലെ അമ്മമാരാണെങ്കിൽ കൈനീട്ടം നൽകുന്നത് ഗ്രഹനാഥനാണ്. വര്‍ഷം മുഴുവൻ സമ്പൽ സമൃദ്ധി ഉണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്.

വിഷു എന്നാൽ തുല്യമായത് എന്നാണ് അർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു.

കൊന്നപ്പൂവിന്റെ കഥ

വിഷുവിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലൊ കൊന്നപ്പൂവ്. സ്വർണ്ണനിറം പൂശി കുണുങ്ങി നിൽക്കുന്ന ഈ പൂക്കൾ ആരെയാണ് ആകർഷിക്കാത്തത്? എന്നാൽ ഈ കൊന്നപ്പൂവിനുമുണ്ട് ഒരു കഥ പറയാൻ.

ഒരിടത്ത് ഒരു ബ്രാഹ്മണ ഉണ്ണിയുണ്ടായിരുന്നു. അമ്മ എല്ലാ ദിവസവും ഉണ്ണിക്ക് അമ്പാടിയിലെ ഉണ്ണിക്കണ്ണനെക്കുറിച്ചുള്ള കഥകൾ പറഞ്ഞുകൊടുക്കും. ഈ കഥകൾ കേട്ട ഉണ്ണിക്ക് കണ്ണനെ കാണാൻ കലശലായ ആഗ്രഹം തോന്നി.
എന്നും തൊട്ടടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെന്ന് ഉണ്ണി കണ്ണനെ വിളിക്കും. എന്നും തന്നെ വിളിക്കുന്ന ഉണ്ണിയുടെ കാര്യമോർത്തപ്പോൾ ശ്രീകൃഷ്ണൻറെ മനസ്സലിഞ്ഞു.
ഒരു ദിവസം ശ്രീകൃഷ്ണൻ അമ്പാടി കണ്ണൻറെ വേഷത്തിൽ ഉണ്ണിയുടെ മുമ്പിൽ പ്രത്യേക്ഷപ്പെട്ടു. ഉണ്ണി ഓടിവന്ന് കണ്ണനെ കെട്ടിപ്പിടിച്ചു.
ഉണ്ണിയുടെ നിഷ്കളങ്കമായ സ്നേഹത്തിൽ സന്തോഷവാനായ കണ്ണൻ തൻറെ അരയിലുണ്ടായിരുന്ന അരഞ്ഞാണം ഊരിയെടുത്ത് ഉണ്ണിക്ക് നൽകി.
ശ്രീകൃഷ്ണൻ അപ്രത്യക്ഷനായതോടെ ഉണ്ണി അരഞ്ഞാണവുമായി വീട്ടിലേക്ക് പോയി.
പിറ്റേ ദിവസം പൂജാരി ക്ഷേത്രനട തുറന്നപ്പോൾ വിഗ്രഹത്തിലെ പൊന്നരഞ്ഞാണം കാണാനില്ല. കൃഷ്ണ വിഗ്രഹത്തിലെ മാല മോഷണം പോയ കാര്യം നാട്ടിലാകെ പാട്ടായി. അതിനിടെ ചിലർ ഈ അരഞ്ഞാണം നമ്മുടെ ഉണ്ണിയുടെ കയ്യിലുണ്ടെന്ന് മനസ്സിലാക്കി.
തന്റെ മകൻ കള്ളനാണെന്ന് കരുതിയ ഉണ്ണിയുടെ അമ്മ അവനെ വഴക്കുപറയുകയും തല്ലുകയും അരഞ്ഞാണം വാങ്ങി ദൂരെയെറിയുകയും ചെയ്തു. അരഞ്ഞാണം ഒരു മരത്തിൽ കുരുങ്ങുകയും സ്വർണ്ണ നിറമുള്ള പൂക്കളായി തീരുകയും ചെയ്തത്രെ.

വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്
. അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരൻ്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയുമൊത്ത് നരകാസുരന്‍റെ നഗരമായ പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. യുദ്ധത്തില്‍ നരകാസുരന്‍, മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുര പ്രമുഖരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ശ്രീകൃഷ്ണന്‍ അസുര ശക്തിക്കു മേല്‍ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.

മറ്റൊന്ന്; രാക്ഷസ രാജാവായ രാവണൻ ലങ്ക ഭരിക്കുന്ന കാലത്ത് സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ല. വെയിൽ കൊട്ടാരത്തിൻ്റെ പ്രവേശിച്ചതിനാൽ രാവണന് ഇഷ്ടമായില്ല എന്നതാണ് ഇതിന് കാരണം. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്.എന്നും ഐതിഹ്യം.

പടക്കം പൊട്ടിക്കൽ വിഷുവിനു ഒഴിച്ച് കൂടാനാവാത്ത ആഘോഷം ആണ്. വിഷുവിനു ഒരാഴ്ച മുൻപ് തന്നെ കുട്ടികൾ ചെറിയ ഓല പടക്കം, പൊട്ടാസ് ഒക്കെ പൊട്ടിച്ചാണ് വിഷുവിന്റെ വരവ് എല്ലാരേയും അറിയിക്കുന്നത്.

വിഷിവിന് തലേദിവസം വീട് വൃത്തിയാക്കി ചപ്പുചവറുകള്‍ കത്തിക്കുന്നത് രാവണ വധത്തിന് ശേഷം നടന്ന ലങ്കാദഹനത്തെ സൂചിപ്പിക്കുന്നു.

ഒരു വർഷത്തെ ഗ്രഹങ്ങളുടെ ഗതിവിഗതികൾ അടിസ്ഥാനമാക്കി വിഷുഫലം പ്രവചിക്കുന്ന രീതിയും പുരാതന കാലം മുതൽ നില നിന്നിരുന്നു.

കടപ്പാട്

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

Facebook Comments

COMMENTS

- Advertisment -

Most Popular

നീരദം (കവിത)✍ജയേഷ് പണിക്കർ

നീലിച്ചൊരാകാശ മൈതാനിയിൽ ഓടിക്കളിച്ചു രസിച്ചിടുന്നു ഏറെക്കറുത്തൊരാ മേഘജാലം  പിന്നതാ വന്നെത്തിശുഭ്രവർണ്ണം തമ്മിലടുക്കില്ല രണ്ടു പേരും കണ്ടാലതങ്ങനെയോടി മാറും പഞ്ഞിക്കിടക്കവിരിച്ച പോലെ പമ്മിപ്പതുങ്ങി നടന്നിടുന്നു കുഞ്ഞിച്ചിറകതു വീശിയെത്തും കുഞ്ഞാറ്റക്കുരുവിയെ പോലങ്ങനെ ഭീതിയങ്ങേറ്റം ജനിപ്പിച്ചിടും ആകെയിരുണ്ടതാം കാർമേഘവും കാണുമ്പോളാനന്ദനൃത്തമാടും കേകികളങ്ങനെ ഭംഗിയോടെ സങ്കടമങ്ങനെയേറിടുമ്പോൾ പെയ്തങ്ങൊഴിയും മിഴിനീരു പോൽ ജയേഷ് പണിക്കർ✍

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | ഫെബ്രുവരി 6 | തിങ്കൾ

◾സംസ്ഥാനത്തു പോലീസിന്റെ ഗുണ്ടാവേട്ടയില്‍ 2,507 ഗുണ്ടകള്‍ പിടിയിലായി. 'ഓപറേഷന്‍ ആഗ്' എന്നു പേരിട്ടു നടത്തിയ തെരച്ചിലില്‍ ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളും കസ്റ്റഡിയിലായി. 297 ഗുണ്ടകളെ പിടികൂടിയ തിരുവനന്തപുരം ജില്ലയാണ് ഗുണ്ടാവേട്ടയില്‍...

ശ്വാസം മുട്ടി മരിച്ചതായി കരുതുന്ന ഒരു രോഗിയെ ജീവനോടെ ബോഡി ബാഗിനുള്ളിൽ കണ്ടെത്തി,ഫ്യൂണറൽ ഹോം തൊഴിലാളികൾ ഞെട്ടി 

അയോവ: അയോവ സംസ്ഥാനത്തെ ഒരു മെഡിക്കൽ സെന്ററിലെ ജീവനക്കാർ, ഹോസ്പിസ് കെയറിലായിരുന്ന 66 കാരിയായ സ്ത്രീ മരിച്ചെന്ന് തെറ്റിദ്ധരിക്കുകയും കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കി ഒരു ഫ്യൂണറൽ ഹോമിലേക്ക് അയക്കുകയും ചെയ്തു , എന്നാൽ...

ആത്മാവില്ലാത്ത വിശ്വാസം മരണമാണെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണ്, ഡോ:റെയ്ന തോമസ്

ഡാളസ്: ആത്മാവില്ലാത്ത ശരീരം മരണമാണെന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണെന്ന് ഡോ:റെയ്ന തോമസ് അഭിപ്രായപ്പെട്ടു. ആത്മാവ് നമ്മിൽ വസിക്കുന്നു എങ്കിൽ അത് നമുക്ക് ജീവൻ നൽകുന്നു അതിലൂടെ നല്ല പ്രവർത്തികൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: